ബാങ്ക് സമയം കഴിഞ്ഞാലും പണമിടപാട് നടത്താം; എൻഇഎഫ്ടി സേവനങ്ങൾ ഇനി 24 മണിക്കൂറും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായി നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (എൻഇഎഫ്ടി) സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കാൻ റിസർവ് ബാങ്ക് (ആർ‌ബി‌ഐ) പദ്ധതിയിടുന്നു. നിലവിൽ, എൻഇഎഫ്ടി വഴി ഫണ്ട് കൈമാറ്റം ചെയ്യുന്നത് ബാങ്കിന്റെ പ്രവൃത്തി സമയത്തെ ആശ്രയിച്ചാണ്. ഒരു മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ ഒഴികെ ആഴ്ചയിലെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 8 മുതൽ രാത്രി 7 വരെയാണ് എൻഇഎഫ്ടി വഴി പണമിടപാട് നടത്താൻ സാധിക്കുക.

 

പേയ്‌മെന്റ് സിസ്റ്റം വിഷൻ 2021 പദ്ധതി പ്രകാരം റിസർവ് ബാങ്ക് 2019 ഡിസംബർ മുതൽ എൻഇഎഫ്ടി 24x7 അടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്നാണ് വിവരം. ഇത് രാജ്യത്തിന്റെ റീട്ടെയിൽ പേയ്‌മെന്റ് സംവിധാനത്തിൽ വൻ മാറ്റങ്ങൾ വരുത്തുമെനന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിസർവ് ബാങ്ക് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ആര്‍ടിജിസും നെഫ്റ്റും എന്താണ്?

ബാങ്ക് സമയം കഴിഞ്ഞാലും പണമിടപാട് നടത്താം; എൻഇഎഫ്ടി സേവനങ്ങൾ ഇനി 24 മണിക്കൂറും

ജൂലായ് മുതല്‍ ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി പണമിടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കരുതെന്ന് റിസര്‍വ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. ജൂലായ് ഒന്ന് മുതലാണ് ഈ മാറ്റം നിലവില്‍ വന്നത്. മെയ് മാസത്തിൽ പുറത്തിറക്കിയ ആർ‌ബി‌ഐയുടെ പേയ്‌മെന്റ് സിസ്റ്റം വിഷൻ 2021 അനുസരിച്ച് എൻഇഎഫ്ടിയിൽ കൂടുതൽ സേവനങ്ങൾ നടപ്പിലാക്കും.

ബാങ്കിംഗ് തട്ടിപ്പ് കണ്ടെത്തുന്നതിന് ഒരു കേന്ദ്ര പേയ്‌മെന്റ് തട്ടിപ്പ് രജിസ്ട്രി ആരംഭിക്കാനും ബാങ്കിംഗ് റെഗുലേറ്റർ നിർദ്ദേശിച്ചു. നിലവിൽ, ബാങ്കുകളുടെ തട്ടിപ്പ് റിസർവ് ബാങ്കിന്റെ സെൻട്രൽ ഫ്രോഡ് മോണിറ്ററിംഗ് സെല്ലിലേക്ക് റിപ്പോർട്ട് ചെയ്യുന്നതിനുള്ള സംവിധാനം നിലവിലുണ്ട്.

ക്രഡിറ്റ് കാര്‍ഡ് തുക എങ്ങനെ NEFT യില്‍ കൂടെ അടയ്ക്കാം?

malayalam.goodreturns.in

English summary

ബാങ്ക് സമയം കഴിഞ്ഞാലും പണമിടപാട് നടത്താം; എൻഇഎഫ്ടി സേവനങ്ങൾ ഇനി 24 മണിക്കൂറും

The Reserve Bank of India (RBI) plans to provide National Electronic Fund Transfer (NEFT) services 24 hours a day for enhancing digital payment transactions. Read in malayalam.
Story first published: Wednesday, August 7, 2019, 15:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X