രാജ്യത്തിന്റെ അഭിമാനദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണത്തിനായി ഐഎസ്ആര്‍ഒ ചെലവിട്ടത് 978 കോടി രൂപ. ഇതിലിത്ര ആശ്ചര്യപ്പെടാന്‍ എന്താണെന്നല്ലേ ? പറഞ്ഞുവരുന്നത് ചില ഹോളിവുഡ് ചിത്രങ്ങളുടെ നിര്മ്മാണച്ചെലവിനെക്കുറിച്ചാണ്. ലോകചരിത്രത്തിലെ ബോക്സോഫീസ് ഹിറ്റായ 'അവഞ്ചേഴ്സ് ; എന്‍ഡ് ഗെയിം ' നിര്‍മ്മാണത്തിനായി മുടക്കിയത് 2443 കോടി രൂപ. ചരിത്രദൗത്യത്തിന്റെ സാക്ഷാത്ക്കാരത്തിനായി നമ്മുടെ ശാസ്ത്രലോകം ചെലവിട്ട തുകയും ഹോളിവുഡ് ചിത്രങ്ങളുടെ നിര്‍മ്മാണച്ചെലവും താരതമ്യം ചെയ്യുമ്പോള്‍ കണ്ണുതളളുന്നില്ലേ?
അതെ, നമ്മുടെ ചരിത്രദൗത്യത്തെക്കാള് ചെലവ് കൂടുതലാണ് ഇത്തരം ബോക്സോഫീസ് ഹിറ്റുകള്‍ക്ക്. ഈ പണം ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് രണ്ടോ അതിലധികമോ വിക്ഷേപണങ്ങള്‍ നടത്താമായിരുന്നല്ലോ എന്നു ചിന്തിച്ചാലും അതിശയോക്തിയാവില്ല. ബ്രഹ്മാണ്ഡചിത്രമായ ബാഹുബലി സീരീസിന്റെ നിര്‍മ്മാണ തുക 450 കോടി രൂപയാണ്. വ്യക്തമായി പറഞ്ഞാല്‍ ബാഹുബലി ഒരു സീരീസ് കൂടി ഇറക്കാനുളള പണം മാത്രമാണ് ചന്ദ്രയാന്‍ രണ്ടിനുവേണ്ടി ഐഎസ്ആര്‍ഒയ്ക്ക് ചെലവായത്. പൈറേറ്റ്സ് ഓഫ് ദി കരീബിയന്‍, ഹാരിപ്പോട്ടര്‍ എന്നീ ചിത്രങ്ങളുടെ വിവിധ സീരീസുകളുടെ നിര്‍മ്മാണച്ചെലവും മറിച്ചല്ല.
എയര്‍ടെല്ലില്‍ നിന്നും വരിക്കാർ കൊഴിഞ്ഞുപോകുന്നു, കാരണമിതാണ്
രാജ്യത്തിന്റെ അഭിമാനദൗത്യനായി ഐഎസ്ആര്‍ഒ ചെലവിട്ട 978 കോടി രൂപയില്‍ ചന്ദ്രയാന്‍ ദൗത്യത്തിന് മാത്രം 603 കോടിയും ബാക്കിയുളള 375 കോടി പേടകത്തിന്റെ വിക്ഷേപണത്തിനുമാണെന്നാണ് കണക്കുകള്‍. ജൂലൈ 15 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം സാങ്കേതിക പ്രശ്നങ്ങളെത്തുടര്‍ന്നാണ് മാറ്റിയിരുന്നത്. വിക്ഷേപണം വൈകിയെങ്കിലും മുമ്പ് പ്രഖ്യാപിച്ചതുപോലെ 48 ദിവസത്തിനകം സെപ്റ്റംബര്‍ ഏഴിന് ചന്ദ്രയാനിലെ വിക്രംലാന്‍ഡര്‍ ചന്ദ്രനിലിറങ്ങും.