യുകെയിൽ ജോലി നേടാൻ ഇനി എന്തെളുപ്പം; പുതിയ വിസ നിയമങ്ങൾ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് സയൻസ്, എഞ്ചിനീയറിംഗ്, ടെക്നോളജി മേഖലകളിലെ പ്രൊഫഷണലുകൾക്ക് എളുപ്പത്തിൽ യുകെ വിസ ലഭിക്കും. സയൻസ്, എഞ്ചിനീയറിംഗ്, ടെക്നോളജി എന്നീ മേഖലകളിലെ ഗവേഷകരെയും വിദഗ്ധരെയും ആകർഷിക്കുകയാണ് പുതിയ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ പരിഷ്കരണത്തിന്റെ ലക്ഷ്യം.

ആകർഷകമായ രാജ്യം
 

ആകർഷകമായ രാജ്യം

താമസിക്കാൻ ഏറ്റവും ആകർഷകമായ രാജ്യമാണ് യു.കെ. അതുകൊണ്ട് തന്നെ വർഷം തോറും നിരവധിയാളുകളാണ് യുകെയിലേയ്ക്ക് കുടിയേറാൻ ശ്രമിക്കുന്നത്. ടയർ 1 അസാധാരണ ടാലന്റ് വിസയ്ക്ക് കീഴിലുള്ള അപേക്ഷകരുടെ പരിധി നിർത്തലാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. വിസ ഉടമകളെ ആശ്രയിക്കുന്നവർക്കും (ഡിപ്പെൻഡന്റ്) യുകെയിൽ ജോലി ചെയ്യാൻ അനുവദിക്കുന്നതിനുള്ള നിയമ പരിഷ്കരണത്തിനും സർക്കാർ ഉടൻ തീരുമാനമാക്കുമെന്നാണ് വിവരം.

ജോലി തേടൽ

ജോലി തേടൽ

യുകെയിൽ എത്തിച്ചേരുന്നതിനു മുമ്പ് തന്നെ തൊഴിൽ വാഗ്ദാനം ചെയ്യേണ്ടതിന്റെ ആവശ്യകത നീക്കം ചെയ്യാനുള്ള സാധ്യതയും യുകെ സർക്കാർ പരിശോധിക്കുന്നുണ്ട്. ഏറ്റവും മികച്ച ആഗോള പ്രതിഭകളെ ആകർഷിക്കുന്ന ഇമിഗ്രേഷൻ സംവിധാനമാകും ഇനി യുകെയുടേതെന്നും യൂറോപ്പിലെ ഏറ്റവും സമ്പന്നമായ സമ്പദ്‌വ്യവസ്ഥയായി ബ്രിട്ടനെ മാറ്റുകയാണ് ലക്ഷ്യമെന്നും യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു.

കാനഡയിൽ ഇനി ജോലി കിട്ടാൻ എന്തെളുപ്പം; ഫാസ്റ്റ് ട്രാക്ക് വിസയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ

പോയിന്റ് അടിസ്ഥാന ഇമിഗ്രേഷൻ

പോയിന്റ് അടിസ്ഥാന ഇമിഗ്രേഷൻ

ആളുകൾ രാജ്യത്തിന് എന്ത് സംഭാവന നൽകുമെന്നതിനെ ആശ്രയിച്ച് യുകെയിൽ പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ സംവിധാനം ഏർപ്പെടുത്താനാണ് പദ്ധതി. ഈ വർഷം അവസാനത്തോടെ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ റൂട്ട് ആരംഭിക്കാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഓസ്‌ട്രേലിയൻ രീതിയിലുള്ള, പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷൻ സംവിധാനത്തിന് വേണ്ടിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാദിച്ചിരുന്നത്.

ഗൾഫിൽ ജോലി തേടുന്നവർക്ക് സുവർണാവസരം; മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് ഉടൻ നടപടി, മലയാളികൾക്കും നേട്ടം

കാനഡയിൽ ജോലി

കാനഡയിൽ ജോലി

രണ്ട് വർഷം മുമ്പ് പ്രാബല്യത്തിൽ വന്ന ഗ്ലോബൽ സ്കിൽസ് സ്ട്രാറ്റജി വഴിയാണ് കൂടുതൽ ആളുകളും കാനഡയിൽ ജോലി തേടുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 24,000 ത്തോളം ആളുകൾ തടസ്സരഹിതവും വേഗതയേറിയതുമായ ഈ മാർഗത്തിലൂടെ കാനഡയിൽ എത്തിയിട്ടുണ്ട്. കനേ‍ഡിയൻ സർക്കാർ പുറത്തു വിട്ട കണക്കുകളാണിത്. കാന‍ഡയിലേയ്ക്കുള്ള വിസാ അപേക്ഷകരിൽ ഭൂരിഭാഗവും ഇന്ത്യൻ പൗരന്മാരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

അമേരിക്കയിൽ ഇനി എളുപ്പത്തിൽ ജോലി നേടാം; ​ഗ്രീൻ കാർഡ് നിർത്തലാക്കുന്നു, പകരം ബിൽഡ് അമേരിക്ക വിസ

malayalam.goodreturns.in

Read more about: visa വിസ
English summary

യുകെയിലെ പുതിയ വിസ നിയമങ്ങൾ ഇങ്ങനെ

British Prime Minister Boris Johnson has announced new immigration laws. Read in malayalam.
Story first published: Friday, August 9, 2019, 15:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X