ലോകത്തിലെ ഏറ്റവും മികച്ച സിഇഒമാർ ഇവരാണ്, പട്ടികയിൽ 10 ഇന്ത്യക്കാരും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2019ലെ ലോകത്തെ ഏറ്റവും മികച്ച സിഇഒമാരുടെ പട്ടികയിൽ 10 ഇന്ത്യൻ സിഇഒമാരും. സിഇഒ വേൾഡ് മാ​ഗസിന്റെ ആഗോള റാങ്കിംഗ് ലിസ്റ്റിലാണ് 10 ഇന്ത്യക്കാരും ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) ചെയർമാൻ സഞ്ജീവ് സിംഗ്, ഒ‌എൻ‌ജി‌സി തലവൻ ശശിശങ്കർ എന്നിവരടങ്ങുന്നതാണ് ലിസ്റ്റ്. ആർസെലർ മിത്തൽ ചെയർമാനും സിഇഒയുമായ ലക്ഷ്മി മിത്തലാണ് പട്ടികയിൽ പേരുള്ള ഇന്ത്യയിലെ ഏറ്റവും മുൻനിരയിലുള്ള സിഇഒ.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പട്ടികയിൽ 49-ാം സ്ഥാനത്തും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) ചെയർമാൻ സഞ്ജീവ് സിംഗ് 69-ാം സ്ഥാനത്തുമാണ്. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻ‌ജി‌സി) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശശിശങ്കർ 121പേരടങ്ങുന്ന പട്ടികയിൽ 77-ാം സ്ഥാനത്താണ്.

 

സിഇഒമാരുടെ ശമ്പളം കേട്ട് ഞെട്ടേണ്ട; ഇൻഫോസിസ് സിഇഒയുടെ ശമ്പളം 26.67 കോടി

ലോകത്തിലെ ഏറ്റവും മികച്ച സിഇഒമാർ ഇവരാണ്, പട്ടികയിൽ 10 ഇന്ത്യക്കാരും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ചെയർമാൻ രജനിഷ് കുമാർ (83-ാം റാങ്ക്), ടാറ്റ മോട്ടോഴ്‌സ് സിഇഒ ഗുണ്ടർ ബട്‌ഷെക് (89), ബിപിസിഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡി. രാജ്കുമാർ (94) ), ടാറ്റ കൺസൾട്ടൻസി സർവീസസ് സിഇഒ രാജേഷ് ഗോപിനാഥൻ, വിപ്രോ ചീഫ് എക്സിക്യൂട്ടീവ് അബിദാലി ഇസഡ് നീമുച്വാല (118-ാം റാങ്ക്) എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് ഇന്ത്യക്കാർ.

2019 ലെ ഏറ്റവും മികച്ച 10 സിഇഒമാരിൽ ഒമ്പതാമത്തെയും പത്താമത്തെയും സ്ഥാനങ്ങളാണ് ആപ്പിൾ സിഇഒ ടിം കുക്കിനും ബെർക്ക്‌ഷെയർ ഹാത്‌വേ സിഇഒ വാറൻ ബഫെറ്റിനുമുള്ളത്. ആമസോൺ സിഇഒ ജെഫ് ബെസോസ് പതിനൊന്നാം സ്ഥാനത്തെത്തി. യുണൈറ്റഡ് ഹെൽത്ത് ഗ്രൂപ്പ് സിഇഒ ഡേവിഡ് വിച്മാൻ (നമ്പർ 12), സാംസങ് ഇലക്ട്രോണിക്സ് ചീഫ് എക്സിക്യൂട്ടീവ് കിം കി-നാം (നമ്പർ 13) എന്നിങ്ങനെയാണ് എത്തിയിരിക്കുന്നത്.

ഇന്ദ്ര നൂയി, ലോകത്തിലെ ഏറ്റവും ശക്തയായ വനിതയുടെ നിങ്ങൾക്കറിയാത്ത അഞ്ച് വിജയരഹസ്യങ്ങൾ

malayalam.goodreturns.in

Read more about: ceo സിഇഒ
English summary

ലോകത്തിലെ ഏറ്റവും മികച്ച സിഇഒമാർ ഇവരാണ്, പട്ടികയിൽ 10 ഇന്ത്യക്കാരും

The list comprises Mukesh Ambani, India's richest man, Indian Oil Corporation (IOC) chairman Sanjiv Singh and ONGC chief Shashi Shankar. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more