തകര്‍പ്പന്‍ നേട്ടവുമായി ഒല; ഇന്ത്യയില്‍ ഇതുവരെ 1.1 കോടി കിലോമീറ്റര്‍ കവര്‍ ചെയ്തു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗലൂരു: ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ ഒലയ്ക്ക് മികച്ച വളര്‍ച്ച. കഴിഞ്ഞ ആഴ്ച്ച വരെയുള്ള കണക്ക് നോക്കിയാല്‍ രാജ്യത്തെ 10,000 സ്ഥലങ്ങളില്‍ ഓല ഇതിനോടകം സര്‍വീസ് നല്‍കുന്നുണ്ടെന്നും ആകെ കണക്ക് നോക്കിയാല്‍ 1.1 കോടി കിലോമീറ്റര്‍ ദൂരം കവര്‍ ചെയ്തെന്നും കമ്പനി വ്യക്തമാക്കുന്നു. മാത്രമല്ല ഉപഭോക്താക്കളുടെ ഇഷ്ടമനുസരിച്ച് ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കാവുന്ന ഓലാ ഔട്ട്സ്റ്റേഷന്‍ ജനപ്രിയമാവുകയാണെന്ന് ഒല പറഞ്ഞു.

 

നഗരങ്ങളില്‍ മൊബിലിറ്റി സൊല്യൂഷനുകള്‍ നല്‍കുന്നതിനൊപ്പം, ഓല ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസരണം ലക്ഷ്യസ്ഥാനത്തേക്ക് പോകാന്‍ പ്രാപ്തരാക്കുന്ന ഒല ഔട്ട്സ്റ്റേഷന്‍ എന്ന ടാക്‌സി സേവനവും വാഗ്ദാനം ചെയ്യുന്നു.സ്വാതന്ത്ര്യദിനം വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ഡല്‍ഹിയില്‍ നിന്നും ബെംഗലൂരുവില്‍ നിന്നും മുംബൈയില്‍ നിന്നുമുള്ള ബുക്കിങ്ങുകള്‍ 50 ശതമാനവും ഹില്‍ സ്റ്റേഷനുകളിലേക്കും മറ്റ് പൈതൃക നഗരങ്ങളിലേക്കുമാണ്. എന്നാല്‍ വെറും 20 ശതമാനം മാത്രമാണ് തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് വരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഫോബ്സ് പട്ടികയിലെ ഏക ഇന്ത്യന്‍ വനിതയായി ഷഫീനാ യൂസഫലി

തകര്‍പ്പന്‍ നേട്ടവുമായി ഒല; ഇന്ത്യയില്‍ ഇതുവരെ 1.1 കോടി കിലോമീറ്റര്‍ കവര്‍ ചെയ്തു

ബെംഗളൂരു മുതല്‍ രാമേശ്വരം വരെയുള്ള യാത്രയില്‍ 1,825 കിലോമീറ്ററും ബെംഗളൂരു മുതല്‍ വര്‍ക്കല വരെ 1,571 കിലോമീറ്ററും സഞ്ചരിച്ചു. മൂന്നാമത്തെയും നാലാമത്തെയും ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര ദില്ലിയില്‍ നിന്ന് ചാണ്ടിയിലേക്കും 1,421 കിലോമീറ്റര്‍ സഞ്ചരിച്ച് പൂനെയിലേക്കും പോയിബെംഗലൂരുവിലെ കസ്റ്റമേഴ്സില്‍ 60 ശതമാനവും, ഡല്‍ഹിയില്‍ നിന്നും 74 ശതമാനവും മുംബൈയില്‍ 66 ശതമാവും ആളുകള്‍ ഓലാ ഔട്ട്സറ്റേഷന്‍ സേവനം ഉപയോഗിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ സ്വര്‍ണം ഒരു നിക്ഷേപമായി വാങ്ങാതിരിക്കാനുള്ള 5 കാരണങ്ങള്‍ ഇവയാണ്

എന്നാല്‍ ഒല ടാക്സിക്ക് കര്‍ണാടകയില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ വിലക്കേര്‍പ്പെടുതത്തിയിരുന്നു. ആറ് മാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് 18 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വന്നത്. സര്‍ക്കാര്‍ നിയമങ്ങളും ലൈസന്‍സ് നിബന്ധനകളും ലംഘിച്ച് ബൈക്ക് ടാകിസി ഓടിക്കുന്നതിനെതിരെയാണ് സര്‍ക്കാര്‍ നീക്കം. ഓല ബൈക്ക് ടാക്സികള്‍ നിയമങ്ങള്‍ ലംഘിച്ചാണ് നിരത്തിലറിയതെന്നും ഗതാഗത വകുപ്പ് നോട്ടീസ് അയച്ചെങ്കിലും കമ്പനി പ്രതികരിച്ചിട്ടില്ല.

Read more about: ola ഒല
English summary

തകര്‍പ്പന്‍ നേട്ടവുമായി ഒല;ഇന്ത്യയില്‍ ഇതുവരെ 1.1 കോടി കിലോമീറ്റര്‍ കവര്‍ ചെയ്തു

We covered over 10000 destinations last weekend says Ola
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X