ഓണം അടുത്തു, സ്വർണ വില കുത്തനെ താഴേയ്ക്ക്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 160 രൂപയുടെ കുറഞ്ഞ് 28320 രൂപയ്ക്കാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ഓണം അടുത്തതോടെയാണ് വില കുറയാൻ തുടങ്ങിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വില പവന് 29120 രൂപയാണ്. ചരിത്രത്തിലെ തന്നെ റെക്കോർഡ് വിലയാണിത്. സെപ്റ്റംബർ നാലിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.

സ്വർണ വില കുതിച്ചുയർന്നതോടെ രാജ്യത്തെ സ്വർണ ഇറക്കുമതിയിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഓഗസ്റ്റിൽ ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി ഒരു വർഷം മുമ്പത്തേതിനേക്കാൾ 73 ശതമാനം ഇടിഞ്ഞതായാണ് റിപ്പോർട്ട്. മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. ജൂലായിൽ ഇറക്കുമതി 38 ടണ്ണായി കുറഞ്ഞു. മുൻ വർഷം ഇതേകാലത്ത് ഇത് 72 ടണ്ണായിരുന്നു.

ഓണം അടുത്തു, സ്വർണ വില കുത്തനെ താഴേയ്ക്ക്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

 

ജ്വല്ലറികൾ വലിയ ഇടിവ് പ്രതീക്ഷിച്ച് വാങ്ങലുകൾ നടത്തുന്നില്ലെന്ന് മുംബൈ ആസ്ഥാനമായുള്ള ഒരു സ്വകാര്യ ബുള്ളിയൻ ഇറക്കുമതി ബാങ്കിലെ ഡീലർ പറഞ്ഞു. വിവാഹ സീസണും ദീപാവലി, ദസറ തുടങ്ങിയ ഉത്സവങ്ങളും അടുക്കുമ്പോൾ ഇന്ത്യയിൽ സ്വർണം വാങ്ങുന്നവരുടെ കൂടാറുണ്ട്. എന്നാൽ ഇത്തവണ കാര്യങ്ങൾ കണ്ടെറിയേണ്ടിയിരിക്കുന്നു. സ്വർണം വാങ്ങുന്നത് ശുഭമായി കണക്കാക്കുന്നതിനാൽ വിൽപ്പനയിൽ ഇടിവുണ്ടാകാൻ സാധ്യതയില്ലെന്നാണ് വ്യാപാരികളുടെ വിശ്വാസം.

എം‌സി‌എക്‌സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചർ വില ഇന്നലെ 0.40 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 38,747 രൂപയിലെത്തി. ഈ ആഴ്ച തുടക്കത്തിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 39,885 രൂപയിൽ നിന്നാണ് 1,000 രൂപ കുറഞ്ഞിരിക്കുന്നത്. ആഗോള വിപണിയിൽ സ്വർണ വില വ്യാഴാഴ്ചയുണ്ടായ നഷ്ടത്തിന് ശേഷം വീണ്ടും നഷ്ട്ടത്തിലേയ്ക്ക് പോവുകയാണ്.

malayalam.goodreturns.in

Read more about: gold സ്വർണം
English summary

ഓണം അടുത്തു, സ്വർണ വില കുത്തനെ താഴേയ്ക്ക്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

Gold prices fell sharply today. A sovereign is trading at Rs 28320, down Rs 160 for a sovereign. Read in malayalam.
Story first published: Saturday, September 7, 2019, 15:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more