രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വര്‍ധനവ്; കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം 27 ശതമാനമായി ഉയര്‍ന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡിന്റെ ഉപയോഗം വര്‍ധിക്കുന്നു. നോട്ടിടപാടുകള്‍ കുറഞ്ഞ് രാജ്യത്ത് ഡിജിറ്റള്‍ല്‍ ഇടപാടുകള്‍ വര്‍ധിക്കുന്നതിന്റെ സൂചനയാണ് ക്രെഡിറ്റ് കാര്‍ഡ് ഉപടയോക്താക്കളുടെ വര്‍ധനവ് ഉണ്ടാവാകാന്‍ കാരണം.റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2019 മെയ് മാസം വരെ രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡുകളുടെ വിനിമയ നിരക്കിലുള്ള വര്‍ധനവില്‍ 27 ശതമാനം കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്

കൃഷിക്കാർക്ക് മാസം 3000 രൂപ പെൻഷൻ; രജിസ്ട്രേഷൻ ആരംഭിച്ചു, അപേക്ഷിക്കേണ്ടത് എങ്ങനെ?

2019 മെയ് മാസം വരെ രാജ്യത്തെ ക്രഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം 48.9 മില്യണായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേകാലയളവില്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണമായി ആകെ രേഖപ്പെടുത്തിയിട്ടുള്ളത് ഏകദേശം 38.6 മില്യണായിരുന്നു.അതേസമയം രാജ്യത്തെ ഭൂരിഭാഗം ഉപയോക്താക്കളും ഇടപാടുകള്‍ക്ക് പൂര്‍ണമായും ആശ്രയിക്കുന്നത് ഡെബ്റ്റ് കാര്‍ഡുകളെയാണ്. ഡെബ്റ്റ് കാര്‍ഡിന്റെ ഉപയോഗത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വര്‍ധനവ്; കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉപയോഗം 27 ശതമാനം ഉയര്‍ന്നു

 

രാജ്യത്താകെ 824 മില്യണ്‍ ഡെബ്റ്റ് കാര്‍ഡുകളാണ് രാജ്യത്താകെ ഉള്ളതെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഒരുമാസത്തില്‍ ഒരു മില്യണ്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറങ്ങുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകളിലൂടെ പൂര്‍ണമായും വ്യക്തമാക്കുന്നത്.എന്നാല്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഡിജിറ്റല്‍ പേയ്മെന്റുകള്‍ വര്‍ദ്ധിക്കുന്നുണ്ട്.ഇത് രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡിന്റെ ഉപയോഗം മൂലം ഡിജിറ്റല്‍ ഇടപാട് രംഗത്ത് വന്‍ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.

'ഞങ്ങള്‍ പ്രതിമാസം ഒരു ദശലക്ഷം പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ട്, ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളുടെ എണ്ണം 25 മുതല്‍ 30 ദശലക്ഷം വരെയാണ്. ഇത് വിപണിയില്‍ മികച്ച വളര്‍ച്ച കൈവരിച്ചതായി കാണിക്കുന്നുവെന്ന്'' യാപ്പ് സ്ഥാപകന്‍ മധുസൂദനന്‍ ആര്‍ പറഞ്ഞു.രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡുകളിലെ മൊത്തം ഇടപാട് മൂല്യവും ഉയര്‍ന്നിട്ടുണ്ട്.2018-19ല്‍ ഉപയോക്താക്കള്‍ അവരുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഏകദേശം 6 ലക്ഷം കോടി രൂപ ചെലവഴിച്ചു, 2017-18 ലെ 4.6 ലക്ഷം കോടിയില്‍ നിന്ന് 30% കൂടുതലാണ് ഇത്.

English summary

രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വര്‍ധനവ്; കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം 27 ശതമാനമായി ഉയര്‍ന്നു

Credit card usage rides on digital push grows 27 percentage
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X