എടിഎമ്മിൽ നിന്ന് കാശ് കിട്ടിയില്ലെങ്കിൽ ഇനി ബാങ്കുകൾക്ക് പണിയാകും; പുതിയ നിയമം ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപഭോക്താക്കളുടെ പരാജയപ്പെട്ട ഇടപാടുകൾ തീർപ്പാക്കുന്നതിന് റിസർവ് ബാങ്ക് വെള്ളിയാഴ്ച ബാങ്കുകൾക്ക് നിർദ്ദിഷ്ട സമയം നിർദ്ദേശിച്ചു. കൂടാതെ വിവിധതരം ഉപഭോക്തൃ പരാതികൾക്ക് നൽകേണ്ട നഷ്ടപരിഹാര തുക സംബന്ധിച്ചും ബാങ്കുകൾക്ക് അറിയിപ്പ് നൽകി. ഉപഭോക്താവിന്റെ പരാതിയോ ക്ലെയിമോ കാത്തിരിക്കാതെ ബാങ്കുകൾ സാമ്പത്തിക നഷ്ടപരിഹാരം നൽകണമെന്നും റിസർവ് ബാങ്ക് അറിയിച്ചു.

റിസർവ് ബാങ്ക് നിർദ്ദേശം
 

റിസർവ് ബാങ്ക് നിർദ്ദേശം

ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനുമായി ഈ ഏപ്രിലിൽ വരെയാണ് സെൻട്രൽ ബാങ്ക് ആദ്യം സമയം അനുവദിച്ചിരുന്നത്. എല്ലാ ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഉപഭോക്തൃ പരാതികളും നഷ്ട്ടപരിഹാരവും സമന്വയിപ്പിക്കേണ്ടതും ഉപഭോക്താക്കളുടെ പ്രയോജനത്തിനായി ഒരു നഷ്ടപരിഹാര ചട്ടക്കൂട് ആരംഭിക്കേണ്ടതും ആവശ്യമാണെന്നും റിസർവ് ബാങ്ക് അറിയിച്ചു.

ഓട്ടോ റിവേർസൽ

ഓട്ടോ റിവേർസൽ

എടിഎമ്മുകൾ, കാർഡ് ഇടപാടുകൾ, ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ്, പ്രീപെയ്ഡ് കാർഡുകൾ എന്നിവയുൾപ്പെടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാകുന്ന എട്ട് വ്യത്യസ്ത ഇടപാടുകളെ റിസർവ് ബാങ്ക് തരംതിരിച്ചിട്ടുണ്ട്. ഇടപാടിന് ശേഷം ഒരു ദിവസത്തിനും അഞ്ച് ദിവസത്തിനുമിടയിൽ ഓട്ടോ റിവേർസലിനുള്ള സമയവും സജ്ജമാക്കിയിട്ടുണ്ട്.

നിങ്ങള്‍ക്ക് എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ എടിഎമ്മുപയോഗിച്ച് അടയ്ക്കാനറിയാമോ?

നഷ്ടപരിഹാരം

നഷ്ടപരിഹാരം

നിശ്ചിത സമയപരിധിക്കുള്ളിൽ നഷ്ട്ടപ്പെട്ട പണം അക്കൗണ്ടിൽ തിരിച്ചു കയറിയില്ലെങ്കിൽ നഷ്ടപരിഹാരം പ്രതിദിനം 100 രൂപയായും നിശ്ചയിച്ചതായി റിസർവ് ബാങ്ക് അറിയിച്ചു. ഉപഭോക്താക്കളുടെ ആത്മവിശ്വാസം ഉയർത്തുക, പരാജയപ്പെട്ട ഇടപാടുകൾ പ്രോസസ്സ് ചെയ്യുന്നതിൽ ആകർഷകത്വം വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ നീക്കം.

പ്രവാസികൾ സൂക്ഷിക്കുക: ഈ ബാങ്കിൽ ഇടപാട് നടത്തിയാൽ കാശ് പോകും ഉറപ്പ്, അധികൃതരുടെ മുന്നറിയിപ്പ്

ഓംബുഡ്സ്മാന് പരാതി നൽകാം

ഓംബുഡ്സ്മാന് പരാതി നൽകാം

നിർദ്ദിഷ്ട രീതിയിൽ ബാങ്കുകൾ പരാതി പരിഹരിക്കാതിരിക്കുകയോ ആനുകൂല്യം നൽകാതെ ഇരിക്കുകയോ ചെയ്താൽ ഉപഭോക്താക്കൾക്ക് ബാങ്കിംഗ് ഓംബുഡ്സ്മാന് പരാതി നൽകാം. ബാങ്ക് സേവനങ്ങളിലെ അപര്യാപ്തതകൾ സംബന്ധിച്ച് ഉപഭോക്താക്കൾക്കുള്ള പരാതികൾ വേഗത്തിലും ചെലവു കുറഞ്ഞ രീതിയിലും പരിഹരിക്കാനുള്ള സംവിധാനമാണ് ബാങ്കിങ് ഓംബുഡ്‌സ്മാൻ.

ബാങ്കിന്റെയോ ഇന്‍ഷുറന്‍സ് കമ്പനിയുടെയോ സേവനത്തില്‍ നിങ്ങള്‍ തൃപ്തനല്ലേ? എന്നാല്‍ സാമ്പത്തിക ഓംബുഡ്സ്മാന്‍മാരോട് പരാതിപ്പെടാനുള്ള വഴി ഇതാ

malayalam.goodreturns.in

English summary

എടിഎമ്മിൽ നിന്ന് കാശ് കിട്ടിയില്ലെങ്കിൽ ഇനി ബാങ്കുകൾക്ക് പണിയാകും; പുതിയ നിയമം ഇങ്ങനെ

The Reserve Bank of India on Friday directed banks to settle failed transactions of customers. In addition, banks have been notified of the amount of compensation that must be paid for a variety of consumer complaints. Read in malayalam.
Story first published: Saturday, September 21, 2019, 10:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X