സാനിറ്ററി പാഡുകൾ, മുതിർന്നവർക്കുള്ള ഡയപ്പർ തുടങ്ങിയവയുടെ വില കുറയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യക്തിഗത ശുചിത്വവസ്തുക്കളായ സാനിറ്ററി പാഡുകൾ, മുതിർന്നവർക്കുള്ള ഡയപ്പർ, ഹാൻഡ്‌വാഷ്, അണുനാശിനികൾ തുടങ്ങിയവയുടെ വില നിയന്ത്രിക്കാൻ സർക്കാർ പദ്ധതിയിടുന്നു. നിരവധി ശുചിത്വ ഉൽ‌പ്പന്നങ്ങൾ‌, മരുന്നുകൾ‌, മെഡിക്കൽ‌ ഉപകരണങ്ങൾ‌, മറ്റ് പ്രധാന ആരോഗ്യ ഉൽ‌പ്പന്നങ്ങൾ‌ എന്നിവയുടെ വില കുറയ്ക്കാനാണ് സർക്കാരിന്റെ പദ്ധതി.

 

പ്രധാനപ്പെട്ട ഉൽ‌പ്പന്നങ്ങൾ‌ കൂട്ടി ചേർ‌ക്കുന്നതിനും ചില ഇനങ്ങൾ‌ ഒഴിവാക്കുന്നതിനുമുള്ള നടപടിക്രമങ്ങളിലാണ് ആരോഗ്യ മന്ത്രാലയം. മെഡിക്കൽ ഉപകരണങ്ങൾ, ഡിസ്പോസിബിൾ, ശുചിത്വ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായി പ്രത്യേക ലിസ്റ്റുകളും ഉടൻ തയ്യാറാക്കും. ലിസ്റ്റുചെയ്‌തിരിക്കുന്ന മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻ‌പി‌പി‌എ) നിശ്ചയിക്കുന്ന വിലയ്ക്കായിരിക്കണം വിൽക്കേണ്ടത്.

അമ്പോ!! ഒരു ഷൂവിന്റെ വില മൂന്ന് കോടിയോ? ലോകത്തിലെ ഏറ്റവും വില കൂടിയ ഷൂ സ്വന്തമാക്കിയത് ആര്?

സാനിറ്ററി പാഡുകൾ, മുതിർന്നവർക്കുള്ള ഡയപ്പർ തുടങ്ങിയവയുടെ വില കുറയും

384 ഓളം അവശ്യ മരുന്നുകളുടെയും സ്റ്റെന്റുകൾ പോലുള്ള മെഡിക്കൽ ഉപകരണങ്ങളുടെയും വില നിയന്ത്രിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. കൂടാതെ, മറ്റ് മരുന്നുകളുടെ വില പ്രതിവർഷം 10 ശതമാനം വരെ വർദ്ധിപ്പിക്കാനും ഫാർമസ്യൂട്ടിക്കൽ കമ്പനികളെ അനുവദിച്ചിട്ടുണ്ട്. അവശ്യ ശുചിത്വ ഉൽ‌പ്പന്നങ്ങളുടെ പട്ടിക അവസാന ഘട്ടത്തിലാണ്. അടുത്ത രണ്ട് മാസത്തിനുള്ളിൽ പട്ടിക പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ അറിയിച്ചു.

പട്ടികയിൽ പ്രൈമറി, സെക്കൻഡറി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ടാകും. പ്രാഥമിക വിഭാഗത്തിലെ ഉൽ‌പ്പന്നങ്ങളുടെ വില നിയന്ത്രിക്കും. സെക്കൻഡറി പട്ടികയിൽ‌ ഉൾ‌പ്പെടുത്തിയിരിക്കുന്ന വസ്തുക്കൾക്ക് ന്യായമായ വിലയ്ക്ക് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. ഉൽ‌പ്പന്നങ്ങളുടെ പട്ടിക സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നത് നിതി ആയോഗ് പാനൽ ആയിരിക്കും.

അമേരിക്കൻ ആപ്പിളിന് ഇനി വില കൂടും; ഇന്ത്യയിൽ വില കൂടുന്ന മറ്റ് അമേരിക്കൻ ഉത്പന്നങ്ങൾ എന്തൊക്കെ?

malayalam.goodreturns.in

Read more about: price medical വില
English summary

സാനിറ്ററി പാഡുകൾ, മുതിർന്നവർക്കുള്ള ഡയപ്പർ തുടങ്ങിയവയുടെ വില കുറയും

The government plans to reduce the cost of many hygiene products, medicines, medical equipment and other important health products. Read in malayalam.
Story first published: Sunday, August 25, 2019, 18:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X