വമ്പന്‍ നേട്ടവുമായി മണപ്പുറം ഫിനാന്‍സ്; അറ്റാദായത്തില്‍ 35.27 ശതമാനം വര്‍ധനവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് ജൂണ്‍ 30ന് അവസാനിച്ച 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ത്രൈമാസത്തില്‍ ലാഭം 36 ശതമാനം വര്‍ധിച്ച് 272.23 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കമ്പനി 199.99 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. അതേസമയം, മാതൃകമ്പനിയുടെ മാത്രം അറ്റാദായം 219.53 കോടിയാണ്. ഈ ത്രൈമാസത്തില്‍ ഗ്രൂപ്പിന്റെ സംയോജിത പ്രവര്‍ത്തന വരുമാനം 25.50 ശതമാനം ഉയര്‍ന്ന് 1174.48 കോടിയായി. കഴിഞ്ഞ വര്‍ഷം ഇത് 935.82 കോടിയായിരുന്നു.

മണപ്പുറം ഗ്രൂപ്പിന്റെ ആകെ ആസ്തിയില്‍ 21.47 ശതമാനത്തിന്റെ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യ ക്വാര്‍ട്ടറില്‍ ആകെ ആസ്തി 16,617.78 കോടിയായിരുങ്കെില്‍ ഈ വര്‍ഷം 20,185.94 കോടി രൂപയായി ഉയര്‍ു. രണ്ട് രൂപ മുഖവിലയ്ക്കുള്ള ഓഹരികളില്‍ 0.55 രൂപ ഇടക്കാല ലാഭവിഹിതമായി ഓഹരി ഉടമകള്‍ക്കു നല്‍കാന്‍ കമ്പനിയുടെ ഡയറകടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. സ്വര്‍ണവായ്പ ഇനത്തിലും ഗ്രൂപ്പ് വന്‍വളര്‍ച്ചയാണ് കരസ്ഥമാക്കിയത്.

വമ്പന്‍ നേട്ടവുമായി മണപ്പുറം ഫിനാന്‍സ്; അറ്റാദായത്തില്‍ 35.27 ശതമാനം വര്‍ധനവ്

 

മണപ്പുറം ഫിനാന്‍സ് ഗ്രൂപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ സ്വര്‍ണവായ്പ ആസ്തി 6.65 ശതമാനം വളര്‍ച്ച നേടി 13,292.41 കോടി രൂപയിലെത്തി, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസത്തില്‍ 12,463.60 കോടിയായിരുു. സ്വര്‍ണവായ്പയില്‍ 1.45 ലക്ഷം പുതിയ ഉപഭോക്താക്കളെ ചേര്‍ത്ത് ഈ ത്രൈമാസത്തില്‍ ആകെ നല്‍കിയ സ്വര്‍ണവായ്പ 26,396 കോടിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. 2019 ജൂണ്‍ 30ലെ കണക്കു പ്രകാരം 24.62 ലക്ഷം പേരാണു കമ്പനിയില്‍ സജീവമായി സ്വര്‍ണവായ്പ ഇടപാടുകാരായിട്ടുളളത്.

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയിലേക്കോ?

അതേസമയം ഗ്രൂപ്പിന്റെ കീഴിലുള്ള ചെറുകിട ഫിനാന്‍സ് സ്ഥാപനമായ ആശിര്‍വാദ് മൈക്രോഫിനാന്‍സിന് ഈ ത്രൈമാസത്തില്‍ ആകെ ബിസിനസ് 72.21 ശതമാനത്തിന്റെ വര്‍ധനവോടെ 4,198.30 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷമിത് 2,437.94 കോടിയായിരുന്നു. 22 സംസ്ഥാനങ്ങളില്‍ 961 ശാഖകളിലായി 18.93 ലക്ഷം ഉപഭോക്താക്കളുള്ള ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ഇ് ഇന്ത്യയിലെ അഞ്ചാമത് വലിയ എന്‍.ബി.എഫ്.സി- എം.എഫ്.ഐ ആണ്.

English summary

വമ്പന്‍ നേട്ടവുമായി മണപ്പുറം ഫിനാന്‍സ്; അറ്റാദായത്തില്‍ 35.27 ശതമാനം വര്‍ധനവ്

Manappuram Finance q1 Net Profit Rises 36 Percentage To RS 272 cr
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more