വാഹന ഉടമകൾക്ക് മുട്ടൻ പണി വരുന്നു; രജിസ്ട്രേഷൻ, പുതുക്കൽ നിരക്കുകൾ ഇനി ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഹനങ്ങളുടെ രജിസ്ട്രേഷൻ, പുതുക്കൽ നിരക്കുകൾ കുത്തനെ ഉയർത്താൻ നീക്കം. പുതിയ പെട്രോൾ, ഡീസൽ വാഹനങ്ങൾ രജിസ്ട്രർ ചെയ്യാൻ ഇനി മുതൽ 5000 രൂപ നൽകേണ്ടി വരും. നിലവിൽ വെറും 600 രൂപയാണ് രജിസ്ട്രേഷനും പുതുക്കലിനും ഈടാക്കുന്ന നിരക്ക്. എന്നാൽ രജിസ്ട്രേഷൻ പുതുക്കലിന് ഇനി 10000 രൂപയും നൽകേണ്ടി വരും. ഇതു സംബന്ധിച്ച് തീരുമാനം സർക്കാർ ഉടനെടുക്കുമെന്നാണ് ബന്ധപ്പെട്ട അധിക‍ൃതരിൽ നിന്നുള്ള വിവരം.

​ഗതാ​ഗത മന്ത്രാലയത്തിന്റെ നിർദ്ദേശം
 

​ഗതാ​ഗത മന്ത്രാലയത്തിന്റെ നിർദ്ദേശം

സാധാരണ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ, പുതുക്കൽ ഫീസുകൾ 20 മടങ്ങ് വർദ്ധിപ്പിക്കാനാണ് റോഡ് ഗതാഗത മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ഇലക്ട്രിക് അല്ലെങ്കിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കാനുള്ള കരട് നിർദ്ദേശവും ഇതിനകം അറിയിച്ചിട്ടുണ്ട്. പരമ്പരാഗത വാഹനങ്ങൾ വാങ്ങുന്നതിൽ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തുന്നതിനും ഇലക്ട്രിക് വാഹനങ്ങൾ പോലുള്ള മലിനീകരണം കുറഞ്ഞ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സർക്കാരിന്റെ നീക്കം.

പരിശോധനകൾ കൂട്ടും

പരിശോധനകൾ കൂട്ടും

പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനകളുടെ എണ്ണം കൂട്ടാനും പദ്ധതിയുണ്ടെന്നാണ് വിവരം. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളുടെ ടെസ്റ്റ് വർഷത്തിൽ രണ്ടു തവണ നടത്താനാണ് നിർദ്ദേശം. മാനുവൽ, ഓട്ടോമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റുകൾക്കുള്ള ഫീസ് വർദ്ധിപ്പിക്കാനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. 15 വർഷ കാലാവധി തീരുന്നതിന് മുമ്പ് വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയില്ലെങ്കിൽ ഓരോ ദിവസവും 50 രൂപ അധിക ഫീസ് ഈടാക്കും.

നിങ്ങളുടെ വാഹന ഇന്‍ഷൂറന്‍സ് പോളിസി ഓറിജിനലോ അതോ വ്യാജനോ?

രജിസ്ട്രേഷൻ കാലാവധി

രജിസ്ട്രേഷൻ കാലാവധി

നിലവിൽ, ഡൽഹി ഒഴികെ രാജ്യത്തുടനീളം എല്ലാ വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങൾക്കും 15 വർഷത്തേക്കാണ് രജിസ്ട്രേഷൻ സാധുതയുള്ളത്. ഡൽഹിയിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് യഥാക്രമം 15, 10 വർഷത്തേയ്ക്കാണ് രജിസ്ട്രേഷൻ കാലാവധി. എന്നാൽ ഈ കാലാവധി കഴിഞ്ഞാൽ വീണ്ടും രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കില്ല. വ്യത്യസ്ത പഠനങ്ങൾ അനുസരിച്ച്, പഴയ വാഹനങ്ങൾക്ക് പുതിയ വാഹനങ്ങളേക്കാൾ 25 മടങ്ങ് മലിനീകരണ സാധ്യത കൂടുതലാണ്.

വാഹനം വിൽക്കുന്നവർ സൂക്ഷിക്കുക; ഉടമസ്ഥാവകാശം മാറ്റേണ്ടത് ഇനി നിങ്ങളുടെ ചുമതല, ഇല്ലെങ്കിൽ കുടുങ്ങും

ഇലക്ട്രിക് വാഹനങ്ങൾക്ക് ഇളവ്

ഇലക്ട്രിക് വാഹനങ്ങൾക്ക് ഇളവ്

പരമാവധി 25 കിലോമീറ്റർ വേഗതയുള്ള ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് രജിസ്ട്രേഷനും പുതുക്കൽ ഫീസും ഈടാക്കേണ്ടതില്ലെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ഉപയോ​ഗം കുറച്ച് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമാണിത്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ജിഎസ്ടിയും 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചിട്ടുണ്ട്.

കേരളത്തിൽ ഭൂമി രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ

malayalam.goodreturns.in

English summary

വാഹന രജിസ്ട്രേഷൻ, പുതുക്കൽ നിരക്കുകൾ ഇനി ഇങ്ങനെ

To register new petrol and diesel vehicles, you will have to pay Rs 5000. Read in malayalam.
Story first published: Saturday, July 27, 2019, 16:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more