ആമസോൺ ​ഗ്രേറ്റ് ഇന്ത്യൻ സെയിൽ തീയതി പ്രഖ്യാപിച്ചു; വമ്പൻ ഓഫറുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓൺലൈൻ ഉപഭോക്താക്കൾ കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങാൻ കിടിലൻ അവസരം. ആമസോണിന്റെ ​ഗ്രേറ്റ് ഇന്ത്യൻ സെയിലിൽ സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ക്യാമറകൾ, വീട്ടുപകരണങ്ങൾ, ടിവി, അടുക്കള ഉൽപ്പന്നങ്ങൾ, ഫാഷൻ തുടങ്ങിയവയ്ക്ക് വമ്പൻ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്‌ഫോണുകൾക്ക് 40% വരെ കിഴിവ് ലഭിക്കും. ഗാർഹിക ഉപകരണങ്ങൾക്കും ടിവികൾക്കും 75% വരെ കിഴിവും ലഭിക്കുമെന്ന് ആമസോൺ അറിയിച്ചു.

 

ആരംഭിക്കുന്നത് എന്ന്?

ആരംഭിക്കുന്നത് എന്ന്?

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെപ്റ്റംബർ 29 അർദ്ധരാത്രി ആരംഭിച്ച് ഒക്ടോബർ 4 ന് രാത്രി 11:59ന് അവസാനിക്കും. പ്രൈം അംഗങ്ങൾക്ക് സെപ്റ്റംബർ 28 ന് ഉച്ചയ്ക്ക് 12 മുതൽ എക്‌സ്‌ക്ലൂസീവ് ആക്‌സസ് ലഭിക്കും. വിൽപ്പന സമയത്ത്, ഉപയോക്താക്കൾക്ക് എസ്‌ബി‌ഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ 10% തൽക്ഷണ കിഴിവ് ലഭിക്കും. ആമസോണിലെ ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ് ഉപയോ​ഗിക്കുന്നവർക്ക് 2,500 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കും.

സ്മാർട്ട്ഫോൺ ഓഫറുകൾ

സ്മാർട്ട്ഫോൺ ഓഫറുകൾ

മുമ്പ് സൂചിപ്പിച്ചതുപോലെ, ഏറ്റവും പുതിയ സ്മാർട്ട്‌ഫോണുകൾക്ക് ഓഫർ വിൽപ്പന സമയത്ത് 40% കിഴിവ് ലഭിക്കും. അധിക ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ഓഫറുകൾ, നോ കോസ്റ്റ് ഇഎംഐകൾ, സൗജന്യ സ്ക്രീൻ മാറ്റിസ്ഥാപിക്കൽ, ഗ്യാരണ്ടീഡ് എക്സ്ചേഞ്ച് പ്രൈസ് ഓഫറുകൾ എന്നിവയും ലഭ്യമാണ്. വൺപ്ലസ്, സാംസങ്, വിവോ തുടങ്ങി നിരവധി മുൻനിര ബ്രാൻഡുകളുടെ 15 പുതിയ സ്മാർട്ട്‌ഫോണുകളും ലോഞ്ചും ആമസോൺ ​ഗ്രേറ്റ് ഇന്ത്യൻ സെയിൽ നടത്തും.

എക്കാലത്തെയും കുറഞ്ഞ വില

എക്കാലത്തെയും കുറഞ്ഞ വില

സാംസങ്, വൺപ്ലസ്, ഷവോമി, ഒപ്പോ, വിവോ എന്നിവയുടെ നൂറിലധികം സ്മാർട്ട്‌ഫോണുകൾ 'എക്കാലത്തെയും കുറഞ്ഞ' വിലയിൽ ലഭ്യമാകുമെന്ന് ആമസോൺ അറിയിച്ചു. 6,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറുകളും സ്മാർട്ട്‌ഫോണുകൾക്ക് ലഭ്യമാണ്. മൊബൈൽ കേസുകൾ, കവറുകൾ, പവർ ബാങ്കുകൾ തുടങ്ങിയ സ്മാർട്ട്‌ഫോൺ ആക്‌സസറികൾ വെറും 69 രൂപയ്ക്ക് മുതൽ ലഭിക്കും. ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകൾക്ക് 70% വരെ കിഴിവ് ലഭിക്കും.

സ്മാർട്ട് ടിവി

സ്മാർട്ട് ടിവി

സൗജന്യ ഡെലിവറി, നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയ്ക്കൊപ്പം 75 ശതമാനം വരെ കിഴിവോടെയാകും ടിവികളും മറ്റും ലഭിക്കുക. പ്രീമിയം ലാപ്ടോപ്പുകൾക്ക് 40,000 രൂപ വരെ കിഴിവ് ലഭിക്കും കൂടാതെ 12 മാസം വരെ നോ കോസ്റ്റ് ഇഎംഐയും ലഭിക്കുമെന്ന് ആമസോൺ അറിയിച്ചു.

malayalam.goodreturns.in

Read more about: amazon ആമസോൺ
English summary

ആമസോൺ ​ഗ്രേറ്റ് ഇന്ത്യൻ സെയിൽ തീയതി പ്രഖ്യാപിച്ചു; വമ്പൻ ഓഫറുകൾ

Online Customers Offer Cheap Purchases Amazon's Great Indian Sail has announced huge offers for smartphones, laptops, cameras, appliances, TVs, kitchen products and fashion. Read in malayalam.
Story first published: Thursday, September 19, 2019, 8:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X