പച്ചക്കറി വില കത്തിക്കയറുന്നു; ഉള്ളിയ്ക്ക് തൊട്ടാൽ പൊള്ളുന്ന വില

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉത്സവകാലം ആരംഭിച്ചതോടെ രാജ്യത്ത് പച്ചക്കറി വില കത്തിക്കയറുന്നു. സാധാരണക്കാരെ സമ്മർദ്ദത്തിലാക്കുന്ന വില വർദ്ധനവാണ് വിപണിയിൽ ഇപ്പോൾ കണ്ടു വരുന്നത്. സവാളയുടെ വില കഴിഞ്ഞ രണ്ടാഴ്ച്ചയായി കുത്തനെ ഉയർന്നു. ഒരു കിലോയ്ക്ക് 70 മുതൽ 80 രൂപ വരെയാണ് നിലവിലെ സവാള വില. മറ്റ് പച്ചക്കറികളുടെ വിലയും വൻ തോതിൽ കൂടിയിട്ടുണ്ട്.

കടുത്ത മഴയെ തുടർന്ന് വിളകൾക്ക് വലിയ തോതിൽ നാശനഷ്ടമുണ്ടായതോടെ കർഷകർക്കും കടുത്ത സമ്മർദ്ദമാണ് നേരിടേണ്ടി വരുന്നത്. വിദൂര സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ക്യാപ്സിക്കം, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറകൾക്കാണ് നിലവിൽ വില വർദ്ധിച്ചിരിക്കുന്നത്. 15 മുതൽ 20 ശതമാനം വരെ വില വർദ്ധനവാണ് ഇവയ്ക്ക് ഉണ്ടായിരിക്കുന്നത്. മഴയെ തുടർന്ന് ​ഗതാ​ഗതം തട്ടപ്പെട്ടതാണ് ഇവയ്ക്ക് വില ഉയരാൻ കാരണം. ‌

 

ആപ്പിൾ ഐഫോണിന് ഇത്ര വിലക്കുറവോ? ഈ മോഡലുകളുടെ വില കുത്തനെ കുറച്ചു

പച്ചക്കറി വില കത്തിക്കയറുന്നു; ഉള്ളിയ്ക്ക് തൊട്ടാൽ പൊള്ളുന്ന വില

​ഗ്രീൻ പീസിന് 120 മുതൽ 150 രൂപ വരെയും കോളിഫ്ലവറിന് 90 മുതൽ 100 രൂപ വരെയും തക്കാളിയ്ക്ക് 40 മുതൽ 50 രൂപ വരെയും ഉള്ളിയ്ക്ക് 70 മുതൽ 80 രൂപ വരെയുമാണ് നിലവിലെ വില.

വിതരണം വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടും ഉള്ളി വില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആഭ്യന്തര വിതരണം മെച്ചപ്പെടുത്തുന്നതിനും ഉള്ളിയുടെ വില വർദ്ധനവ് പിടിച്ചു നിർത്തുന്നതിനും സർക്കാർ കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. സ്ഥിതി സാധാരണ നിലയിലായില്ലെങ്കിൽ ഉള്ളി കച്ചവടക്കാർക്ക് സ്റ്റോക്ക് ഹോൾഡിംഗ് പരിധി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.

മിൽമ പാലിന് വില കൂട്ടി; സെപ്തംബര്‍ 21 മുതല്‍ പുതുക്കിയ വില

malayalam.goodreturns.in

English summary

പച്ചക്കറി വില കത്തിക്കയറുന്നു; ഉള്ളിയ്ക്ക് തൊട്ടാൽ പൊള്ളുന്ന വില

With the onset of the festive season, vegetable prices are burning in the country. The market is currently seeing an increase in prices which are pressuring the common man. Onion prices have risen sharply in the last two weeks. Read in malayalam.
Story first published: Wednesday, September 25, 2019, 15:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X