പച്ചക്കറികള്‍ക്ക് തീവില; മഴ കടുത്തതോടെ 40 ശതമാനം വരെ വിലവര്‍ധന

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയിലെ കനത്ത മഴയെത്തുടര്‍ന്ന് പിന്നാലെ പച്ചക്കറിയ്ക്ക് 25 ശതമാനം മുതല്‍ 40 ശതമാനം വരെ വിലവര്‍ധന. ദക്ഷിണേന്ത്യയിലും ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗത്തും മഴ ശക്തമായതോടെ വിളകള്‍ നശിച്ചതും ഗതാഗതം താറുമാറായതും വിപണിയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. അതുത്ത രണ്ടു മാസത്തേക്ക് രാജ്യത്ത് പച്ചക്കറിയ്ക്ക് വില ഉയര്‍ന്നു തന്നെ നില്‍ക്കുമെന്ന് മുബൈയിലേയും ഇന്‍ഡോറിലേയും വ്യാപാരികള്‍ പറയുന്നു. എന്നാല്‍ വടക്കേ ഇന്ത്യയില്‍ പച്ചക്കറി വില്‍പനയ്ക്ക് കാര്യമായ തിരിച്ചടി നേരിട്ടിട്ടില്ല.

ജൂവലറികളിൽ സ്വർണം വിൽക്കാൽ തിരക്ക്; സ്വർണത്തിന് എക്കാലത്തെയും ഉയർന്ന വിലജൂവലറികളിൽ സ്വർണം വിൽക്കാൽ തിരക്ക്; സ്വർണത്തിന് എക്കാലത്തെയും ഉയർന്ന വില

പച്ചക്കറിയുടെ വില വര്‍ധിച്ചത് ഈദ് ആഘോഷങ്ങള്‍ക്കും തിരിച്ചടിയാകുമെന്ന് ദക്ഷിണേന്ത്യയിലെ വ്യാപാരികള്‍ പറഞ്ഞു. കാബേജ്, കാപ്സിക്കം, കാരറ്റ്, ബീന്‍സ് എന്നിവയ്ക്ക് വന്‍ വിലയാണുണ്ടായിരിക്കുന്നത്. രാജ്യത്തെ ശരാശരി വിലയുമായി താരതമ്യം ചെയ്താല്‍ മത്തന് കിലോയ്ക്ക് 40 രൂപ, കാപ്സിക്കത്തിന് 14 രൂപ എന്നീ രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. ബീന്‍സിന് കിലോയ്ക്ക് 80 രൂപയാണ്. കാബേജിന്റെ വിലയില്‍ മിക്കയിടത്തും 40 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്.

പച്ചക്കറികള്‍ക്ക് തീവില; മഴ കടുത്തതോടെ 40 ശതമാനം വരെ വിലവര്‍ധന

മത്തങ്ങ, കടല, ഗ്വാര്‍, കയ്പക്ക, കാരറ്റ്, കാബേജ്, ബീന്‍സ് എന്നിവയില്‍ നിന്നുള്ള എല്ലാ പ്രധാന പച്ചക്കറികളുടെയും വില വര്‍ദ്ധിച്ചു. ''ഗുജറാത്ത്, മധ്യപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള വരവ് മന്ദഗതിയിലാണെന്നുംവ്യാപാരികള്‍ പറഞ്ഞു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ കര്‍ണാടക, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍ വ്യാപിച്ചു. ജൂലൈയിലെ മഴ സാധാരണ നിലയേക്കാള്‍ 2 ശതമാനവും ജൂണ്‍ മഴ സാധാരണയേക്കാള്‍ 33 ശതമാനവുമായിരുന്നു.

ട്രക്കുകള്‍ പോകാത്തതിനാല്‍ തമിഴ്നാട്, കേരളം, കര്‍ണാടക എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ സവാള, തക്കാളി എന്നിവയ്ക്ക് ഉയര്‍ന്ന വിലയാണ് നല്‍കുന്നത്.ജൂണ്‍ മാസത്തില്‍ മൊത്തവിലക്കയറ്റം 6.98 ശതമാനമായിരുന്നു, മെയ് മാസത്തെപ്പോലെ തന്നെ, എന്നാല്‍ പച്ചക്കറികളിലെ പണപ്പെരുപ്പം കഴിഞ്ഞ മാസത്തില്‍ 24.76 ശതമാനമായി കുറഞ്ഞിരുന്നു. മെയ് മാസത്തില്‍ ഇത് 33.15 ശതമാനമായിരുന്നു. ഉരുളക്കിഴങ്ങ് പണപ്പെരുപ്പം 24.27 ശതമാനമായി ചുരുങ്ങിയപ്പോള്‍ ഉള്ളിക്ക് ഇത് 16.63 ശതമാനമായി ഉയര്‍ന്നു.

Read more about: price വില
English summary

പച്ചക്കറികള്‍ക്ക് തീവില; മഴ കടുത്തതോടെ 40 ശതമാനം വരെ വിലവര്‍ധന

Vegetables on fire prices soar up to 50 percentage on heavy rainfall
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X