കാറുകൾക്കും ബിസ്ക്കറ്റിനും ജിഎസ്ടി കുറയ്ക്കില്ല; ഹോട്ടലുകൾക്ക് ഇളവിന് സാധ്യത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിലിന് കീഴിലുള്ള ഫിറ്റ്മെന്റ് കമ്മിറ്റി കാറുകൾക്കും ബിസ്കറ്റിനും നികുതി നിരക്ക് കുറയ്ക്കണമെന്ന ആവശ്യം നിരസിച്ചു. അതേസമയം ഹോട്ടൽ വ്യവസായത്തിന് നികുതി ഇളവ് ശുപാർശ ചെയ്തിട്ടുണ്ട്. ജിഎസ്ടി കൗൺസിൽ വെള്ളിയാഴ്ച ഗോവയിൽ യോഗം ചേരാനിരിക്കെയാണ് ഫിറ്റ്മെന്റ് കമ്മിറ്റിയുടെ വെളിപ്പെടുത്തൽ. കേന്ദ്ര, സംസ്ഥാന റവന്യൂ ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് ഫിറ്റ്മെന്റ് കമ്മിറ്റി. നിരക്ക് കുറയ്ക്കൽ വരുമാന സർക്കാരിന്റെ വരുമാന നഷ്ട്ടത്തിന് കാരണമാകുമെന്നാണ് ഇവരുടെ അഭിപ്രായം.

വാഹന വ്യവസായം
 

വാഹന വ്യവസായം

വിൽപ്പന കുറഞ്ഞതോടെ വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കണമെന്നാണ് വാഹനമേഖലയുടെ ആവശ്യം. എന്നാൽ വരുമാന പരിഗണനകൾ ചൂണ്ടിക്കാട്ടി ഫിറ്റ്മെന്റ് കമ്മിറ്റി നിർദ്ദേശം നിരസിച്ചു. വാഹന വിൽപ്പനയിലൂടെ പ്രതിവർഷം 55,000-60,000 കോടി രൂപ വരെ നികുതിയാണ് സൃഷ്ടിക്കപ്പെടുന്നത്.

നിരസിച്ച മറ്റ് ആവശ്യങ്ങൾ

നിരസിച്ച മറ്റ് ആവശ്യങ്ങൾ

ജിഎസ്ടി നിരക്ക് നിലവിലെ 18 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറയ്ക്കാനുള്ള ടെലികോം മന്ത്രാലയത്തിന്റെ നിർദേശവും സമിതി നിരസിച്ചു. കൂടാതെ ക്രൂയിസ് ടിക്കറ്റിന്റെ ജിഎസ്ടി നിരക്ക് നിലവിലെ 18 ശതമാനത്തിൽ നിന്ന് കുറയ്ക്കുന്നതിനും കമ്മിറ്റി അനുകൂല നടപടി സ്വീകരിച്ചില്ല.

വാഴപ്പഴ വിവാ​ദത്തിനെ കടത്തിവെട്ടി; രണ്ട് പുഴുങ്ങിയ മുട്ടയുടെ വില 1700 രൂപ

ഹോട്ടൽ വ്യവസായം

ഹോട്ടൽ വ്യവസായം

ഹോട്ടൽ വ്യവസായത്തെ സംബന്ധിച്ചിടത്തോളം, 7,500 രൂപയും അതിന് മുകളിലുള്ളതുമായ ഹോട്ടൽ താരിഫുകളുടെ ജിഎസ്ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി കുറയ്ക്കാൻ ഫിറ്റ്മെന്റ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. 7,500 രൂപയും അതിനുമുകളിലുള്ളതുമായ താരിഫ് സ്ലാബ് ഒരു രാത്രിക്ക് 12,000 രൂപയായി ഉയർത്തുക എന്നതാണ് മറ്റൊരു മാർഗം.

വാഹന വില്‍പ്പനയിലെ ഇടിവിന് പരിഹാരം നിര്‍ദേശിച്ച് മീഹന്ദ്ര & മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര

ബിസ്ക്കറ്റ്

ബിസ്ക്കറ്റ്

ബിസ്കറ്റ്, ബേക്കറി ഉൽ‌പ്പന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ, പ്രഭാതഭക്ഷണ ധാന്യങ്ങൾ, മിനറൽ വാട്ടർ തുടങ്ങി നിരവധി വസ്തുക്കൾക്ക് നിലവിലെ ജിഎസ്ടി നിരക്ക് തന്നെ നിലനിർത്താനാണ് സമിതിയുടെ ശുപാർശ. ഫിറ്റ്മെന്റ് കമ്മിറ്റി നൽകിയ ശുപാർശകളിൽ ജിഎസ്ടി കൗൺസിൽ അന്തിമ തീരുമാനമെടുക്കും.

ജിഡിപി വളർച്ച

ജിഡിപി വളർച്ച

രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽ‌പാദന വളർച്ച 2019-20 ന്റെ ആദ്യ പാദത്തിൽ ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5% ൽ എത്തി. ഇതിനെ തുടർന്ന് ഓട്ടോ, റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള സമ്പദ്‌വ്യവസ്ഥയുടെ പ്രധാന മേഖലകളെ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞ ഒരു മാസത്തിനിടെ കേന്ദ്രം നിരവധി നടപടികൾ പ്രഖ്യാപിച്ചു. ഇതിന് തുടർച്ചയായാണ് വിപണി ജിഎസ്ടി നിരക്ക് കുറയ്ക്കലിനായി കാത്തിരിക്കുന്നത്.

ഇനി വൈദ്യുത വാഹനങ്ങള്‍ക്ക് ജിഎസ്ടി അഞ്ചു ശതമാനം മാത്രം

malayalam.goodreturns.in

English summary

കാറുകൾക്കും ബിസ്ക്കറ്റിനും ജിഎസ്ടി കുറയ്ക്കില്ല; ഹോട്ടലുകൾക്ക് ഇളവിന് സാധ്യത

The Fitment Committee under the Commodity Service Tax (GST) Council has rejected the demand for a reduction in the tax on cars and biscuits. Meanwhile, the government has recommended a tax break for the hotel industry. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X