ഓണം കഴിഞ്ഞു, സ്വർണ വിലയിൽ വൻ ഇടിവ്; വിവാഹക്കാർക്ക് ആശ്വാസം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വർണ വില കുത്തനെ ഉയർന്നിരുന്നെങ്കിലും വിവാഹക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം. വിലയിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഓണം കഴിഞ്ഞതോടെ ഇന്നും സ്വർണ വില ഇടിഞ്ഞു. ഇന്ത്യയിൽ ഉടനീളം സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിൽ സമ്മർദ്ദം തുടരുകയാണ്.

 

കേരളത്തിലെ ഇന്നത്തെ വില

കേരളത്തിലെ ഇന്നത്തെ വില

സംസ്ഥാനത്ത് ഇന്ന് സ്വർണ വില പവന് 240 രൂപ കുറഞ്ഞ് 28000 രൂപയ്ക്കാണ് വിൽപ്പന പുരോ​ഗമിക്കുന്നത്. ഒരു ​ഗ്രാമിന് 30 രൂപ കുറഞ്ഞ് 3500 രൂപയാണ് വില. സെപ്റ്റംബർ നാലിന് സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായ 29120 രൂപ രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് വില കുത്തനെ താഴേയ്ക്ക് പോവുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പവന് 1120 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്.

ആഭ്യന്തര വിപണി

ആഭ്യന്തര വിപണി

ആഗോള പ്രവണതകളും രൂപയുടെ മൂല്യത്തിലുണ്ടായ ഉയർച്ചയുമാണ് ആഭ്യന്തര വിപണിയിലെ വിലയിടിവിന് കാരണം. എം‌സി‌എക്‌സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചർ വില 0.2 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 37,877 രൂപയിലെത്തി. കഴിഞ്ഞയാഴ്ചത്തെ ഉയർന്ന നിരക്കായ 39,885 രൂപയിൽ നിന്നാണ് സ്വർണ വില ഇപ്പോൾ 2,000 രൂപ കുറഞ്ഞത്. വെള്ളി വിലയും കുറവാണ് രേഖപ്പെടുത്തുന്നത്. എം‌സി‌എക്‌സിൽ സിൽ‌വർ‌ ഫ്യൂച്ചർ‌ വില ഇന്ന്‌ 0.60 ശതമാനം ഇടിഞ്ഞ്‌ 47,518 ഡോളറിലെത്തി. വെള്ളി നിരക്ക് കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 51,489 രൂപയിൽ നിന്ന് 4,000 രൂപ കുറഞ്ഞു.

വില ഉയർന്നോട്ടെ, ഇന്ത്യക്കാർക്ക് ഇപ്പോൾ സ്വർണം വേണ്ട; ഇറക്കുമതിയിൽ വൻ ഇടിവ്

ആഗോള വിപണി

ആഗോള വിപണി

ആഗോള വിപണിയിൽ ഇന്ന് സ്വർണ വില 0.2 ശതമാനം ഇടിഞ്ഞ് 1,493.65 ഡോളറിലെത്തി. സ്വർണ നിക്ഷേപത്തിൽ ഇടിവ് രേഖപ്പെടുത്തിയതാണ് വില കുറയാൻ കാരണം. ഇക്വിറ്റി മാർക്കറ്റിലെ സ്ഥിരതയും യുഎസ് ബോണ്ട് വരുമാനത്തിലെ കുത്തനെയുള്ള ഉയർച്ചയും സ്വർണ വിലയെ ബാധിക്കുന്ന ഘടകങ്ങളാണ്.

സ്വര്‍ണ്ണ വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ഇറക്കുമതി കുറഞ്ഞു

ഇറക്കുമതി കുറഞ്ഞു

സ്വർണ വില കുതിച്ചുയർന്നതോടെ രാജ്യത്തെ സ്വർണ ഇറക്കുമതിയിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഓഗസ്റ്റിൽ ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി ഒരു വർഷം മുമ്പത്തേതിനേക്കാൾ 73 ശതമാനം ഇടിഞ്ഞതായാണ് റിപ്പോർട്ട്. മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. ജൂലായിൽ ഇറക്കുമതി 38 ടണ്ണായി കുറഞ്ഞു. മുൻ വർഷം ഇതേകാലത്ത് ഇത് 72 ടണ്ണായിരുന്നു.

സ്വർണം വിൽക്കാൻ സർക്കാരിന്റെ പുതിയ നിബന്ധന; ജൂവലറിക്കാർക്ക് ഉടൻ പണികിട്ടും

malayalam.goodreturns.in

Read more about: gold സ്വർണം
English summary

ഓണം കഴിഞ്ഞു, സ്വർണ വിലയിൽ വൻ ഇടിവ്; വിവാഹക്കാർക്ക് ആശ്വാസം

On September 4, gold touched a record high of Rs 29120, but then fell sharply. Read in malayalam.
Story first published: Thursday, September 12, 2019, 13:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X