എച്ച്‍ഡിഎഫ്‍സി ബാങ്കിൽ അക്കൗണ്ടുള്ളവരുടെ ശ്രദ്ധയ്ക്ക്; രണ്ടാഴ്ച്ചയ്ക്കുള്ളിൽ പലിശ കുറച്ചത് രണ്ട് തവണ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എച്ച്ഡി‌എഫ്സി ബാങ്ക് നിക്ഷേപ പലിശ നിരക്ക് വീണ്ടും കുറച്ചു. ഓഗസ്റ്റ് 2 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്ക് അനുസരിച്ച് രണ്ട് കോടിയ്ക്ക് താഴെയുള്ള സ്ഥിര നിക്ഷേപ (എഫ്ഡി) പലിശ നിരക്കുകളാണ് പരിഷ്കരിച്ചിരിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ഹ്രസ്വകാല നിക്ഷേപങ്ങളുടെ പലിശ നിരക്കും പരിഷ്കരിച്ചു. പുതുക്കിയ പലിശ നിരക്കുകളും നിക്ഷേപ കാലാവധികളും ഏതൊക്കെയെന്ന് പരിശോധിക്കാം.

കാലാവധികൾ
 

കാലാവധികൾ

താഴെ പറയുന്ന കാലാവധികളിലാണ് പുതുക്കിയ പലിശ നിരക്ക് ബാധകമാകുന്നത്.

  • ഒരു വർഷം
  • ഒരു വർഷവും ഒരു ദിവസവും മുതൽ ഒരു വർഷവും മൂന്ന് ദിവസവും വരെ
  • ഒരു വർഷവും നാല് ദിവസവും
  • ഒരു വർഷവും അഞ്ച് ദിവസവും മുതൽ ഒരു വർഷവും 15 ദിവസവും വരെ
  • ഒരു വർഷം 16 ദിവസം
  • ഒരു വർഷം 17 ദിവസം മുതൽ 2 വരെ
പലിശ നിരക്ക്

പലിശ നിരക്ക്

വിവിധ കാലയളവുകളിലായി ഏഴു ദിവസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് പ്രതിവർഷം 3.50 ശതമാനം മുതൽ 7.30 ശതമാനം വരെ പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഏഴ് ദിവസം മുതൽ 6 മാസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 6 ശതമാനമാണ് ബാങ്ക് വാ​ഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 6.50 ശതമാനം പലിശ ലഭിക്കും. ഏഴ് ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപത്തിന് 6.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനവും പലിശ ലഭിക്കും.

എഫ്ഡി പൊളിക്കാൻ വരട്ടെ, പെട്ടെന്ന് കാശ് സംഘടിപ്പിക്കാൻ വഴികൾ വേറെയുണ്ട്

10 ബേസിസ് പോയിന്റ് കുറച്ചു

10 ബേസിസ് പോയിന്റ് കുറച്ചു

ഒരു വർഷം മുതൽ രണ്ട് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് എച്ച്ഡി‌എഫ്‌സി ബാങ്ക് പലിശ നിരക്ക് 10 ബേസിസ് പോയിന്റാണ് കുറച്ചിരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപത്തിന്റെ പലിശ നിരക്ക് 7 ശതമാനമായി കുറച്ചു. ഒരു വർഷം17 ദിവസം മുതൽ 2 വർഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.2 ശതമാനത്തിൽ നിന്ന് 7.1 ശതമാനമായി കുറച്ചു.

പേഴ്‌സോ കാര്‍ഡോ വേണ്ട ഇനി എച്ച്ഡിഎഎഫ്‌സിയുടെ 'പേ സാപ്പ്' മതി

മാറ്റമില്ലാത്ത പലിശ നിരക്ക്

മാറ്റമില്ലാത്ത പലിശ നിരക്ക്

രണ്ട് മുതൽ മൂന്ന് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ടേം ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് 7.30 ശതമാനമായി തന്നെ തുടരും. മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്ഡികളുടെ പലിശനിരക്ക് 7.25 ശതമാനമായും നിലനിർത്തും. ദീർഘകാല എഫ്ഡികളുടെ നിരക്കും ബാങ്ക് പരിഷ്കരിച്ചിട്ടില്ല. 5 വർഷം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന ടേം ഡെപ്പോസിറ്റുകൾക്ക് 7 ശതമാനമാണ് ബാങ്ക് നൽകുന്ന പലിശ നിരക്ക്. ‌‌എച്ച്ഡി‌എഫ്‌സി ബാങ്ക് 2019 ജൂലൈ 22 ന് അവസാനമായി നിരക്കുകൾ പരിഷ്കരിച്ചപ്പോൾ ഈ നിക്ഷേപങ്ങളുടെ നിരക്ക് 50 ബേസിസ് പോയിൻറ് വർദ്ധിപ്പിച്ചിരുന്നു.

ഉപഭോക്താക്കൾക്ക് എച്ച്ഡിഎഫ്സി ബാങ്കിന്റെ മുന്നറിയിപ്പ്! അക്കൗണ്ടിലുള്ള പണം ഉടൻ സേഫാക്കാൻ ചെയ്യേണ്ടത്

മറ്റ് ബാങ്കുകൾ

മറ്റ് ബാങ്കുകൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ), പഞ്ചാബ് നാഷണൽ ബാങ്ക് (പി‌എൻ‌ബി) എന്നിവയും യഥാക്രമം ഓഗസ്റ്റ് 1, 2 തീയതികളിൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്കരിച്ചിരുന്നു. റിസർവ് ബാങ്ക് ഇന്ന് വായ്പാപലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന പ്രതീക്ഷകൾക്ക് മുന്നോടിയായാണ് വിവിധ ബാങ്കുകൾ പലിശ നിരക്കുകൾ കുറച്ചിരിക്കുന്നത്.

malayalam.goodreturns.in

English summary

എച്ച്‍ഡിഎഫ്‍സി ബാങ്കിൽ അക്കൗണ്ടുള്ളവരുടെ ശ്രദ്ധയ്ക്ക്; രണ്ടാഴ്ച്ചയ്ക്കുള്ളിൽ പലിശ കുറച്ചത് രണ്ട് തവണ

The revised rates for fixed deposits (FDs) of less than Rs 2 crore have been revised as per the new rate effective from August 2. Read in malayalam.
Story first published: Wednesday, August 7, 2019, 8:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more