ഓഹരി വിപണിയിൽ ഇന്നും കുതിപ്പ് തുടരുന്നു; സെൻസെക്സിൽ 1100 പോയിന്റ് നേട്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെഞ്ച്മാർക്ക് സൂചികകൾ ഇന്നും കുതിപ്പു തുടരുന്നു. സെൻസെക്സ് 1164 പോയിന്റ് ഉയർന്ന് 39,179 പോയിന്റിലും നിഫ്റ്റി 339 പോയിൻറ് നേട്ടത്തിൽ 11,613 പോയിന്റിലുമാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. രാവിലെ മുതൽ നേട്ടത്തിലായിരുന്ന വിപണിയിൽ 1356 ഓഹരികൾ മുന്നേറിയപ്പോൾ, 541 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 114 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.

രൂപയുടെ വിനിമയ നിരക്ക് ഇന്ന് ഡോളറിന് എതിരെ 70.94 എന്ന നിലയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ഏഷ്യൻ പെയിന്റ്സ്, ഐടിസി, ലാർസൻ, ബ്രിട്ടാനിയ, ബിപിസിഎൽ എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന ഓഹരികൾ. ഡോ. റെഡ്ഡീസ് ലാബ്, യെസ് ബാങ്ക്, ഇൻഫോസിസ്, ടാറ്റാ മോട്ടോഴ്സ്, എം ആൻഡ് എം എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തുന്നത്.

ഓഹരി വിപണിയിൽ ഇന്നും കുതിപ്പ് തുടരുന്നു; സെൻസെക്സിൽ 1100 പോയിന്റ് നേട്ടം

 

ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി കെയർ ഡി ഇടിവ് രേഖപ്പെടുത്തിയതിനെ തുടർന്ന് റിലയൻസ് ക്യാപിറ്റലിന്റെ ഓഹരി വില എട്ട് ശതമാനത്തിലധികം ഇടിഞ്ഞു. എന്നാൽ ഇന്ന് ശക്തി ഷു​ഗറിന്റെ ഓഹരി വില 10 ശതമാനം ഉയർന്നിട്ടുണ്ട്. കേന്ദ്ര സർക്കാർ നികുതി നിരക്ക് കുറച്ചതിലൂടെ ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്ന 20 ഓഹരികളിൽ ബാറ്റ, എച്ച്ഡിഎഫ്സി ബാങ്ക്, എൽ ആൻഡ് ടി തുടങ്ങിയ കമ്പനികളും ഉൾപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ 10 വർഷത്തിനിടയിലെ ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ ഒറ്റ ദിവസ നേട്ടത്തിനാണ് വെള്ളിയാഴ്ച്ച മുംബൈ ഓഹരി വിപണി സാക്ഷ്യം വഹിച്ചത്. കോർപ്പറേറ്റ് നികുതി നിരക്ക് 34 ശതമാനത്തിൽ നിന്ന് 25.17 ശതമാനമായി കുറയ്ക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഓഹരി വിപണി കുതിച്ചുയർന്നത്. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിലുള്ള സർക്കാരിന്റെ ഉത്തേജന പദ്ധതികളുടെ ഭാ​ഗമാണ് കോർപ്പറേറ്റ് നികുതി പരിഷ്കരണം.

malayalam.goodreturns.in

English summary

ഓഹരി വിപണിയിൽ ഇന്നും കുതിപ്പ് തുടരുന്നു; സെൻസെക്സിൽ 1100 പോയിന്റ് നേട്ടം

Benchmark indices are still on the rise. the BSE benchmark Sensex rose 1164 points to 39,179 points and the Nifty gained 339 points to 11,613 points. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more