ജിയോ ഫൈബർ എയർടെല്ലിന് ഭീഷണിയല്ല, കാരണങ്ങൾ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിയോ ഇൻഫോകോമിന്റെ വയേർഡ് ഹോം ബ്രോഡ്‌ബാൻഡായ ജിയോ ഫൈബർ പ്രധാന എതിരാളികളായ ഭാരതി എയർടെല്ലിലെ വരിക്കാരെ കുറയ്ക്കില്ലെന്ന് വിശകലന വിദഗ്ധർ. എന്നാൽ സുനിൽ മിത്തലിന്റെ നേതൃത്വത്തിലുള്ള എയർടെല്ലിന്റെ വയേർഡ് ബ്രോഡ്‌ബാൻഡ് ശരാശരി വരുമാനത്തിൽ 10% ഇടിവിന് കാരണമായേക്കാെമെന്നും വിദ​ഗ്ധർ വെളിപ്പെടുത്തി.

 

ജിയോയുടെ ഹോം ബ്രോഡ്‌ബാൻഡ് പ്ലാനുകൾ എയർടെല്ലിനെ അപേക്ഷിച്ച് 13 മുതൽ 23% വില കുറഞ്ഞതാണ്. പക്ഷേ ഡാറ്റാ അലവൻസ് 20 മുതൽ 40% കുറവാണ്. ഇതനുസരിച്ച് ഭാരതി എയർടെലിനേക്കാൾ 8 മുതൽ 27 ശതമാനം വരെ ജിയോ ഫൈബർ വിലയേറിയതാണെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ. അതിനാൽ ജിയോ നിലവിലെ 18 മില്യൺ കരുത്തുറ്റ ദേശീയ വയർ ബ്രോഡ്‌ബാൻഡ് വിപണി വിപുലീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.

ജിയോ ഫൈബർ എയർടെല്ലിന് ഭീഷണിയല്ല, കാരണങ്ങൾ ഇവയാണ്

ജിയോ ഫൈബർ പുറത്തിറക്കിയതിന് പിന്നാലെ ഭാരതി എയർടെൽ ഓഹരികൾ 0.5 ശതമാനം ഉയർന്ന് 349.50 രൂപയായി. അതേ സമയം ജിയോയുടെ പേരന്റ് കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ എക്സ്ചേഞ്ചിൽ 2 ശതമാനം ഉയർന്ന് 1222.50 രൂപയിലെത്തി. 699 രൂപ മുതല്‍ 8,499 രൂപ വരെയാണ് പുതിയ ജിയോ ഫൈബര്‍ പ്ലാനുകളുടെ പ്രതിമാസ നിരക്ക്. പ്രാരംഭ പാക്ക് തിരഞ്ഞെടുക്കുന്നവര്‍ക്ക് 100 Mbps വേഗം കമ്പനി ഉറപ്പുവരുത്തും.

സൗജന്യ HD ടിവി, ലാന്‍ഡ്‌ലൈനില്‍ നിന്നും ആജീവനാന്ത സൗജന്യ വോയിസ് കോളുകള്‍, 100 Mbps മുതല്‍ 1 Gbps വരെ പരമാവധി ഇന്റര്‍നെറ്റ് വേഗം എന്നിവയെല്ലാം പ്ലാന്‍ അടിസ്ഥാനപ്പെടുത്തി ജിയോ ഫൈബര്‍ വരിക്കാര്‍ക്ക് ലഭിക്കും. ജിയോ ഫൈബര്‍ കണക്ഷന് വേണ്ടി ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. പേര്, വിലാസം, മൊബൈല്‍ നമ്പര്‍ മുതലായ വിവരങ്ങള്‍ നല്‍കി വേണം രജിസ്റ്റര്‍ ചെയ്യാന്‍.

malayalam.goodreturns.in

English summary

ജിയോ ഫൈബർ എയർടെല്ലിന് ഭീഷണിയല്ല, കാരണങ്ങൾ ഇവയാണ്

JioIfcom's wired home broadband company Jio Fiber will not cut its subscriber base rivals Bharti Airtel, analysts said. Read in malayalam.
Story first published: Saturday, September 7, 2019, 17:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X