നാട്ടിലേയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന പ്രവാസികൾ സൂക്ഷിക്കുക; മുന്നറിയിപ്പുമായി അധികൃതർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാട്ടിലേയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്. ഓൺലൈൻ വിമാന ടിക്കറ്റ് തട്ടിപ്പ് വ്യാപകമാകുന്നതിനെ തുടർന്ന് യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ രം​ഗത്ത്. വിമാന ടിക്കറ്റുകളുടെ പേരില്‍ പണം തട്ടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് യുഎഇയിൽ പുതിയ നിർദ്ദേശങ്ങളുമായി അധിക‍ൃതർ രം​ഗത്തെത്തിയത്.

മുന്നറിയിപ്പ്
 

മുന്നറിയിപ്പ്

വിമാനക്കമ്പനികളില്‍ നിന്നോ അംഗീകൃത ട്രാവല്‍ ഏജന്‍സികളില്‍ നിന്നോ മാത്രം ടിക്കറ്റെടുക്കണമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഓണ്‍ലൈനില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത നിരവധി പേരാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. ഇത്തരത്തിൽ ഓൺലൈൻ ടിക്കറ്റ് വിൽപ്പന നടത്തുന്ന പല സ്ഥാപനങ്ങള്‍ക്കും യുഎഇയില്‍ ഓഫീസ് പോലുമില്ലെന്നും പൊലീസ് കണ്ടെത്തി.

കുറഞ്ഞ നിരക്കിൽ വീഴരുത്

കുറഞ്ഞ നിരക്കിൽ വീഴരുത്

വിമാന ടിക്കറ്റിന് കുറഞ്ഞ നിരക്ക് വാ​ഗ്ദാനം ചെയ്താണ് പലരും തട്ടിപ്പുകൾ നടത്തുന്നത്. ഇത്തരം വ്യാജ ഏജന്‍സികള്‍ വഴി ടിക്കറ്റെടുത്ത നിരവധിപ്പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ട്. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യുന്ന പരസ്യം കണ്ടാണ് പലരും തട്ടിപ്പിൽ വീഴുന്നത്. സൗജന്യ ഹോട്ടല്‍ താമസം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളുമുണ്ട് ഇവയിൽ.

പ്രവാസികൾ ഇനി കുടുങ്ങും; നാട്ടിലേയ്ക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നിലച്ചു

അക്കൗണ്ട് വിവരങ്ങൾ സൂക്ഷിക്കുക

അക്കൗണ്ട് വിവരങ്ങൾ സൂക്ഷിക്കുക

വ്യാജ വെബ്സൈറ്റുകള്‍ക്ക് ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കുന്നതും സുരക്ഷിതമല്ല. പണം നല്‍കിയവര്‍ വിമാനത്തില്‍ കയറാനായി വിമാനത്താവളങ്ങളില്‍ എത്തുമ്പോഴായിരിക്കും പലപ്പോഴും തട്ടിപ്പിനിരയായ വിവരം അറിയുക. അതുകൊണ്ട് വിമാനക്കമ്പനികളില്‍ നിന്ന് നേരിട്ടോ അല്ലെങ്കില്‍ അംഗീകൃത സ്ഥാപനങ്ങളിലൂടെയോ ടിക്കറ്റുകള്‍ വാങ്ങുന്നതാണ് സുരക്ഷിതം.

ദുബായിലേയ്ക്ക് സൗജന്യ വിമാന ടിക്കറ്റ്; വാർഷികത്തിന് ഫ്ലൈ ദുബായുടെ കിടിലൻ ഓഫർ

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

ഓൺലൈൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുമ്പ് വെബ്സൈറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പരിശോധിക്കണം. സൈറ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതികളോ തട്ടിപ്പുകളോ നടന്നിട്ടുണ്ടോയെന്ന് ഒരു പരിധി വരെ ഇത്തരം തിരയലുകളിലൂടെ അറിയാൻ കഴിയും. ഡൊമെയ്ൻ നെയിം ആധികാരികമാണെന്ന് ഉറപ്പാക്കാനും ശ്രമിക്കുക.

വായു ചുഴലിക്കാറ്റ്: ഗുജറാത്തിലെ അഞ്ച് എയര്‍പോര്‍ട്ടുകള്‍ അടച്ചു, ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തി

malayalam.goodreturns.in

Read more about: flight വിമാനം
English summary

നാട്ടിലേയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന പ്രവാസികൾ സൂക്ഷിക്കുക; മുന്നറിയിപ്പുമായി അധികൃതർ

The police have been told to book tickets only from airlines or authorized travel agencies. Read in malayalam.
Story first published: Wednesday, August 7, 2019, 9:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more