വെറും 899 രൂപയ്ക്ക് എയർ ഏഷ്യയിൽ പറക്കാം; ബസ് ടിക്കറ്റിനേക്കാൾ ലാഭം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബജറ്റ് കാരിയറായ എയർ ഏഷ്യ ഇന്ത്യ 'ബിഗ് സെയിൽ' ഓഫർ ആരംഭിച്ചു. ഈ ഓഫർ പ്രകാരം ആഭ്യന്തര യാത്രയ്ക്ക് വെറും 899 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കും. വരെ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നു. ആഭ്യന്തര യാത്രകൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇന്ന് ആരംഭിച്ച 3 ദിവസത്തെ ഓഫർ കാലയളവിൽ എയർ ഏഷ്യയുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

 

എയർ ഏഷ്യ 'ബിഗ് സെയിൽ' ഓഫറിനായി, സെപ്റ്റംബർ 23 മുതൽ 26 വരെ ടിക്കറ്റുകൾ airasia.com അല്ലെങ്കിൽ AirAsia മൊബൈൽ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യാം. 2020 ഫെബ്രുവരി 10 നും ഡിസംബർ 15 നും ഇടയിലുള്ള യാത്രകൾക്കാണ് ഈ ഓഫർ ലഭിക്കുകയുള്ളൂവെന്ന് എയർ ഏഷ്യ അറിയിച്ചു.

എയർ ഏഷ്യ അന്താരാഷ്ട്ര ടിക്കറ്റിന് 2500 രൂപ മാത്രം!!

വെറും 899 രൂപയ്ക്ക് എയർ ഏഷ്യയിൽ പറക്കാം; ബസ് ടിക്കറ്റിനേക്കാൾ ലാഭം

ലോകത്തിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന കമ്പനിയാണ് എയർ ഏഷ്യയുടേതെന്നും അവധിക്കാലവും ഉത്സവകാലവും മുൻകൂട്ടി കണ്ട് യാത്രകൾക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മികച്ച അവസരമാണിതെന്നും ബിഗ് സെയിൽ ഓഫർ പ്രഖ്യാപിച്ച എയർ ഏഷ്യ ഇന്ത്യയുടെ സിഒഒ സഞ്ജയ് കുമാർ പറഞ്ഞു. ടാറ്റാസും മലേഷ്യയുടെ എയർ ഏഷ്യ ബെർഹാദും ചേർന്നുള്ള സംയുക്ത സംരംഭമാണ് എയർ ഏഷ്യ. 22 എയർബസ് എ 320 വിമാനങ്ങളുള്ള എയർ ഏഷ്യ ഇന്ത്യ നിലവിൽ പ്രതിദിനം 165 വിമാന സർവീസുകൾ നടത്തുന്നുണ്ട്.

കഴിഞ്ഞ മാസം അവസാനം എയർഏഷ്യ എല്ലാ വിമാനങ്ങളിലേയും ടിക്കറ്റ് നിരക്കിൽ നിബന്ധനകൾക്ക് വിധേയമായി 20% ഇളവ് പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ 2 മുതൽ 26 വരെയാണ് ഈ ഓഫർ പ്രകാരം യാത്ര ചെയ്യാനാകുന്നത്. സെപ്റ്റംബർ രണ്ട് മുതൽ 19 വരെയുള്ള കാലയളവിൽ എയർ ഏഷ്യ രാജ്യാന്തര റൂട്ടുകളിലും ഈ ഇളവ് ബാധകമായിരുന്നു.

എയർ ഏഷ്യയിൽ ലാസ്റ്റ് മിനിറ്റ് ഡീൽ; ടിക്കറ്റ് നിരക്ക് 1,399 രൂപ മാത്രം

malayalam.goodreturns.in

English summary

വെറും 899 രൂപയ്ക്ക് എയർ ഏഷ്യയിൽ പറക്കാം; ബസ് ടിക്കറ്റിനേക്കാൾ ലാഭം

Budget carrier Air Asia India has launched its 'Big Sale' offer. This offer will be available for just Rs 899 for domestic travel. Read in malayalam.
Story first published: Tuesday, September 24, 2019, 14:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X