സ്വർണ വില വീണ്ടും മുകളിലേയ്ക്ക്; കേരളത്തിലെ ഇന്നത്തെ സ്വർണ വില

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം സ്വർണ വിലയിൽ വർദ്ധനവ്. പവന് 120 രൂപ കൂടി 28440 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്. 3555 രൂപയാണ് ഒരു പവന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വില പവന് 29120 രൂപയാണ്. സെപ്റ്റംബർ നാലിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ഇന്നലെയയായിരുന്നു. 28320 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.

ഓണം, വിവാഹ സീസൺ എന്നിവ ആയതിനാലാകാം സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണ വില വർദ്ധിച്ചതെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. വില വർദ്ധനവ് കാരണം വിൽപ്പനയിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നും വ്യാപാരികൾ പറയുന്നു. എന്നാൽ ആളുകളെ ആകർഷിക്കുന്നതിനായി നിരവധി ഓഫറുകളാണ് വിവിധ ജൂവലറികൾ വാ​ഗ്ദാനം ചെയ്യുന്നത്.

സ്വർണ വില വീണ്ടും മുകളിലേയ്ക്ക്; കേരളത്തിലെ ഇന്നത്തെ സ്വർണ വില

 

ആഭ്യന്തര വിലയിൽ 12.5% ​​ഇറക്കുമതി നികുതിയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു. ഈ വർഷം ഇതുവരെ സ്വർണ വില 20% വരെയാണ് ഉയർന്നിരിക്കുന്നത്. ചൈനയ്ക്കുശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ്ണ ഉപഭോക്താക്കളായ ഇന്ത്യയിലെ സ്വർണത്തിന്റെ ആവശ്യം സാധാരണയായി ഒക്ടോബർ-ഡിസംബർ പാദങ്ങളിലാണ് ഏറ്റവും കൂടുതൽ വർദ്ധിക്കുന്നത്.

എംസിഎക്സിൽ ഇന്ന് ഒക്ടോബർ സ്വർണ ഫ്യൂച്ചറുകളുടെ വില കഴിഞ്ഞ ആഴ്ച്ചത്തെ ഏറ്റവും ഉയർന്ന നിരക്കിനേക്കാൾ 1,300 രൂപ കുറയുകയാണ് ചെയ്തത്. നിരക്ക് 0.07% കുറഞ്ഞ്, 38,527 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. എം‌സി‌എക്‌സിൽ സിൽ‌വർ‌ ഫ്യൂച്ചറുകൾ‌ 0.51 ശതമാനം ഇടിഞ്ഞ്‌ കിലോഗ്രാമിന്‌ 47,640 രൂപയിലെത്തി. കഴിഞ്ഞയാഴ്ച 51,489 രൂപ വരെ എത്തിയിരുന്നു. ആഗോള വിപണിയിൽ സ്വർണം ഇന്ന് 0.2 ശതമാനം ഉയർന്ന് 1,509.81 ഡോളറിലെത്തി. സ്‌പോട്ട് സിൽവർ 0.6 ശതമാനം ഇടിഞ്ഞ് 18.04 ഡോളറിലെത്തി.

malayalam.goodreturns.in

Read more about: gold സ്വർണം
English summary

സ്വർണ വില വീണ്ടും മുകളിലേയ്ക്ക്; കേരളത്തിലെ ഇന്നത്തെ സ്വർണ വില

Traders estimate that gold prices have increased again in the state due to Onam and Wedding season. Read in malayalam.
Story first published: Monday, September 9, 2019, 13:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more