കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കാനൊരുങ്ങുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്.സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഓഹരി വിറ്റഴിക്കാന്‍ മന്ത്രിതല പ്രത്യേക സമിതിയുടെ യോഗം അടുത്താഴ്ച്ച ചേരും.

 

പൊതുമേഖലാ

പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനച്ചെങ്കിലും നിക്ഷേപകര്‍ എത്താത്തത് വലിയ പ്രതിസന്ധി സൃഷിച്ചിരുന്നു.രണ്ടാം മോഡി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയപ്പോള്‍ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.

എയര്‍ ഇന്ത്യ

'ജിഒഎമ്മിന്റെ ആദ്യ മീറ്റിംഗിന് മുമ്പ് ഞങ്ങള്‍ എയര്‍ ഇന്ത്യയെക്കുറിച്ച് ഒരു ആഭ്യന്തര മീറ്റിംഗ് നടത്തും, ആദ്യ മീറ്റിംഗ് പൂര്‍ത്തിയായാല്‍ വില്‍പനയുമായി ബന്ധപ്പെട്ട പ്രക്രിയ ആരംഭിക്കും,'' സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് പുരി ഓഗസ്റ്റ് 16 ന് പറഞ്ഞിരുന്നു. കുടിശ്ശിക അടയ്ക്കാത്തതിനാല്‍ എയര്‍ ഇന്ത്യ ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലാണ്.എയര്‍ ഇന്ത്യയുടെ ആകെ കടം 50,000 കോടി രൂപയ്ക്ക് മുകളില്‍ ഉയര്‍ന്നത് മൂലമാണ് കേന്ദ്രസര്‍ക്കാര്‍ 100 ശതമാനം ഓഹരി വില്‍പ്പനയിലൂടെ എയര്‍ ഇന്ത്യ രക്ഷിക്കാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടുള്ളത്.

കുവൈറ്റിലെ പ്രവാസികൾക്ക് പുതിയ പാര; കുടുംബ വിസ ലഭിക്കാൻ ഇനി ഈ ശമ്പളം പോരാ

എയര്‍ ഇന്ത്യ

ഈ വര്‍ഷം തന്നെ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ പറ്റുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം സാമ്പത്തിക പ്രതിസന്ധി മൂലം എയര്‍ ഇന്ത്യാ ജീവനക്കാരുടെ ശമ്പളം ഒക്ടോബര്‍ മുതല്‍ മുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വ്യോമയാന രംഗത്തെ വിദേശ നിക്ഷേപത്തിന്റെ പരിധി ഈ വര്‍ഷം വര്‍ധിപ്പാക്കാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത് വ്യോമയാന മേഖലയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. നിലവില്‍ വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം മാത്രമേ നടത്താന്‍ സാധിക്കുകയുള്ളൂ.

മൂഡീസ് ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നിരക്ക് 6.2 ശതമാനമായി കുറച്ചു

സര്‍ക്കാര്‍

ഈ പരിധിയാണ് സര്‍ക്കാര്‍ ഉയര്‍ത്താന്‍ ഇപ്പോള്‍ ആലോചിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം 74 ശതമാനം ഓഹരി വിറ്റഴിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിക്ഷേപകരെ പിന്നോട്ടടുപ്പിച്ചത് മൂലമാണ് 100 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിട്ടുള്ളത്.2017 ജൂണ്‍ 28 നാണ് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ മന്ത്രിതല പ്രത്യേക സമിതിക്ക് ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. സോവര്‍ജിന്‍ ഗ്യാരണ്ടി മുഖേന സര്‍ക്കാര്‍ 7,000 കോടി രൂപയുടെ സഹായം എയര്‍ ഇന്ത്യക്ക് നല്‍കിയിരുന്നു.

English summary

കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കാനൊരുങ്ങുന്നു

Government may go for 100 percentage stake sale in cash strapped Air India
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X