ഗ്രാമീണ കരകൗശല വസ്തുക്കള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍ നിന്ന് ലഭിക്കും; വമ്പന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡല്‍ഹി: നിങ്ങള്‍ അറിഞ്ഞോ ഗ്രാമീണ മേഖലയില്‍ കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. നിങ്ങളുടെ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി വിപണിയിലെത്തിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍്. ഇത്തരം ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയവും ടാറ്റാ ട്രസ്റ്റും ചേര്‍ന്ന് പുത്തന്‍ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ്. കമ്പനീസ് ആക്ട് സെക്ഷന്‍ 25 പ്രകാരം ഇതിനായി ഒരു നോണ്‍ പ്രോഫിറ്റ് കമ്പനി രൂപീകരിക്കാനും ഗ്രാമീണ മേഖലയില്‍ നിന്നുള്ള വസ്തുക്കള്‍ ആഗോള തലത്തില്‍ വിപണനം നടത്താനുമാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

നിങ്ങളുടെ സ്ഥലത്തിന്റെ ആധാരം നഷ്ട്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഉടൻ ചെയ്യേണ്ടത് എന്ത്?

ഇത്തരം വസ്തുക്കള്‍ ഉണ്ടാക്കുന്നവരുടെ സംഘങ്ങള്‍ രൂപീകരിക്കുന്നതിനും കൂടുതല്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുമുള് ചുവടു വയ്പ്പുകളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് പ്ലേസ് (ജിഎം) ഉള്‍പ്പെടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ വില്‍ക്കുന്ന 200 ഉല്‍പ്പന്നങ്ങളുടെ പട്ടിക ഗ്രാമവികസന മന്ത്രാലയം ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ആഗോളതലത്തില്‍ ഗ്രാമീണ കരകൗശല തൊഴിലാളികള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ പ്രൊഫഷണല്‍ പിന്തുണ നല്‍കുന്നതിനായി കമ്പനി നിയമത്തിലെ സെക്ഷന്‍ 25 പ്രകാരം ഒരു കമ്പനി രൂപീകരിക്കുന്നതിന് കേന്ദ്രം ടാറ്റ ട്രസ്റ്റുമായി കൈകോര്‍ത്തിരിക്കുയാണ്

ഗ്രാമീണ കരകൗശല വസ്തുക്കള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍ നിന്ന് ലഭിക്കും

 

കൈത്തറി വസ്ത്രങ്ങള്‍ ബിഹാറില്‍ നിന്നുള്ള മധുബാനി ചിത്രങ്ങള്‍, ജാര്‍ഖണ്ഡില്‍ നിന്നുള്ള ട്രൈബല്‍ പെയിന്റിങ്ങുകള്‍, രാജസ്ഥാനിലെ ടെറാക്കോട്ട ഉല്‍പന്നങ്ങള്‍, ബഗല്‍പൂരിലെ പട്ടു വസ്ത്രങ്ങള്‍, തുടങ്ങിയവയടക്കം ഓണ്‍ലൈന്‍ വഴി കൂടുതല്‍ വ്യാപിപ്പിക്കും. നിലവില്‍ ഇതിന്റെ നല്ലൊരു ഭാഗം ആമസോണ്‍ വഴിയും ഫ്ലിപ്പ്കാര്‍ട്ട് വഴിയും വിറ്റു പോകുന്നുണ്ട്. ഓണ്‍ലൈന്‍ മാര്‍ഗം വില്‍പന നടത്താന്‍ ഇത്തരത്തില്‍ 200 ഉല്‍പന്നങ്ങളാണ് നിലവില്‍ സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റ് പ്ലേസ് വഴിയും കച്ചവടം നടത്തുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്.നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം ടേമില്‍ 100 ദിവസത്തെ പദ്ധതിയുടെ ഭാഗമായി സംരംഭം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

English summary

ഗ്രാമീണ കരകൗശല വസ്തുക്കള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍ നിന്ന് ലഭിക്കും

Government plans e commerce boost for 200 rural products
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X