സാമ്പത്തിക പ്രതിസന്ധി: രാജ്യത്ത് ഓണ്‍ലൈന്‍ വഴിയുള്ള റിക്രൂട്ട്‌മെന്റുകളില്‍ ഇടിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നുവെന്നതിന് കൂടുതല്‍ സൂചനകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഓണ്‍ലൈന്‍ നിയമനങ്ങളില്‍ അഞ്ച് ശതമാനം ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് ഓണ്‍ലൈന്‍ നിയമനങ്ങളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളതൈന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മോണസ്റ്റര്‍ എംപ്ലോയിമെന്റാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സാമ്പത്തിക മേഖലയിലെ വിപരീത സാഹചര്യങ്ങളാണ് ഇടിവിനു കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മോട്ടോര്‍ വാഹന നിര്‍മ്മാണം, അനുബന്ധ മേഖലകള്‍, ടയര്‍ വിപണന രംഗം എന്നിവയില്‍ പത്ത് ശതമാനത്തോളം ഇടിവുണ്ടായി. കാര്‍ഷിക വ്യവസായ രംഗത്ത് 51 ശതമാനവും കുറഞ്ഞു. ഡല്‍ഹി, മുംബൈ, ബെംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലെല്ലാം റിക്രൂട്ട്മെന്റ് നിരക്ക് താഴ്ന്നു.അതേസമയം, എച്ച് 1 2018 നെ അപേക്ഷിച്ച് ഓണ്‍ലൈന്‍ നിയമന ഡിമാന്‍ഡ് എച്ച് 1 2019 ന് 16 ശതമാനം വളര്‍ച്ച കൈവരിച്ചു.കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റില്‍ ഇടിവുണ്ടായത് ടെലികോം രംഗത്താണ്.

<strong> റിസര്‍വ് ബാങ്കിന് ഇനി മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം</strong> റിസര്‍വ് ബാങ്കിന് ഇനി മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം

സാമ്പത്തിക പ്രതിസന്ധി: രാജ്യത്ത് ഓണ്‍ലൈന്‍ വഴിയുള്ള റിക്രൂട്ട്‌മെന്റുകളില്‍ ഇടിവ്

എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലത്ത് 23 ശതമാനം റിക്രൂട്ട്മെന്റില്‍ വളര്‍ച്ച രേഖപ്പെടുത്തിയ കാര്‍ഷിക വ്യവസായ രംഗം ഇപ്പോള്‍ താഴേക്ക് പോയത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. 51 ശതമാനമാണ് ഇടിവ്. ഇപ്പോഴത്തെ പൊതുവായ അവസ്ഥ മാറണമെങ്കില്‍ കാര്‍ഷിക രംഗത്ത് ഉണര്‍വുണ്ടാകേണ്ടതുണ്ടെന്ന് മോണ്‍സ്റ്റര്‍.കോം മേഖലാ സിഇഒ ക്രിഷ് ശേഷാദ്രി പറഞ്ഞു. അടിസ്ഥാന വ്യവസായങ്ങള്‍, വാഹന വ്യവസായം, കണ്‍സ്യൂമര്‍ ഗുഡ്സ്, എഫ്എംസിജി എന്നിവയിലും പുനരുജ്ജീവനം യാഥാര്‍ത്ഥ്യമായാലേ പുരോഗതി സാധ്യമാകൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

<strong>ഇന്നത്തെ സ്വര്‍ണ വില ഇങ്ങനെയാണ്</strong>ഇന്നത്തെ സ്വര്‍ണ വില ഇങ്ങനെയാണ്

രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം മൂലമാണ് വിവിധ മേഖലകളിലുള്ള നിയമനങ്ങളില്‍ ഇടിവ് രേഖപ്പെടുത്താന്‍ ഇടയാക്കിയിട്ടുള്ളത്. എന്നാല്‍ ചില്ലറ വില്‍പ്പന, ടെലികോം മേഖല തുടങ്ങിയ മേഖലകളിലെ നിയമനങ്ങളില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക മാന്ദ്യം മൂലം വിവിധ മേഖലകളിലെ നിയമനങ്ങളില്‍ കുറവ് വരുമെന്ന ആശങ്കയും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. കാര്‍ഷിക വ്യവസായ രംഗത്തെ നിയമനങ്ങളിലും ഇപ്പോള്‍ വലിയ ആശങ്കയാണ് രൂപപ്പെട്ടിട്ടുള്ളത്. കഴിഞ്ഞവര്‍ഷം മാത്രം 23 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

English summary

സാമ്പത്തിക പ്രതിസന്ധി: രാജ്യത്ത് ഓണ്‍ലൈന്‍ വഴിയുള്ള റിക്രൂട്ട്‌മെന്റുകളില്‍ ഇടിവ്

Economic slowdown Online hiring slips 5 percentage in January June period
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X