4%പലിശ നിരക്കിലുള്ള കാര്‍ഷിക സ്വര്‍ണ്ണപണയ വായ്പ നിര്‍ത്തലാക്കില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍ഷകര്‍ക്കൊരു സന്തോഷ വാര്‍ത്ത. ഇനി മുതല്‍ നാല് ശതമാനം പലിശ നിരക്കിലുള്ള കാര്‍ഷിക സ്വര്‍ണ്ണപണയ വായ്പ നിര്‍ത്തലാക്കാന്‍ റിസര്‍വ് ബാങ്കില്‍ നിന്ന് രേഖാമൂലം നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ചെയര്‍മാന്‍ ആര്‍.എ ശങ്കരനാരായണന്‍ പറഞ്ഞു. അതിനാല്‍ത്തന്നെ കര്‍ഷകര്‍ക്ക് നാല് ശതമാനം പലിശയ്ക്ക് മൂന്ന് ലക്ഷം രൂപവരെയും, കര്‍ഷകര്‍ അല്ലാത്തവര്‍ക്ക് ഒമ്പത് ശതമാനം പലിശയ്ക്ക് പരിധിയില്ലാതെ വായ്പയെടുക്കാനോ പഴയ വായ്പ പുതുക്കാനോ തടസങ്ങളില്ലെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.

 

ഇനി മുതല്‍ സ്വര്‍ണപണയ വായ്പ എടുക്കാന്‍ വരുന്നവര്‍ കര്‍ഷകര്‍ തന്നെയാണെന്ന് ഉറപ്പിക്കാന്‍ അവരെ വിശ്വസത്തിലെടുക്കുക എന്ന മാര്‍ഗം മാത്രമേയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. നാല് ശതമാനം പലിശയ്ക്കുള്ള കാര്‍ഷിക വായ്പകള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നുമുതല്‍ സ്വര്‍ണ്ണപ്പണയതത്തിന്മേല്‍ വായ്പ നല്‍കേണ്ടതില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. കഴിഞ്ഞ മാസം 31നാണ് കേന്ദ്ര കൃഷിവകുപ്പ് ഇക്കാര്യം വീഡിയോ കോണ്‍ഫറന്‍സിലൂടെ അറിയിച്ചത്. അനര്‍ഹര്‍ വായ്പയെടുക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരാണ് കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും കത്തയച്ചത്.

കേന്ദ്ര സര്‍ക്കാരിനോട് 2,500 കോടി രൂപ അടിയന്തര ധനസഹായം ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

 4%പലിശ നിരക്കിലുള്ള കാര്‍ഷിക സ്വര്‍ണ്ണപണയ വായ്പ നിര്‍ത്തലാക്കില്ല

കര്‍ഷകര്‍ അല്ലാത്തവര്‍ക്ക് ഒക്ടോബര്‍ ഒന്നുമുതല്‍ വായ്പ അനുവദിക്കേണ്ടെന്ന് മന്ത്രാലയം ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി എന്നായിരുന്നു പുറത്ത് വന്ന വാര്‍ത്ത.സ്വര്‍ണ്ണപണയത്തിന് ഒന്‍പത് ശതമാനമാണ് സാധാരണ പലിശ നിരക്കെങ്കില്‍ കാര്‍ഷിക സ്വര്‍ണ്ണപണയ വായ്പക്ക് പലിശ നാല് ശതമാനം മാത്രമേയുളളൂ. മൂന്ന് ലക്ഷം രൂപ വരെ വായ്പയായി കിട്ടുകയും ചെയ്യും. കുറഞ്ഞ പലിശ നിരക്കായതിനാല്‍ കൂടുതല്‍ ആവശ്യക്കാരെത്തിയിരുന്നു.

പി.എഫ്. പെന്‍ഷന്‍ കമ്മ്യൂട്ട് ചെയ്തവര്‍ക്ക് 15 വര്‍ഷം കഴിഞ്ഞാല്‍ മുഴുവന്‍ പെന്‍ഷനും ലഭ്യമാവും

വലിയ വരുമാനം കിട്ടുമെന്നതിനാല്‍ കര്‍ഷര്‍ക്ക് മാത്രമെന്ന മാനദണ്ഡം ബാങ്കുകളും കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉളളവര്‍ക്കും കൃഷി ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കത്ത് നല്‍കുന്നവര്‍ക്കും മാത്രമായി വായ്പ പരിമിതപ്പെടുത്തണമെന്നാണ് നേരത്തെ ഉണ്ടായിരുന്ന നിര്‍ദ്ദേശം. ഇനി കാര്‍ഷിക സ്വര്‍ണപ്പണയ വായ്പ നല്‍കേണ്ടെന്ന് വിവിധ ശാഖകള്‍ക്ക് ബാങ്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

 


Read more about: loan വായ്പ
English summary

4%പലിശ നിരക്കിലുള്ള കാര്‍ഷിക സ്വര്‍ണ്ണപണയ വായ്പ നിര്‍ത്തലാക്കില്ല

Agricultural gold loan loans at 4 percentage interest rate will not be continued
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X