ജിയോ റീച്ചാർ‍ജ് ചെയ്യൽ ഇനി കൂടുതൽ ഈസി; ജിയോ സാർതി എത്ര സിമ്പിൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ ടെലികോം മേജർ റിലയൻസ് ജിയോ ഡിജിറ്റൽ ഉപയോക്താക്കൾക്കായി ഏറ്റവും പുതിയ ഡിജിറ്റൽ റീചാർജ് അസിസ്റ്റുമായി രം​ഗത്ത്. ജിയോ സാർതി എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന ഈ ആപ്പ് മൈ ജിയോ അപ്ലിക്കേഷനുമായി ബന്ധിപ്പിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. വളരെ എളുപ്പത്തിൽ ഓൺലൈനായി റീചാർജ് ചെയ്യാനാകും എന്നതാണ് ജിയോ സാർതിയുടെ പ്രത്യേകത. ജിയോ സാർതിയെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ ഇതാ..

ജിയോയുടെ ലക്ഷ്യം
 

ജിയോയുടെ ലക്ഷ്യം

ഉപഭോക്താക്കളുടെ ഡിജിറ്റൽ റീചാർജുകൾ സുഗമമാക്കുകയാണ് ജിയോയുടെ പ്രധാന ലക്ഷ്യം. നമ്പർ റീചാർജ് ചെയ്യുന്നതിനുള്ള എല്ലാ ഘട്ടങ്ങളിലും ജിയോ സാർതി നിങ്ങളെ സഹായിക്കും. അതായത് ഒരു പ്ലാൻ തിരഞ്ഞെടുക്കുന്നത് മുതൽ പേയ്‌മെന്റ് നടത്തുന്നതു വരെ. ജിയോ പ്ലാനുകൾ കൃത്യമായി തിരഞ്ഞെടുക്കുന്നതിനും സംശയങ്ങൾ കൂടാതെ റീചാർജ് ചെയ്യുന്നതിനും ജിയോ സാർതി ഉപഭോക്താക്കൾക്ക് സഹായകമാകും.

നേട്ടങ്ങൾ

നേട്ടങ്ങൾ

ജിയോ സാർതിയുടെ സേവനം പ്രാദേശിക ഭാഷകളിലും ലഭ്യമാണ്. ഇംഗ്ലീഷിലും 12 ഇന്ത്യൻ പ്രാദേശിക ഭാഷകളിലും ജിയോ സാർതിയിൽ സേവനം ലഭ്യമായിരിക്കും. കൂടാതെ ഉപഭോക്താക്കൾക്ക് ശബ്ദ സഹായവും നൽകും. കാർഡ് നമ്പർ എങ്ങനെ കണ്ടെത്താം, എവിടെ നൽകണം തുടങ്ങിയ പേയ്‌മെന്റ് നടപടികളും സാർതി എളുപ്പമാക്കി മാറ്റുന്നു. ഇതുവരെ ഓൺലൈൻ റീചാർജ് ചെയ്യാത്ത ജിയോ ഉപയോക്താക്കൾക്കും ഈ പുതിയ സേവനം വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണ്.

ജിയോയുടെ ബ്രോഡ്ബാൻഡ് സേവനത്തിന് നിങ്ങൾ എന്ത് പേര് നൽകും? പേരിടാൻ ഉപഭോക്താക്കൾക്കും അവസരം

ഉപഭോക്താക്കളുടെ എണ്ണം

ഉപഭോക്താക്കളുടെ എണ്ണം

ഡിജിറ്റൽ റീചാർജ് പ്രക്രിയയെക്കുറിച്ച് ഇതുവരെ അറിയാത്ത ഉപഭോക്താക്കൾക്കിടയിൽ പോലും ഡിജിറ്റൽ റീചാർജുകൾ കൂടുതൽ സ്വീകാര്യമാക്കാൻ പുതിയ പദ്ധതി സഹായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി. ജിയോ താരിഫ് വർദ്ധിപ്പിക്കലിന് അല്ല, കൂടുതൽ ഉപഭോക്താക്കളെ നേടുന്നതിലാണ് ഇനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് ജിയോയയുടെ തന്നെ ഒരു ഉന്നത ഉദ്യോ​ഗസ്ഥൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

റിലയൻസ് ജിയോ പുതിയ പദ്ധതിയ്ക്ക് ഒരുങ്ങുന്നു; 2020ൽ മുകേഷ് അംബാനി ലക്ഷ്യം വയ്ക്കുന്നത് എന്തൊക്കെ?

എതിരാളികൾക്ക് സമ്മർദ്ദം

എതിരാളികൾക്ക് സമ്മർദ്ദം

റിലയൻസ് ജിയോയുടെ കടന്നു വരവോടെ വരുമാനവും ലാഭവും കുത്തനെ ഇടിഞ്ഞ എതിരാളികളായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികളെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയാണ് ജിയോയുടെ പുതിയ പദ്ധതികളുടെ ലക്ഷ്യം. ജിയോയുടെ കടന്നു വരവ് തന്നെ ഇന്ത്യൻ ടെലികോം മേഖലയിൽ ഒരു വിപ്ലവമായിരുന്നു. വോഡഫോൺ ഐഡിയയ്ക്ക് പിന്നിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററെന്ന നേട്ടം ജിയോ അടുത്തിടെ കൈവരിച്ചു. ഭാരതി എയർടെല്ലിനെ പിന്നിലാക്കിയാണ് ജിയോ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.

4500 രൂപയ്ക്ക് ജിയോ ഫോണ് 3, റെഡ്‌മി ഫോണുകൾക്ക് തിരിച്ചടിയായേക്കും

malayalam.goodreturns.in

Read more about: jio ജിയോ
English summary

ജിയോ റീച്ചാർ‍ജ് ചെയ്യൽ ഇനി കൂടുതൽ ഈസി; ജിയോ സാർതി എത്ര സിമ്പിൾ

Jio Saarthi's service is also available in local languages. Jio Saarthi will be available in English and 12 Indian regional languages. Read in malayalam.
Story first published: Saturday, July 27, 2019, 11:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more