ജിയോയ്ക്ക് പിന്നാലെ മുകേഷ് അംബാനിയുടെ പുതിയ ബിസിനസ്; ഇത്തവണ പണി കിട്ടുന്നത് ആർക്കൊക്കെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിലയൻസ് സാമ്രാജ്യത്തിന് കീഴിൽ ജിയോയ്ക്ക് സമാനമായി പുതിയ ബിസിനസ് പദ്ധതിയുമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ‌ഐ‌എൽ) ചെയർമാൻ മുകേഷ് അംബാനി. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് 2019 സെപ്റ്റംബർ 5 ന് മൂന്നാം വാർഷികം പൂർത്തിയാക്കുന്നതിനിടെയാണ് മുകേഷ് അംബാനിയുടെ പുതിയ പദ്ധതി. ജിയോയുടെ വിജയവും തന്ത്രപരമായ നിർവ്വഹണവും മുകേഷ് അംബാനിയ്ക്ക് ഏറെ പ്രശംസകൾ നേടി കൊടുത്തിരുന്നു.

ജിയോയുടെ വളർച്ച
 

ജിയോയുടെ വളർച്ച

തുടക്കം മുതൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ജിയോ 5 ജി നെറ്റ്‌വർക്കിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നു. ജിയോയുടെ മുന്നോട്ടുള്ള വളർച്ചയിൽ ടെലികോം ബിസിനസ്സ് അതേപടി വികസിപ്പിക്കുന്നതിന് പകരം, ജിയോയുടെ വളർച്ചയ്ക്ക് ​ഗുണകരമാകുന്ന നാല് പദ്ധതികൾ കൂടി ആസൂത്രണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് വിവരം. ഇൻറർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി), ബ്രോഡ്ബാൻഡ് സേവനം, ചെറുകിട, ഇടത്തരം ബിസിനസുകൾ (എസ്എംബി) എന്നിവ സംയോജിപ്പിക്കാനാണ് റിലയൻസ് ജിയോ ലക്ഷ്യമിടുന്നത്.

ജിയോ ഫൈബർ

ജിയോ ഫൈബർ

2019 സെപ്റ്റംബർ 5 ന് റിലയൻസ് വാണിജ്യാടിസ്ഥാനത്തിൽ ആരംഭിക്കുന്ന ജിയോ ഫൈബർ സേവനങ്ങൾ കമ്പനി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ജിയോ ഫൈബർ സേവനം 2 കോടി വീടുകളിൽ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 2018 ഓഗസ്റ്റ് 15 മുതൽ 1,600 ന​ഗരങ്ങളിൽ നിന്ന് 1.5 കോടി രജിസ്ട്രേഷനുകൾ ജിയോ ഫൈബറിന് ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമായ കാര്യമാണ്.

ജിയോ ​ജിഗാ ഫൈബർ പുറത്തിറങ്ങാൻ ഇനി ദിവസങ്ങൾ മാത്രം; കൂടുതൽ ഡാറ്റാ പ്ലാൻ വിവരങ്ങൾ ഇതാ..

പണം കായ്ക്കുന്ന മരം

പണം കായ്ക്കുന്ന മരം

കഴിഞ്ഞ മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ ഡാറ്റ, ഡാറ്റാ അധിഷ്ഠിത ആപ്ലിക്കേഷനുകളുടെ ഉപഭോഗം ഗണ്യമായി വർദ്ധിച്ചതിനാൽ ജിയോ ഫൈബറായിരിക്കും അംബാനിയുടെ അടുത്ത പണം കായ്ക്കുന്ന മരം. ജിയോ ഫൈബറിന്റെ സവിശേഷതകളും അതുമായി ബന്ധിപ്പിച്ചിരിക്കുന്ന അധിക ഓഫറുകളും ബിസിനസിനെ കൂടുതൽ ആകർഷകമാക്കുന്നു. ജിയോയുടെ പ്രാരംഭ ഘട്ടത്തിൽ, ഉയർന്ന മത്സരാധിഷ്ഠിത താരിഫുകളും വൻതോതിലുള്ള കിഴിവുകളും വാഗ്ദാനം ചെയ്തതുപോലെ ജിയോ ഫൈബറിന്റെ കാര്യത്തിലും പ്രതീക്ഷിക്കാം.

ജിയോഫോണ്‍ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകള്‍ - ഏതു തിരഞ്ഞെടുക്കണം?

ജിയോ ഫൈബർ ഓഫറുകൾ

ജിയോ ഫൈബർ ഓഫറുകൾ

ജിയോ ഫൈബർ സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം ഉപഭോക്താവിന് സൗജന്യമായി ലാൻഡ്‌ലൈൻ ഫോൺ, എച്ച്ഡി അല്ലെങ്കിൽ 4 കെ എൽഇഡി ടിവി, 4 കെ സെറ്റ്-ടോപ്പ് ബോക്സ് എന്നിവ ലഭിക്കും. ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്ന പ്ലാനുകൾക്ക് അനുസരിച്ചായിരിക്കും ഇവ ലഭിക്കുക. ‌വാർഷിക പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ജിയോ ഫൈബർ സ്വാഗത ഓഫറിന് കീഴിലുള്ള ജിയോ ഫോർ എവർ പ്ലാനുകൾക്ക് സൗജന്യ എച്ച്ഡി അല്ലെങ്കിൽ 4 കെ എൽഇഡി ടിവിയും 4 കെ സെറ്റ് ടോപ്പ് ബോക്സും ലഭിക്കും.

മുകേഷ് അംബാനിയുടെ പുതിയ ബിസിനസ് മകൾ ഇഷയുടെ കുടംബത്തിനൊപ്പം

താരിഫ് നിരക്ക്

താരിഫ് നിരക്ക്

നേരത്തെ പുറത്തു വന്ന സൂചനകൾ അനുസരിച്ച് പ്രതിമാസം 700 മുതൽ 10,000 രൂപ വരെയാണ് താരിഫ് നിരക്കുകൾ. കൂടാതെ യുഎസ്, കാനഡ എന്നിവിടങ്ങളിലേയ്ക്ക് കമ്പനി പ്രതിമാസം 500 രൂപയ്ക്ക് പരിധിയില്ലാത്ത അന്താരാഷ്ട്ര കോളിംഗ് പായ്ക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. റീട്ടെയിൽ ഉപഭോക്താക്കളെ മാത്രമല്ല, ജിയോ ഫൈബറും ചെറുകിട, ഇടത്തരം ബിസിനസുകളിൽ ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ചെറുകിട ബിസിനസുകാർക്ക് പ്രതിമാസം 1,500 രൂപ മുതൽ കണക്റ്റിവിറ്റി ആപ്ലിക്കേഷനുകൾ ജിയോ നൽകും.

malayalam.goodreturns.in

English summary

ജിയോയ്ക്ക് പിന്നാലെ മുകേഷ് അംബാനിയുടെ പുതിയ ബിസിനസ്; ഇത്തവണ പണി കിട്ടുന്നത് ആർക്കൊക്കെ?

Mukesh Ambani is the Chairman of Reliance Industries Limited (RIL), a new business venture similar to Jio under the Reliance Empire. Read in malayalam.
Story first published: Monday, August 26, 2019, 8:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more