ഇന്ത്യയിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കും!! എന്ന് മുതൽ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് പെട്രോൾ, ‍‍ഡീസൽ വാഹനങ്ങൾക്ക് കടുത്ത നിരോധനം ഏർപ്പെടുത്താനുള്ള പദ്ധതികളാണ് നിതി ആയോ​ഗും റോഡ്, ഗതാഗത, മന്ത്രാലയവും കഴിഞ്ഞ ദിവസം നിർദേശിച്ചിരിക്കുന്നത്. പ്രതിസന്ധിയിലായിരിക്കുന്ന വാഹന വിപണിയെ കൂടുതൽ തളർത്തുന്നതാണ് ഈ തീരുമാനം. 2023 - 2025 ആകുന്നതോടെ ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് പെട്രോള്‍, ഡീസല്‍ ഇന്ധനം ഉപയോഗിക്കുന്ന ഇരുചക്ര, മുചക്ര വാഹനങ്ങള്‍ പിന്‍വിലക്കണമെന്നാണ് നീതി ആയോഗും കേന്ദ്ര ഗതാഗത വകുപ്പും നിർദ്ദേശിച്ചിരിക്കുന്നത്.

എന്നാൽ ഇത്തരമൊരു നീക്കത്തിന് കേന്ദ്രം ഇതുവരെ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് വളരെയധികം ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും സമയ പരിധി സർക്കാർ നിശ്ചയിച്ചിട്ടില്ലെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്. പരമ്പരാഗത വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയാൽ തങ്ങളുടെ നിക്ഷേപത്തിന് ഭീഷണിയാകുമോ എന്നാണ് ഇപ്പോൾ വാഹന നിർമാതാക്കളുടെ ആശങ്ക. പ്രത്യേകിച്ച്, ഇരുചക്ര, മുച്ചക്ര വാഹനക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

 

വാഹനം വിൽക്കുന്നവർ സൂക്ഷിക്കുക; ഉടമസ്ഥാവകാശം മാറ്റേണ്ടത് ഇനി നിങ്ങളുടെ ചുമതല, ഇല്ലെങ്കിൽ കുടുങ്ങും

ഇന്ത്യയിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കും!! എന്ന് മുതൽ?

അടുത്ത മൂന്ന് വര്‍ഷം കൊണ്ട് മലിനീകരണ നിയന്ത്രണ ചട്ടപ്രകാരം വാഹനങ്ങള്‍ ബിഎസ് നാലില്‍ നിന്ന് ബിഎസ് ആറിലേക്ക് ഉയര്‍ത്തണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഇത് നടപ്പാക്കാന്‍ തന്നെ വന്‍ നിക്ഷേപം ആവശ്യമാണ്. ഇതിനിടെ 2023 ഓടെ പൂര്‍ണമായും വൈദ്യുത വാഹനങ്ങളിലേക്ക് മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ നഷ്ടം വര്‍ധിക്കുമെന്നാണ് വാഹന നിര്‍മാതാക്കളുടെ ആശങ്ക.

ബാങ്കുകൾ ക്രെഡിറ്റ് മാനദണ്ഡങ്ങൾ ശക്തമാക്കിയതോടെ സെപ്റ്റംബർ മുതൽ വാഹന വിൽപ്പനയിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

മാതൃകയാവാനൊരുങ്ങി കേരളം; മൂന്നു വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം വൈദ്യുത വാഹനങ്ങള്‍ നിരത്തിലിറക്കും

malayalam.goodreturns.in

Read more about: vehicle വാഹനം
English summary

ഇന്ത്യയിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കും!! എന്ന് മുതൽ?

Union Transport Department have proposed that the two-wheeler and three-wheeler vehicles that use petrol and diesel fuel be withdrawn from the Indian fleet by 2023-2025. Read in malayalam.
Story first published: Tuesday, July 30, 2019, 16:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more