ആക്സിസ് ബാങ്കിൽ കാശ് നിക്ഷേപിച്ചിട്ടുണ്ടോ? പുതിയ പലിശ നിരക്ക് അറിയണ്ടേ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസർവ് ബാങ്ക് ഈ വർഷം നാലാം തവണയും റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്ക് പരിഷ്കരിച്ചു. ആക്സിസ് ബാങ്കിന്റെ പുതിയ എഫ്ഡി പലിശ നിരക്ക് 2019 ഓഗസ്റ്റ് 10 മുതലാണ് പ്രാബല്യത്തിൽ വന്നത്. ഐസിഐസിഐ ബാങ്കും പുതിയ എഫ്ഡി പലിശ നിരക്ക് 2019 ഓഗസ്റ്റ് 14 മുതൽ പരിഷ്കരിച്ചിരുന്നു. 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധികളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ആക്സിസ് ബാങ്ക് പരിഷ്കരിച്ചത്.

ഒരു വർഷത്തിൽ താഴെയുള്ള നിക്ഷേപം
 

ഒരു വർഷത്തിൽ താഴെയുള്ള നിക്ഷേപം

7 ദിവസം മുതൽ 14 ദിവസം വരെയുള്ള എഫ്ഡിക്ക് 3.5% പലിശയാണ് ആക്സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 46 ദിവസം മുതൽ 6 മാസം വരെയുള്ള നിക്ഷേപത്തിന് 6% പലിശ ലഭിക്കും. 5 മാസം മുതൽ 9 മാസം വരെയുള്ള നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.4% ആണ്.

9 മാസം മുതൽ 1 വർഷം വരെ എഫ്ഡിക്ക് 6.75 ശതമാനം പലിശ നിരക്കാണ് ആക്സിസ് ബാങ്ക് നൽകുന്നത്.

ഒരു വർഷത്തിനും രണ്ട് വർഷത്തിനും ഇടയിൽ

ഒരു വർഷത്തിനും രണ്ട് വർഷത്തിനും ഇടയിൽ

1 വർഷം മുതൽ 1 വർഷവും 25 ദിവസവും വരെയുള്ള എഫ്ഡിയ്ക്ക് ആക്സിസ് ബാങ്ക് 7.10% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 14 മാസം വരെ കാലാവധിയുള്ള നിക്ഷേപത്തിന് 7.2% വരെ പലിശയും ഉയരും. 14 മാസം മുതൽ 2 വർഷത്തിൽ താഴെയുള്ള എഫ്ഡിയ്ക്ക്, ആക്സിസ് ബാങ്ക് 7% പലിശയാണ് നൽകുന്നത്.

നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിച്ചിട്ടുണ്ടോ?ക്രെഡിറ്റ് കാര്‍ഡ് ആപ്ലിക്കേഷന്‍ എങ്ങനെ ട്രാക്കുചെയ്യാം?

രണ്ട് വർഷത്തിനും 10 വർഷത്തിനും ഇടയിൽ

രണ്ട് വർഷത്തിനും 10 വർഷത്തിനും ഇടയിൽ

2 മുതൽ 5 വർഷം വരെയുള്ള എഫ്ഡിയ്ക്ക് 7% പലിശ ലഭിക്കും എന്നാൽ 5 വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപത്തിന് 6.75% പലിശയാണ് ലഭിക്കുക.

ആക്സിസ് ബാങ്ക് ഉപഭോക്താക്കൾക്കും ഇനി എടിഎം കാർഡ് വേണ്ട; കാർഡില്ലാതെ കാശെടുക്കാം

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക്

സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കും സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ പുതുക്കിയിരുന്നു. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധികളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് കുറച്ചിരിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് സാധാരണ ലഭിക്കുന്നതിനേക്കാൾ 50 ബേസിസ് പോയിന്റ് ഉയർന്ന പലിശ നിരക്കും ലഭിക്കും.

ആക്സിസ് ബാങ്കിൽ കൂട്ടപിരിച്ചുവിടൽ; 50ലേറെ മാനേജര്‍മാരെ പിരിച്ചുവിട്ടു, പുതിയ സിഇഒയുടെ പരിഷ്കാരങ്ങൾ

ആർബിഐ റിപ്പോ നിരക്ക്

ആർബിഐ റിപ്പോ നിരക്ക്

തുടർച്ചയായ നാലാം തവണയാണ് ഇത്തവണ ആർബിഐ റിപ്പോ നിരക്ക് കുറച്ചത്. 35 ബേസിസ് പോയിന്റ് ഇത്തവണ കുറച്ചതോടെ പലിശ നിരക്ക് 5.75 ശതമാനത്തിൽ നിന്ന് 5.4 ശതമാനമായി കുറഞ്ഞു. റിവേഴ്സ് റിപ്പോ 5.15 ശതമാനമായും കുറച്ചിരുന്നു. 8 മാസത്തെ ഇടവേളയ്ക്കുശേഷം ഫെബ്രുവരിയിലാണ് ഈ വർഷം ആദ്യം റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചത്. അതിനു ശേഷം ഏപ്രിലിൽ നടന്ന വായ്പാനയ പ്രഖ്യാപനത്തിലും പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. പിന്നീട് ജൂണിൽ മൂന്നാം തവണയും പലിശ നിരക്ക് 25 ബേസിസ് പോയിന്റ് തന്നെ കുറയ്ക്കുകയായിരുന്നു.

malayalam.goodreturns.in

English summary

ആക്സിസ് ബാങ്കിൽ കാശ് നിക്ഷേപിച്ചിട്ടുണ്ടോ? പുതിയ പലിശ നിരക്ക് അറിയണ്ടേ?

Axis Bank has revised the interest rates for deposits of maturities ranging from 7 days to 10 years. Read in malayalam.
Story first published: Friday, August 16, 2019, 7:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X