ഉപഭോക്താക്കള്‍ക്ക് വ്യാജ അക്കൗണ്ട് മുന്നറിയിപ്പുമായി എസ്ബിഐ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വഞ്ചനകളും ബാങ്ക് തട്ടിപ്പുകളും വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍, എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളും പേയ്മെന്റ് ബാങ്കുകളും മിക്ക മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളും വിവിധ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടിരിക്കയാണ്. ഇത്തരം സംഭവങ്ങളുടെ സാധ്യത കുറയ്ക്കാന്‍ മുന്‍കരുതലുകള്‍ക്ക് കഴിയും. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ നല്‍കിയ മുന്നറിയിപ്പ് വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെക്കുറിച്ച് ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കാനാണ്. ബാങ്കുകളുടെയും മറ്റ് ദേശസാല്‍കൃത സ്ഥാപനങ്ങളുടെയും പേരില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഉപഭോക്താക്കള്‍ ഇരയാകുന്ന സംഭവങ്ങളുണ്ട്. ഇത്തരം വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രധാനമായും കൈകാര്യം ചെയ്യുന്നത് തട്ടിപ്പുകാരാണ്.

 

ആദായ നികുതി തിരിച്ചടവ് ഇതുവരെ കൈപ്പറ്റിയില്ലേ? നിങ്ങള്‍ ഈ തെറ്റുകള്‍ ചെയ്തിരിക്കാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു ട്വീറ്റില്‍ പറയുന്നത് ഇങ്ങനെയാണ് : സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകളുമായി ഇടപഴകുമ്പോള്‍ നിങ്ങളുടെ സമയവും പണവും ചെലവഴിക്കരുത്. നിങ്ങളുടെ അഭിപ്രായങ്ങളും പരാതികളും നല്‍കുന്നതിനും അന്വേഷണങ്ങള്‍ നടത്തുന്നതിനും സംവദിക്കുന്നതിനും നിങ്ങള്‍ തട്ടിപ്പിന് ഇരയാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും എസ്ബിഐയുടെ സ്ഥിരീകരിച്ച ഔദ്യോഗിക സൈറ്റുകള്‍, അക്കൗണ്ടുകള്‍, ലിങ്കുകള്‍ മാത്രം പിന്തുടരുക. തട്ടിപ്പുകാരില്‍ നിന്ന് നിങ്ങള്‍ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം സംരക്ഷിക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരുമായി മാത്രം സംവദിക്കാന്‍ എസ്ബിഐ ഉപഭോക്താക്കളെ ഉപദേശിച്ചു.

ഉപഭോക്താക്കള്‍ക്ക് വ്യാജ അക്കൗണ്ട് മുന്നറിയിപ്പുമായി എസ്ബിഐ

സോഷ്യല്‍ മീഡിയയില്‍ ടാഗുചെയ്യുന്നതിനും സംവദിക്കുന്നതിനും മുമ്പായി ഉപഭോക്താക്കള്‍ അക്കൗണ്ട് കൃത്യമായി പരിശോധിച്ച് ഉറപ്പാക്കണം. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ലിങ്ക്ഡ്ഇന്‍, Pinterest, Youtube, Quora എന്നീ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകളിലെല്ലാം എസ്ബിഐക്ക് ഔദ്യോഗിക അക്കൗണ്ടുകള്‍ ഉണ്ട്. ബാങ്ക് തട്ടിപ്പ് അല്ലെങ്കില്‍ അനധികൃത ഇടപാടിനുമേല്‍ നഷ്ടപരിഹാര വഹിക്കേണ്ടതിനാല്‍ ബാങ്കിനുമേലുള്ള സമ്മര്‍ദ്ദം വര്‍ധിക്കുന്നു.

സിം സ്വാപ്പ് തട്ടിപ്പില്‍ നിന്ന് രക്ഷനേടാം. നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം

ഒരു മാധ്യമ റിപ്പോര്‍ട്ട് അനുസരിച്ച്, 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 6,801 ബാങ്ക് തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് 2017-18 സാമ്പത്തിക വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത മൊത്തം ബാങ്കിംഗ് തട്ടിപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 15 ശതമാനം കൂടുതലാണ്. ഈ 6,801 ബാങ്ക് തട്ടിപ്പ് കേസുകള്‍ 71.542.93 കോടി രൂപയായി വിവര്‍ത്തനം ചെയ്തതായാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) വിവരാവകാശ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.

Read more about: sbi എസ്ബിഐ
English summary

ഉപഭോക്താക്കള്‍ക്ക് വ്യാജ അക്കൗണ്ട് മുന്നറിയിപ്പുമായി എസ്ബിഐ | sbi warning about fake account to customers

sbi warning about fake account to customers
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X