ഇന്നലെ ഗോവയിൽ ധനമന്ത്രി നിർമ്മല സീതാരാമന്റെ നേതൃത്വത്തിൽ നടന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ യോഗത്തിൽ ചില ഉത്പന്നങ്ങളുടെ നികുതി നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചു. പുതുക്കിയ നിരക്ക് ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. പരിഷ്കരിച്ച് നികുതിയും വില കുറയുന്ന വസ്തുക്കളും എന്തൊക്കെയെന്ന് നോക്കാം.

ഹോട്ടൽ വ്യവസായത്തിന് ഇളവ്
ജിഎസ്ടി കൗൺസിൽ ഹോട്ടൽ വ്യവസായത്തിന് ഇളവ് നൽകി. 7,500 രൂപയും അതിന് മുകളിലും നിരക്കുള്ള ഹോട്ടലുകൾക്ക് 18 ശതമാനവും 1000-7,500 രൂപ നിരക്കിൽ താരിഫ് നിരക്കുള്ള ഹോട്ടലുകളുടെ നികുതി 12 ശതമാനവുമായി പരിഷ്കരിച്ചു. 1000 രൂപയിൽ താഴെയുള്ള ഹോട്ടലുകളെ നികുതി വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കി. ജിഎസ്ടി കൗൺസിൽ ഔട്ട്ഡോർ കാറ്ററിംഗിനുള്ള നികുതി നിരക്ക് 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു.
രണ്ട് വാഴപ്പഴത്തിന്റെ വില 442 രൂപ; സിനിമാ നടൻ ബില്ല് കണ്ട് ഞെട്ടി, പഞ്ചനക്ഷത്ര ഹോട്ടലിന് നോട്ടീസ്

കാഫീൻ പാനീയങ്ങൾക്ക് നികുതി കൂടും
കാഫീൻ പാനീയങ്ങളുടെ നികുതി നിരക്ക് വർദ്ധിപ്പിക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. കാഫീൻ പാനീയങ്ങളുടെ ജിഎസ്ടി നിലവിലെ 18 ശതമാനത്തിൽ നിന്ന് 28 ശതമാനമായും അധിക സെസ് 12 ശതമാനമായും ഉയർത്തി. പോളിയെത്തിലീൻ ബാഗുകൾക്ക് 12% ഏകീകൃത ജിഎസ്ടി നിരക്ക് ഈടാക്കും.

വാഹന മേഖലയ്ക്ക് നികുതിയിളവ്
13 പേർ വരെ വഹിക്കാൻ ശേഷിയുള്ള പാസഞ്ചർ വാഹനങ്ങളായ 1,500 സിസി ഡീസൽ, 1,200 സിസി പെട്രോൾ വാഹനങ്ങൾക്ക് 12 ശതമാനം സെസ് കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ ശുപാർശ ചെയ്തു. എന്നാൽ റെയിൽവേ വാഗൺ, കോച്ചുകൾ എന്നിവയുടെ നികുതി 5 ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി ഉയർത്തി. സമുദ്ര ഇന്ധന നിരക്ക് 18 ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കി കുറച്ചു.
ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ ചിലപ്പോൾ കടയുടമകൾ നിങ്ങളെ പറ്റിക്കും തീർച്ച

ജ്വല്ലറി മേഖലയ്ക്ക് പ്രോത്സാഹനം
രത്ന, ജ്വല്ലറി മേഖലയ്ക്ക് പ്രോത്സാഹനമായി, കട്ട് ചെയ്തതും പോളീഷ് ചെയ്യുന്നതുമായി സെമി പ്രഷ്യസ് വസ്തുക്കളുടെ ജിഎസ്ടി നിലവിലെ 3 ശതമാനത്തിൽ നിന്ന് 0.25 ശതമാനമായി കുറയ്ക്കാൻ കൗൺസിൽ ശുപാർശ ചെയ്തു. വജ്ര വ്യവസായത്തിലെ ജോലിയുടെ നികുതി നിരക്ക് 5 ശതമാനത്തിൽ നിന്ന് 1.5 ശതമാനമായി കുറച്ചു.
ജിഎസ്ടി രജിസ്ട്രേഷന് ആധാര്‍ മാത്രം മതി;രജിസ്ട്രേഷനായി നിങ്ങള്‍ അറിയേണ്ട 5 കാര്യങ്ങള്‍ ഇവയാണ്

മറ്റ് നികുതി പരിഷ്കരണങ്ങൾ
- പ്രകൃതിദത്ത വസ്തുക്കൾ കൊണ്ട് നിർമ്മിച്ച കപ്പുകൾക്കും പ്ലേറ്റുകൾക്കുമുള്ള നിരക്ക് കുറച്ചു
- ബദാം പാലിന്റെ നികുതി 18% ആക്കി
- തദ്ദേശീയമായി നിർമ്മിക്കാത്ത പ്രതിരോധ വസ്തുക്കൾക്ക് ജിഎസ്ടി / ഐജിഎസ്ടിയിൽ ഇളവ് നൽകി. 2024 വരെ ഇത് നീളും
- ഗ്രൈൻഡറിന്റെ വില 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചു
- ഉണക്ക പുളിയെ നികുതി വിമുക്തമാക്കി
malayalam.goodreturns.in