സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർദ്ധനവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് ഇന്നും പെട്രോൾ, ഡീസൽ വില കുതിച്ചുയർന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. പെട്രോൾ ലിറ്ററിന് 76.112 രൂപയും ഡീസൽ ലിറ്ററിന് 71.057 രൂപയുമാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതിന് തുടർന്നാണ് ആഭ്യന്തര വിപണിയിലും പെട്രോൾ, ഡീസൽ വില വർദ്ധിക്കുന്നത്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 76.11 രൂപയിലും ഡീസൽ ലിറ്ററിന് 71.06 രൂപയിലുമാണ് ഇന്നത്തെ നിരക്ക് കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 74.78 രൂപയിലും ഡീസൽ 69.71 രൂപയിലുമാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 75.11 രൂപയും ഡീസൽ ലിറ്ററിന് 70.04 രൂപയുമാണ് നിരക്ക്.

 

കേന്ദ്രം നികുതി കൂട്ടുന്നതിന് അനുസരിച്ച് ഇന്ധന വില കുറയ്ക്കില്ലെന്ന് തോമസ് ഐസക്

സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർദ്ധനവ്

തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്ത് ഇന്ധന വില ഉയരുന്നത്. ഡൽഹിയിലും മുംബൈയിലും പെട്രോളിന്റെ വില ലിറ്ററിന് 29 പൈസ വീതമാണ് ഉയർത്തിയത്. ഡീസൽ നിരക്ക് ഡൽഹിയിൽ 19 പൈസയും മുംബൈയിൽ 20 പൈസയും ഉയർന്നു. ഡൽഹിയിൽ വ്യാഴാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 72.71 രൂപയും ലിറ്ററിന് 66.01 രൂപയുമാണ്. കഴിഞ്ഞ ദിവസം ലിറ്ററിന് 72.42 രൂപയും ലിറ്ററിന് 65.82 രൂപയുമായിരുന്നു നിരക്ക്. മുംബൈയിലെ പെട്രോൾ, ഡീസൽ നിരക്ക് യഥാക്രമം 78.39 രൂപയായും ലിറ്ററിന് 69.24 രൂപയായും പരിഷ്കരിച്ചു.

ക്രൂഡ് ഓയിൽ വില ബുധനാഴ്ച രണ്ട് ശതമാനം കുറഞ്ഞിരുന്നു. സൗദി അരാംകോ ആക്രമണത്തെ തുടർന്ന് വില കുതിച്ചുയർന്നിരുന്നെങ്കിലും ഉൽ‌പാദനം വേഗത്തിൽ പുനസ്ഥാപിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം വില വീണ്ടും കുറഞ്ഞു. ക്രൂഡ് ഓയിലിന്റെ ആഗോള മാനദണ്ഡമായ ബ്രെൻറ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് 95 സെൻറ് അഥവാ 1.5 ശതമാനം ഇടിഞ്ഞ് ബാരലിന് 63.60 ഡോളറിലെത്തി.

മോദി സർക്കാർ പണി തുടങ്ങി, സ്വർണത്തിനും പെട്രോളിനും വില കുതിച്ചുയരും

malayalam.goodreturns.in

English summary

സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വൻ കുതിച്ചുചാട്ടം

Petrol price has risen by 29 paise and diesel by 20 paise. The current price of petrol is Rs 76.112 per liter and diesel Rs 71.057 per liter. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X