ഓൺലൈൻ ബാങ്ക് ഇടപാടുകൾ നടത്താറുണ്ടോ? നാളെ മുതൽ പുതിയ മാറ്റങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി റിസർവ് ബാങ്ക് (ആർബിഐ) ആർടിജിഎസ് ഇടപാടുകളുടെ സമയ പരിധി നീട്ടി. ഓഗസ്റ്റ് 26 മുതൽ ആർ‌ടി‌ജി‌എസ് ഇടപാടുകൾ രാവിലെ ഏഴ് മണി മുതൽ ആരംഭിക്കും. നിലവിൽ രാവിലെ എട്ടിനാണ് ആർടിജിഎസ് ഇടപാടുകൾ ആരംഭിക്കുക.

 

പുതിയ വിജ്ഞാപനം

പുതിയ വിജ്ഞാപനം

ആർ‌ബി‌ഐയുടെ 2019 ഓഗസ്റ്റ് 21ലെ വിജ്ഞാപനം അനുസരിച്ച് നിലവിൽ ആർ‌ടി‌ജി‌എസ് സംവിധാനം വഴിയുള്ള ഇടപാടുകൾ രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയും ഇന്റർ ബാങ്ക് ഇടപാടുകൾക്കും രാവിലെ 8 മുതൽ 7.45 വരെയുമാണ് ലഭിക്കുക. ആർ‌ടി‌ജി‌എസ് സംവിധാനത്തിന്റെ ലഭ്യത വർദ്ധിപ്പിക്കുന്നതിന് പ്രവർത്തന സമയം നീട്ടാനും രാവിലെ 7 മുതൽ പ്രവർത്തനം ആരംഭിക്കാനുമാണ് ആർബിഐ തീരുമാനിച്ചിരിക്കുന്നത്.

സമയ ക്രമീകരണം

സമയ ക്രമീകരണം

2019 ഓഗസ്റ്റ് 26 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ആർ‌ടി‌ജി‌എസ് സമയ ക്രമീകരണം താഴെ പറയുന്ന രീതിയിലാണ്.

  • പ്രവർത്തനം ആരംഭിക്കുന്നത് - രാവിലെ 7ന്
  • ഉപഭോക്തൃ ഇടപാട് അവസാനിക്കുന്നത് - രാത്രി 6ന്
  • ഇന്റർ ബാങ്ക് ഇടപാടുകൾ അവസാനിക്കുന്നത് - രാത്രി 7.45ന്
  • ഇൻട്രാ- ഡേ ലിക്വിഡിറ്റി (ഐ‌ഡി‌എൽ) റിവേഴ്‌സൽ - രാത്രി 7.45 മുതൽ രാത്രി 8 വരെ
  • ക്ലോസിം​ഗ് സമയം - രാത്രി 8 മണിക്ക്

എന്താണ് നെറ്റ് ബാങ്കിംഗ് സേവനമായ ആര്‍ടിജിഎസ്?

ഫീസില്ല

ഫീസില്ല

ഈ വർഷം ജൂണിൽ, ആർ‌ടി‌ജി‌എസ്, നെഫ്റ്റ് സംവിധാനങ്ങൾ വഴിയുള്ള ഫണ്ട് കൈമാറ്റത്തിന് ഫീസ് ഈടാക്കില്ലെന്ന് റിസർവ് ബാങ്ക് പ്രഖ്യാപിക്കുകയും ജൂലൈ 1 മുതൽ ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ കൈമാറാൻ ബാങ്കുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഉപഭോക്താക്കളിൽ നിന്ന് ഓൺലൈൻ പേയ്‌മെന്റുകൾക്ക് ഈടാക്കുന്ന തുകയാണ് ബാങ്കുകളോട് വേണ്ടെന്ന് വയ്ക്കാൻ ആർബിഐ നിർദേശിച്ചിരിക്കുന്നത്.

ബാങ്കിന്റെയോ ഇന്‍ഷുറന്‍സ് കമ്പനിയുടെയോ സേവനത്തില്‍ നിങ്ങള്‍ തൃപ്തനല്ലേ? എന്നാല്‍ സാമ്പത്തിക ഓംബുഡ്സ്മാന്‍മാരോട് പരാതിപ്പെടാനുള്ള വഴി ഇതാ

എൻഇഎഫ്ടി ഇടപാട്

എൻഇഎഫ്ടി ഇടപാട്

രാജ്യത്തെ പ്രധാന ഓൺലൈൻ പേയ്മെന്റ് സംവിധാനമായ നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (NEFT) മുഴുവൻ സമയവും ലഭ്യമാക്കാൻ ആർബിഐ തീരുമാനം. ഓൺലൈൻ ഫണ്ട് കൈമാറ്റത്തിന് ലക്ഷക്കണക്കിന് ഉപയോക്‌താക്കൾ ആശ്രയിക്കുന്ന എൻഇഎഫ്ടി, 2019 ഡിസംബർ മുതൽ 24 മണിക്കൂറും പ്രവർത്തിക്കും. നിലവിൽ നെഫ്റ്റ് വഴിയുള്ള ഫണ്ട് ട്രാൻസ്ഫർ, ബാങ്ക് പ്രവർത്തന സമയത്തെ ആശ്രയിച്ചാണ് നടക്കുന്നത്. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 8 മണിമുതൽ വൈകീട്ട് 7 മണി വരെ മാത്രമാണ് ഇപ്പോൾ നെഫ്റ്റ് വഴി ഇടപാട് നടത്താൻ കഴിയുക.

ആര്‍ടിജിസും നെഫ്റ്റും എന്താണ്?

malayalam.goodreturns.in

English summary

ഓൺലൈൻ ബാങ്ക് ഇടപാടുകൾ നടത്താറുണ്ടോ? നാളെ മുതൽ പുതിയ മാറ്റങ്ങൾ

RTGS transactions will start from 7 am on August 26. Read in malayalam.
Story first published: Sunday, August 25, 2019, 10:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X