ഒലയും ഊബറുമാണോ വാഹന വിപണിയിലെ മാന്ദ്യത്തിന് കാരണം? സീതാരാമന് മാരുതിയുടെ മറുപടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ വാഹനമേഖലയിലെ മാന്ദ്യത്തിന്റെ കാരണങ്ങൾ എന്തൊക്കെ? ധനമന്ത്രി നിർമ്മല സീതാരാമൻ നൽകിയ ചില വിശദീകരണങ്ങളനുസരിച്ച് ഒല, ഉബർ തുടങ്ങിയ ക്യാബ് അഗ്രിഗേറ്ററുകളുടെ വ്യാപനവും കാറുകളുടെ വിൽപ്പനയിലെ ഇടിവിന് കാരണമാണെന്നാണ് വിവരം. കാർ വാങ്ങാൻ കഴിവുള്ളവർ പോലും ഇത്തരം ഇത്തരം സേവനങ്ങളാണ് ഉപയോ​ഗപ്പെടുത്തുന്നതെന്നും അവർ കുറ്റപ്പെടുത്തി. ഓട്ടോമൊബൈൽ, ഘടക വ്യവസായത്തെ ബാധിച്ചത് ബി‌എസ് 6 എമിഷൻ മാനദണ്ഡങ്ങളാണെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

വിൽപ്പന കണക്കുകൾ
 

വിൽപ്പന കണക്കുകൾ

ക്യാബ് കമ്പനികളിലെ വിൽപ്പന മൊത്തം വാഹന വിൽപ്പനയുടെ 8 മുതൽ 10 ശതമാനം വരെയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതിയിലെ മുഴുവൻ ടാക്സി വിഭാഗത്തിലേക്കുള്ള വിൽപ്പന 5 മുതൽ 6 ശതമാനത്തിന് ഇടയിലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത് മാറിയിട്ടില്ല, ഇത് മൊത്തം കാർ വിൽപ്പനയിലെ ഇടിവിന് ആനുപാതികമായി ക്യാബ് അഗ്രഗേറ്റർമാർക്കുള്ള വിൽപ്പന കുറഞ്ഞുവെന്നതിനെയാണ് സൂചിപ്പിക്കുന്നത്.

യാത്രാ വാഹന വിൽപ്പന

യാത്രാ വാഹന വിൽപ്പന

ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ യാത്രാ വാഹന വിൽപ്പന ഒരു വർഷം മുമ്പത്തേതിനേക്കാൾ നാലിലൊന്ന് കുറഞ്ഞു. തുടർച്ചയായ 10 മാസവും വിൽപ്പനയിൽ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിലെ പ്രതിസന്ധിയെ നേരിടാൻ 10 ശതമാനം ജിഎസ്ടി വെട്ടിക്കുറയ്ക്കണമെന്ന് വ്യവസായികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പല സംസ്ഥാനങ്ങളും ജിഎസ്ടി വെട്ടിക്കുറയ്ക്കലിനെ എതിർത്തു.

വായ്പയെടുത്ത് കാർ വാങ്ങിയവർക്ക് ആശ്വാസം; എസ്ബിഐ തിരിച്ചടവ് കാലാവധി നീട്ടി

ടാക്സികളുടെ എണ്ണം

ടാക്സികളുടെ എണ്ണം

നിലവിൽ ക്യാബുകളുടെയും ടാക്സികളുടെയും എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന് ഒലയ്ക്ക് സ്വന്തമായി 850,000 കാറുകളും വാടക കാറുകളായി 50,000 കാറുകളുമുണ്ടായിരുന്നു. ഈ സംഖ്യ യഥാക്രമം 15,00,000, 100,000 എന്നിങ്ങനെയായി ഉയർന്നു. ഏകദേശം 800,000 യൂണിറ്റുകളാണ് കൂടിയിരിക്കുന്നത്.

വാഹനം ഓടിക്കുന്നവർ സൂക്ഷിക്കുക; നാളെ മുതൽ പുതിയ നിയമങ്ങൾ, കനത്ത പിഴ

മാരുതി സുസുക്കി

മാരുതി സുസുക്കി

ഒല, ഉബർ പോലുള്ള ഓൺലൈൻ ടാക്സി സർവ്വീസുകളുടെ വർദ്ധനവ് വാഹന വിൽപ്പനയിലെ നിലവിലെ മാന്ദ്യത്തിന് ശക്തമായ ഒരു കാരണമല്ലെന്നും മറിച്ച് ഇത്തരത്തിലൊരു നിഗമനത്തിലെത്താൻ വിശദമായ പഠനം ആവശ്യമാണെന്നും രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥനായ ശ്രീവാസ്തവ പറഞ്ഞു. കഴിഞ്ഞ 6-7 വർഷങ്ങളിലാണ് ഓലയും ഉബറും നിലവിൽ വന്നത്. ഈ കാലയളവിൽ, വാഹന വ്യവസായവും അതിന്റെ ചില മികച്ച കാലയളവിൽ എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളിൽ മാത്രം എന്താണ് സംഭവിച്ചതെന്നും? ഒലയും ഉബറും കാരണം മാത്രമാണിതെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കും!! എന്ന് മുതൽ?

21 വർഷത്തിനിടയിലെ ഇടിവ്

21 വർഷത്തിനിടയിലെ ഇടിവ്

പാസഞ്ചർ വാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലെയും വാഹന വിൽപ്പനയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1997-98 കാലഘട്ടത്തിൽ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) മൊത്ത വാഹന വിൽപ്പന ഡാറ്റ രേഖപ്പെടുത്താൻ തുടങ്ങിയതിനു ശേഷം രാജ്യത്തെ മൊത്തത്തിലുള്ള വാഹന വിൽപ്പനയിലെ ഏറ്റവും വലിയ ഇടിവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

malayalam.goodreturns.in

English summary

ഒലയും ഊബറുമാണോ വാഹന വിപണിയിലെ മാന്ദ്യത്തിന് കാരണം? സീതാരാമന് മാരുതിയുടെ മറുപടി

According to some explanations given by Finance Minister Nirmala Sitharaman, the proliferation of cab aggregators like Ola and Uber has led to a decline in car sales. Read in malayalam.
Story first published: Thursday, September 12, 2019, 15:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X