കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചു, 1.45 ലക്ഷം കോടി രൂപയുടെ ഉത്തേജന പാക്കേജുമായി കേന്ദ്ര സർക്കാർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഭ്യന്തര കമ്പനികൾക്കും പുതിയ ആഭ്യന്തര നിർമ്മാണ കമ്പനികൾക്കുമുള്ള കോർപ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. നികുതി നിരക്ക് കുറയ്ക്കുന്നതിനുള്ള ഓർഡിനൻസ് പാസാക്കിയതായി മന്ത്രി പറഞ്ഞു. ജിഎസ്ടി കൗൺസിൽ മീറ്റിം​ഗിന് മുമ്പായി മാധ്യമങ്ങളെ കണ്ട ധനമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു കമ്പനിക്ക് സാമ്പത്തിക നികുതിയിൽ നിന്ന് ഇളവുകളോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെങ്കിൽ 22 ശതമാനം ആദായനികുതി അടയ്ക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. ഈ കമ്പനികൾക്ക് പ്രാബല്യത്തിലുള്ള നികുതി സർചാർജുകളും സെസ്സുകളും ഉൾപ്പെടെ 25.17 ശതമാനമായിരിക്കും നികുതി. മറ്റ് ആനുകൂല്യങ്ങൾക്ക് പുറമെ സർക്കാരിന് ഇതുവഴി 1.45 ലക്ഷം കോടി രൂപയാണ് ചെലവു വരിക.

കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചു, 1.45 ലക്ഷം കോടി രൂപയുടെ ഉത്തേജന പാക്കേജ്

പുതിയ നിക്ഷേപം ആകർഷിക്കുന്നതിനും മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി വ്യാപിപ്പിക്കുന്നതിനുമായി 2019 ഒക്ടോബർ ഒന്നിന് ശേഷം ആരംഭിച്ച ഏതൊരു പുതിയ ആഭ്യന്തര നിർമാണ കമ്പനിക്കും 15 ശതമാനം നികുതി നൽകാനുള്ള ഓപ്ഷൻ ഉണ്ട്. ഒരു ഇളവും ലഭിക്കാത്ത കമ്പനികൾക്കും ഇത് ബാധകമാണെന്ന് ധനമന്ത്രി പറഞ്ഞു.

2019 ജൂലൈ 5 ന് മുമ്പ് തിരിച്ചുവാങ്ങൽ പ്രഖ്യാപിച്ച ലിസ്റ്റുചെയ്ത കമ്പനികളുടെ ഓഹരികൾക്ക് ഉയർന്ന സർചാർജ് ഈടാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന അല്ലെങ്കിൽ കേന്ദ്രസർക്കാർ നടത്തുന്ന ഇൻകുബേറ്ററുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതു ധനസഹായമുള്ള സർവകലാശാലകൾ, ലബോറട്ടറികൾ മുതലായവയ്ക്ക് രണ്ട് ശതമാനം സി‌എസ്‌ആർ ചെലവഴിക്കാനും സർക്കാർ തീരുമാനിച്ചതായും ധനമന്ത്രി അറിയിച്ചു. ധനമന്ത്രിയുടെ പ്രഖ്യാപനത്തെത്തുടർന്ന് ഓഹരി വിപണിയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. നിഫ്റ്റി 300 പോയിൻറ് നേടിയപ്പോൾ സെൻസെക്സ് 1,300 പോയിന്റ് നേട്ടം കൈവരിച്ചു.

malayalam.goodreturns.in 

English summary

കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചു, 1.45 ലക്ഷം കോടി രൂപയുടെ ഉത്തേജന പാക്കേജുമായി കേന്ദ്ര സർക്കാർ

Finance Minister Nirmala Sitharaman has decided to reduce the corporate tax rate on domestic and new domestic companies. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X