ഓഹരി വിപണിയിൽ വൻ കുതിച്ചു ചാട്ടം; 10 വർഷത്തിനിടയിലെ ഏറ്റവും വലിയ റെക്കോർഡ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച് നിമിഷങ്ങൾക്കുള്ളിൽ ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപകർ 5 ട്രില്യൺ നേട്ടം കൈവരിച്ചു. സെൻസെക്സ് 1,921 പോയിന്റ് നേട്ടത്തിലും നിഫ്റ്റി 11,250 ന് മുകളിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. ഇന്ത്യയുടെ ബെഞ്ച്മാർക്ക് സൂചികയായ സെൻസെക്സ് ഏകദേശം 2,100 പോയിന്റുകൾ അഥവാ 6% ഇൻട്രാ ഡേ നേട്ടം കൈവരിച്ചു. ഇന്നത്തെ കുതിപ്പ് 10 വർഷത്തിടയിലെ ഏറ്റവും ഉയർന്ന ഏകദിന നേട്ടമായി അടയാളപ്പെടുത്തി.

സെൻസെക്സ് 1,923.90 പോയിൻറ് അഥവാ 5.33 ശതമാനം ഉയർന്ന് 38017.37 ലും നിഫ്റ്റി 570.70 പോയിന്റ് അഥവാ 5.33 ശതമാനം ഉയർന്ന് 11275.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1809 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ, 726 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 134 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ഓഹരി വിപണിയിൽ വൻ കുതിച്ചു ചാട്ടം; 10 വർഷത്തിനിടയിലെ ഏറ്റവും വലിയ റെക്കോർഡ്

 

ഐഷർ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോർപ്പ്, ഇൻഡസ്ഇൻഡ് ബാങ്ക്, അൾട്രാടെക് സിമൻറ്, മാരുതി സുസുക്കി എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ പവർ ഗ്രിഡ്, സീ എന്റർടൈൻമെന്റ്, ഇൻഫോസിസ്, ടിസിഎസ്, എൻടിപിസി എന്നിവ നഷ്ട്ടം രേഖപ്പെടുത്തി. എല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഓട്ടോ, ബാങ്ക്, മെറ്റൽ, ഇൻഫ്ര, എഫ്എംസിജി, ഫാർമ, എനർജി എന്നിവ മികച്ച നേട്ടം കൈവരിച്ചു. ബി‌എസ്‌ഇ മിഡ്‌ക്യാപ് 6 ശതമാനത്തിലധികം ഉയർന്നപ്പോൾ സ്‌മോൾകാപ്പ് സൂചിക 4 ശതമാനം ഉയർന്നു.

കോർപ്പറേറ്റ് നികുതി വെട്ടിക്കുറയ്ക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ തീരുമാനം പോസിറ്റീവ് ആണെന്നും ഇത് ഇന്ത്യൻ കമ്പനികളുടെ അറ്റ ​​വരുമാനം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നും‌ മൂഡീസ് വ്യക്തമാക്കി.

malayalam.goodreturns.in

English summary

ഓഹരി വിപണിയിൽ വൻ കുതിച്ചു ചാട്ടം; 10 വർഷത്തിനിടയിലെ ഏറ്റവും വലിയ റെക്കോർഡ്

The benchmark Sensex, which had gained over 1,921 points and the Nifty at 11,250. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more