ട്രെയിൻ യാത്രക്കാർ അറിഞ്ഞോ? അടുത്ത മാസം മുതൽ ഈ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുത്ത മാസം ചില ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് 25% കുറയ്ക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് ബുക്കിം​ഗ് കുറഞ്ഞ ട്രെയിനുകളിലായിരിക്കും നിരക്കിൽ 25% കിഴിവ് ഏർപ്പെടുത്തുക. ശതാബ്ദി എക്സ്പ്രസ്, തേജസ് എക്സ്പ്രസ്, ഗാട്ടിമാൻ എക്സ്പ്രസ്, ഡബിൾ ഡെക്കർ, ഇന്റർസിറ്റി ട്രെയിനുകൾ തുടങ്ങിയവയിൽ സെപ്റ്റംബർ മുതൽ ഈ കിഴിവ് നൽകുമെന്ന് റെയിൽവേ അറിയിച്ചു. ടിക്കറ്റ് വിൽ‌പ്പന വർദ്ധിപ്പിക്കുന്നതിനായാണ് റെയിൽ‌വേ ഓഫറുമായി രം​ഗത്തെത്തിയിരിക്കുന്നത്.

മറ്റ് ഓഫറുകൾ
 

മറ്റ് ഓഫറുകൾ

ഈ കിഴിവ് ലഭിക്കുമ്പോൾ ഫ്ലെക്സി-ഫെയർ സ്കീം അല്ലെങ്കിൽ ശതാബ്ദി എക്സ്പ്രെസിലെ ഗ്രേഡഡ് ഡിസ്കൗണ്ട് തുടങ്ങി മറ്റ് കിഴിവുകൾ ലഭിക്കുകയില്ല. ടിക്കറ്റ് ബുക്കിം​ഗ് 50 ശതമാനത്തിൽ താഴെയുള്ള ട്രെയിനുകൾക്ക് മാത്രമേ 25 ശതമാനം ടിക്കറ്റ് കിഴിവ് പദ്ധതിക്ക് അർഹതയുള്ളൂവെന്നും റെയിൽവേ അറിയിച്ചു.

ഓഫർ നിരക്ക്

ഓഫർ നിരക്ക്

അടിസ്ഥാന ടിക്കറ്റ് നിരക്കിന്റെ 25% വരെയാണ് ഇളവുകൾ ലഭിക്കുക. എന്നാൽ റിസർവേഷൻ ഫീസ്, സൂപ്പർഫാസ്റ്റ് ചാർജ്, ജിഎസ്ടി മുതലായ മറ്റ് ചാർജുകൾ പ്രത്യേകം ബാധകമാകും. ടിക്കറ്റിന് ഇളവ് നൽകുന്നതിനൊപ്പം കാറ്ററിംഗ് സർവ്വീസ് ഓപ്ഷണൽ ആക്കുന്നതിനുള്ള വ്യവസ്ഥയും യാത്രക്കാർക്ക് ലഭിക്കും.

ഇന്ത്യൻ റെയിൽവേ, യാത്രക്കാർക്ക് ഉടൻ നൽകാൻ പോകുന്ന കിടിലൻ സേവനങ്ങൾ ഇവയാണ്, പാഴാക്കരുതേ..

കിഴിവ് എത്ര കാലം?

കിഴിവ് എത്ര കാലം?

റെയിൽ‌വേയുടെ പുതിയ 25% കിഴിവുള്ള ടിക്കറ്റ് നിരക്ക് മുഴുവൻ വർഷത്തേക്കോ വർഷത്തിന്റെ അവസാനം ഭാഗം വരെയോ ചില മാസത്തിലോ സീസണിലോ അല്ലെങ്കിൽ പ്രവൃത്തി ദിവസങ്ങളിലോ വാരാന്ത്യത്തിലോ എന്നിങ്ങനെ അതത് ട്രെയിനിന്റെ ടിക്കറ്റ് ബുക്കിം​ഗ് ശതമാനത്തിന് അനുസരിച്ച് വ്യത്യാസപ്പെടാം. ചെയർ കാർ, എക്സിക്യൂട്ടീവ് ക്ലാസ് സീറ്റിംഗ് എന്നിവയുള്ള എല്ലാ ട്രെയിനുകളിലെയും ടിക്കറ്റ് ബുക്കിം​ഗ് സെപ്റ്റംബർ 30 നകം അവലോകനം ചെയ്യാനും ഉചിതമായ നടപടി സ്വീകരിക്കാനും റെയിൽവേ എല്ലാ മേഖലാ അധികാരികളോടും നിർദ്ദേശിച്ചിച്ചുണ്ട്.

ട്രെയിൻ യാത്രക്കാർക്ക് ഇനി മുതൽ മസാജ് സർവ്വീസും; ഇന്ത്യൻ റെയിൽവേയുടെ പുതിയ സേവനം

പദ്ധതിയുടെ ലക്ഷ്യം

പദ്ധതിയുടെ ലക്ഷ്യം

ടിക്കറ്റ് ബുക്കിം​ഗ് വർദ്ധിപ്പിക്കുകയും റെയിൽവേയുടെ വരുമാനം മെച്ചപ്പെടുത്തുകയുമാണ് ഈ പുതിയ ഡിസ്കൗണ്ട് ടിക്കറ്റ് പദ്ധതിയുടെ ലക്ഷ്യം. ചെന്നൈ സെൻട്രൽ-മൈസുരു ശതാബ്ദി എക്സ്പ്രസ്, അഹംദാബാദ്-മുംബൈ സെന്റർ ശതാബ്ദി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ നിലവിൽ 25 ശതമാനം ഡിസ്കൗണ്ട് ബാധകമാണ്.

ട്രെയിൻ യാത്രക്കാർക്ക് സൗജന്യ ടിക്കറ്റ്, എസി ടിക്കറ്റിന് 10% ക്യാഷ്ബാക്ക്; ലഭിക്കാൻ ചെയ്യേണ്ടതെന്ത്?

malayalam.goodreturns.in

English summary

ട്രെയിൻ യാത്രക്കാർ അറിഞ്ഞോ? അടുത്ത മാസം മുതൽ ഈ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കും

Indian Railways plans to reduce fares for certain trains by 25% next month. Read in malayalam.
Story first published: Thursday, August 29, 2019, 10:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more