500 രൂപ നോട്ട് കൈയിലുള്ളവർ സൂക്ഷിക്കുക; പണി കിട്ടാൻ സാധ്യത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ കൈയിൽ 500 രൂപ നോട്ടുകളുണ്ടോ? ഉണ്ടെങ്കിൽ സൂക്ഷിക്കുക. കാരണം രാജ്യത്ത് 500 രൂപ നോട്ടുകളുടെ കള്ളനോട്ടുകൾ ധാരാളം ഇറങ്ങുന്നതായി റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് പുതുതായി രൂപകൽപ്പന ചെയ്ത 500 രൂപ നോട്ടുകളുടെ വ്യാജ നോട്ടുകളുടെ എണ്ണം 121 ശതമാനവും 2000 രൂപയുടെ വ്യാ​ജ നോട്ടുകൾ 21.9 ശതമാനവും വർദ്ധിച്ചതായാണ് ആർ‌ബി‌ഐയുടെ റിപ്പോർട്ട്. നോട്ട് അസാധുവാക്കലിനു ശേഷവും കള്ളനോട്ടുകളുടെ പ്രചാരത്തിൽ കുറവില്ലെന്നാണ് റിസർവ് ബാങ്ക് പുറത്തിറക്കിയ വാർഷിക റിപ്പോർട്ട് പറയുന്നത്.

 

കണക്കുകൾ ഇങ്ങനെ

കണക്കുകൾ ഇങ്ങനെ

500 രൂപയുടെ പഴയ മഹാത്മാഗാന്ധി പരമ്പരയിൽപ്പെട്ട 971 കള്ളനോട്ടുകളും പുതിയ ഡിസൈനിലുള്ള 21,865 കള്ളനോട്ടുകളുമാണ് ഇത്തവണ പിടിച്ചെടുത്തത്. രണ്ടായിരം രൂപയുടെ 21,847 കള്ളനോട്ടുകളാണ് കണ്ടെത്തിയത്. മുൻവർഷമിത് 17,929 എണ്ണമായിരുന്നു.

200 രൂപ നോട്ട്

200 രൂപ നോട്ട്

2017 ഓഗസ്റ്റിൽ അവതരിപ്പിച്ച 200 രൂപയുടെ പുതിയ നോട്ടിന്റെയും വ്യാജൻ ഇറങ്ങിയിട്ടുണ്ട്. 200 രൂപയുടെ 12,728 വ്യാജ നോട്ടുകളാണ് ഈ വർഷം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം വെറും 79 വ്യാജ നോട്ടുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ വർഷം വ്യാജ നോട്ടുകളുടെ എണ്ണം കുത്തനെ ഉയർന്നതായി റിസർവ് ബാങ്ക് അറിയിച്ചു.

രാജ്യത്ത് വീണ്ടും നോട്ട് ക്ഷാമം രൂക്ഷം; എടിഎമ്മുകൾ കാലി

മറ്റ് നോട്ടുകൾ

മറ്റ് നോട്ടുകൾ

10 രൂപ, 20 രൂപ, 50 രൂപ എന്നിവയുടെ വ്യാജ നോട്ടുകൾ യഥാക്രമം 20.2 ശതമാനം, 87.2 ശതമാനം, 57.3 ശതമാനം എന്നിങ്ങനെയും വർദ്ധിച്ചിട്ടുണ്ടെന്നാണ് റിസർവ് ബാങ്കിന്റെ കണ്ടെത്തൽ. എന്നാൽ 100 ​​രൂപയുടെ വ്യാജ നോട്ടുകൾ ഇത്തവണ 7.5 ശതമാനം കുറയുകയാണ് ചെയ്തിരിക്കുന്നത്. പഴയ ഡിസൈനിലുള്ള 100 രൂപ നോട്ടുകളുടെ വ്യാജനാണ് കൂടുതലും കണ്ടെത്തുന്നത്.

നോട്ട് നിരോധനം ഏറ്റവും ആഘാതമേല്‍പ്പിച്ച മേഖലകള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

കണ്ടെത്തിയത് എവിടെ?

കണ്ടെത്തിയത് എവിടെ?

ബാങ്കിംഗ് മേഖലയിൽ 2018-19 ൽ കണ്ടെത്തിയ മൊത്തം വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളിൽ 5.6 ശതമാനം റിസർവ് ബാങ്കിലും 94.4 ശതമാനം മറ്റ് ബാങ്കുകളിലും കണ്ടെത്തിയതായും റിസർവ് ബാങ്ക് അറിയിച്ചു. സെക്യൂരിറ്റി പ്രിന്റിംഗിനായി മൊത്തം ചെലവ് 2018 ജൂലൈ 1 മുതൽ 2019 ജൂൺ 30 വരെ 48.11 ബില്യൺ രൂപയായിരുന്നുവെന്ന് റിസർവ് ബാങ്ക് അറിയിച്ചു. കഴിഞ്ഞ വർഷം ഇത് 49.12 ബില്യൺ രൂപയായിരുന്നു.

മുഷിഞ്ഞ നോട്ടുകൾ

മുഷിഞ്ഞ നോട്ടുകൾ

ബാങ്കുകളിൽ മാറിയെടുക്കുന്ന മുഷിഞ്ഞ നോട്ടുകളിൽ 83.3 ശതമാനവും 100, 10 രൂപാ നോട്ടുകളാണ്. 100 രൂപയുടെ 379.5 കോടി മുഷിഞ്ഞ നോട്ടുകളും പത്തു രൂപയുടെ 652.4 കോടി മുഷിഞ്ഞ നോട്ടുകളും 2018-19 കാലത്ത് നശിപ്പിച്ചിട്ടുണ്ട്. രണ്ടായിരം രൂപയുടെ മുഷിഞ്ഞതും കീറിയതുമായ പത്തുലക്ഷം നോട്ടുകൾ നശിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കീറിയ നോട്ടുമായി ഇനി ബാങ്കിൽ പോകേണ്ട; മാറ്റി കിട്ടില്ല!!!

malayalam.goodreturns.in

Read more about: note fake നോട്ട്
English summary

500 രൂപ നോട്ട് കൈയിലുള്ളവർ സൂക്ഷിക്കുക; പണി കിട്ടാൻ സാധ്യത

The number of counterfeit notes of the newly created Rs 500 notes increased by 121 per cent over the previous year, while the revised rupee notes of the 2000 rupees increased by 21.9 per cent. Read in malayalam.
Story first published: Saturday, August 31, 2019, 11:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X