ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യാനുള്ള അന്തിമകാലാവധി നീട്ടിയതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിജ്ഞാപനം വ്യാജമാണെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ആദായനികുതി ഇക്കാര്യം അറിയിച്ചത്. 'സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഐടിആര്‍ ഫയല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തീയതി നീട്ടിയതായുള്ള അറിയിപ്പ് യഥാര്‍ത്ഥമല്ല. നികുതിദായകര്‍ ഇത്തരം തെറ്റായ വാര്‍ത്തകള്‍ക്ക് ഇരയാകരുതെന്ന് നിര്‍ദ്ദേശിക്കുന്നു.' എന്നാണ് ആദായനികുതി വകുപ്പിന്റെ ട്വീറ്റ്.

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 44 എബി പ്രകാരം, കമ്പനികള്‍, പങ്കാളിത്ത സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ മുതലായ അക്കൗണ്ടുകള്‍ ഓഡിറ്റുചെയ്യേണ്ട എല്ലാവരും ഐടിആര്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്. ഒരു സ്ഥാപനത്തിലെ പ്രവര്‍ത്തന പങ്കാളികളും (working partner) പരിധിക്കുള്ളില്‍ പെടും.

ഓഹരി ഉടമകളുടെ പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട നിശ്ചിത തീയതി സെപ്റ്റംബര്‍ 30 തില്‍ നിന്ന് ഒക്ടോബര്‍ 15 വരെ നീട്ടിയിട്ടുണ്ടെന്ന് വ്യാജ വിജ്ഞാപനം അവകാശപ്പെടുന്നു. വ്യക്തിഗത ഐടിആര്‍ സമര്‍പ്പിക്കുന്ന തീയതി നീട്ടി എന്ന് പറഞ്ഞ് മറ്റൊരു വ്യാജ വിജ്ഞാപനം കഴിഞ്ഞ മാസം സോഷ്യല്‍ മീഡിയയില്‍ പ്രചാരത്തിലുണ്ടായിരുന്നു.
ഓഡിറ്റുചെയ്ത സ്ഥാപനങ്ങള്‍ക്കായി ഐടിആര്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 വരെ നീട്ടണമെന്ന് അഭ്യര്‍ത്ഥിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സിന് (സിബിഡിടി) കത്തെഴുതിയിരുന്നു.
ഇരുപത് കഴിയാത്തയാളാണോ? സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വന്നേക്കാവുന്ന തെറ്റുകള്‍ ഇതാ

വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായ പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ 2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതിയ വരുമാന റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിലും ഐടിആര്‍ ഫയല്‍ ചെയ്യുന്നതിലും നികുതിദായകര്‍ സാങ്കേതികവും പ്രായോഗികവുമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന സാഹചര്യത്തില്‍, 2019 സെപ്റ്റംബര്‍ 16 ന് സമര്‍പ്പിക്കാനുള്ള ഐടിആര്‍ ഫോമുകളും, സെക്ഷന്‍ 44 എബി പ്രകാരമുള്ള ടാക്സ് ഓഡിറ്റ് റിപ്പോര്‍ട്ടും സെപ്റ്റംബര്‍ 30 നകം നല്കിയാല് മതിയെന്ന കാര്യം സിബിഡിടിക്ക് കൈമാറിയതായി അംഗങ്ങളെ അറിയിക്കുന്നു. ഐസിഎഐ കുറിപ്പില്‍ പറഞ്ഞു.
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ 9 എളുപ്പ വഴികള്‍

ഐടിആര്‍, ടിഎആര്‍ ഫയലിംഗ് തീയതി നീട്ടുന്നതിനുള്ള അപേക്ഷ പരിഗണിക്കുന്നതിനായി സിബിഡിടിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ബോഡി വ്യക്തമാക്കിയിരുന്നു. ഐടിആര്‍ ഫോമുകള്‍ക്കുള്ള യൂട്ടിലിറ്റികള്‍ പുറത്തിറക്കുന്നതില്‍ കാലതാമസമുണ്ടെന്നും സ്കീമുകള്‍ പതിവായി മെച്ചപ്പെടുത്തുന്നുണ്ടെന്നും ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ബോഡി അറിയിച്ചു