ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റിട്ട് കാശുണ്ടാക്കാം; ഒരു പോസ്റ്റിന് കോടികൾ പ്രതിഫലം വാങ്ങുന്നവർ ആരൊക്കെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇൻസ്റ്റ​ഗ്രാം നോക്കി വെറുതെ സമയം കളയാൻ മാത്രമല്ല, വേണമെങ്കിൽ ഇൻസ്റ്റ​ഗ്രാം വഴി കാശും ഉണ്ടാക്കാം. ഒന്നും രണ്ടുമല്ല ഇൻസ്റ്റ​ഗ്രാമിൽ നിന്ന് കോടികൾ വരുമാനമുണ്ടാക്കന്നവരും നമ്മുടെ നാട്ടിലുണ്ട്. ഹോപ്പർഹെക് ഡോട്ട് കോം പ്രസിദ്ധീകരിച്ച 2019ലെ ഇൻസ്റ്റാഗ്രാം റിച്ച് ലിസ്റ്റിൽ രണ്ട് ഇന്ത്യക്കാരും ഇടം നേടിയിട്ടുണ്ട്. ആരൊക്കെയാണ് ഈ ഇൻസ്റ്റ​ഗ്രാം ധനികരെന്ന് നോക്കാം.

 

പ്രിയങ്കയും വിരാട് കോലിയും

പ്രിയങ്കയും വിരാട് കോലിയും

നടി പ്രിയങ്ക ചോപ്രയും ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും മാത്രമാണ് ഇന്ത്യയിൽ നിന്ന് ഇൻസ്റ്റ​ഗ്രാം റിച്ച് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സെലിബ്രിറ്റികൾ. ഇൻസ്റ്റ​ഗ്രാമിലൂടെയുള്ള ഓരോ പ്രൊമോഷണൽ പോസ്റ്റിനും അവർ ഈടാക്കുന്ന തുകയുടെ അടിസ്ഥാനത്തിലാണ് താരങ്ങൾ പട്ടികയിൽ സ്ഥാനം നേടിയത്. ലിസ്റ്റിൽ പ്രിയങ്ക ചോപ്രയ്ക്ക് 19-ാം സ്ഥാനവും വിരാട് കോലിയ്ക്ക് 23-ാം സ്ഥാനവുമാണുള്ളത്.

വരുമാനം കോടികൾ

വരുമാനം കോടികൾ

ഇൻസ്റ്റാഗ്രാമിൽ 43.3 മില്യൺ ഫോളോവേഴ്‌സുള്ള പ്രിയങ്ക തന്റെ അക്കൗണ്ടിലെ ഓരോ പ്രമോഷണൽ പോസ്റ്റുകളിൽ നിന്നും നേടുന്നത് 271,000 ഡോളർ അഥവാ 1.86 കോടി രൂപയാണ്. പ്രിയങ്കയ്ക്ക് തൊട്ടു പിന്നിൽ വിരാട് കോലിയുമുണ്ട്. ഓരോ പ്രൊമോഷണൽ പോസ്റ്റിനും 196,000 ഡോളർ അഥവാ 1.35 കോടി രൂപയാണ് വിരാട് കോലി ഈടാക്കുന്നത്. സ്കിൻ‌കെയർ, സ്റ്റേഷനറി തുടങ്ങി നിരവധി ബ്രാൻഡുകളുമായി പ്രിയങ്കയ്ക്ക് പാർട്ട്നർഷിപ്പുമുണ്ട്.

റിച്ച് ലിസ്റ്റ് മുൻനിരക്കാർ

റിച്ച് ലിസ്റ്റ് മുൻനിരക്കാർ

അമേരിക്കൻ മാധ്യമ പ്രവർത്തകയും മോഡലും ബിസിനസുകാരിയുമായ കൈലി ക്രിസ്റ്റൻ ജെന്നർ ആണ് ഇൻസ്റ്റാഗ്രാം റിച്ച് ലിസ്റ്റിനെ ഒന്നാം സ്ഥാനക്കാരി. 141 മില്യൺ ഫോളോവേഴ്‌സുള്ള കൈലി ജെന്നർ ഓരോ പ്രൊമോഷണൽ പോസ്റ്റിനും നേടുന്നത് 1,266,000 ഡോളർ അഥവാ 8.7 കോടി രൂപയാണ്. അരിയാന ഗ്രാൻഡെ, ക്രിസ്റ്റ്യാനോ റൊണാൾഡോ, കിം കർദിഷിയൻ, സെലീന ഗോമസ്, ഡ്വെയ്ൻ ജോൺസൺ എന്നിവരാണ് പട്ടികയിലെ മറ്റ് പ്രമുഖർ. സോഷ്യല്‍ മീഡിയ ദുരുപയോഗം തടയാന്‍ എല്ലാ അക്കൗണ്ടുകളും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കും

ഇൻസ്റ്റാഗ്രാം സേവനങ്ങൾ

ഇൻസ്റ്റാഗ്രാം സേവനങ്ങൾ

ഇൻസ്റ്റാഗ്രാം ആപ്പ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ഭക്ഷണം ഓർഡർ ചെയ്യാനുമുള്ള സൗകര്യമുണ്ട്. ഉപഭോക്താക്കൾക്ക് വിൽപ്പനക്കാരുമായി ഇൻസ്റ്റാ​ഗ്രാമിലൂടെ നേരിട്ട് ഇടപാടുകൾ നടത്താം. വാണിജ്യാവശ്യങ്ങൾക്കായുള്ള കോൾ ഓൺ ആക്ഷൻ ബട്ടൺ കമ്പനി ഇൻസ്റ്റ​ഗ്രാമിൽ അവതരിപ്പിച്ചിരുന്നു. നിങ്ങൾ മരിച്ചാൽ നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിന് എന്ത് സംഭവിക്കും?

ബിസിനസ് പ്രൊഫൈൽ

ബിസിനസ് പ്രൊഫൈൽ

അറിഞ്ഞോ ടിക്ക് ടോക്കിന് പാരയായി പുതിയ ആപ്പ്; ഫേസ്ബുക്ക് പണി തുടങ്ങി

malayalam.goodreturns.in

English summary

ഒരു ഇൻസ്റ്റ​ഗ്രാം പോസ്റ്റിന് കോടികൾ പ്രതിഫലം വാങ്ങുന്നവർ ആരൊക്കെ?

Two Indians have been named to the 2019 Instagram Rich List published by Hopperhq.com.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X