പാനും ആധാറും തമ്മില്‍ ബന്ധപ്പിച്ചില്ലേ? സെപ്റ്റംബര്‍ 30നകം ചെയ്തില്ലെങ്കില്‍ എന്തു സംഭവിക്കും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുളള അവസാനതിയ്യതി അടുത്തു വരികയാണ്. സെപ്റ്റംബര്‍ 30 നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് ഒക്ടോബര്‍ 1 മുതല്‍ പ്രവര്‍ത്തനരഹിതമാകും. ആദായനികുതി വകുപ്പ് പാന്‍-ആധാര്‍ ലിങ്കിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് കൂടാതെ നികുതി വകുപ്പിന് പാന്‍ പ്രവര്‍ത്തനരഹിതമാണെന്ന് പ്രഖ്യാപിക്കാം. നിങ്ങളുടെ അസാധുവായ പാന്‍ സൂചിപ്പിക്കുക നിങ്ങള്‍ക്ക് ഒരിക്കലും പാന്‍ ഉണ്ടായിരുന്നില്ല എന്നാണ്.

 

നിങ്ങളുടെ പാന്‍ അസാധുവായിക്കഴിഞ്ഞാല്‍, നിങ്ങള്‍ അതിനെ ആധാറുമായി ലിങ്കുചെയ്യുന്നതുവരെ സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കാന്‍ കഴിഞ്ഞേക്കില്ല. പ്രവര്‍ത്തനരഹിതമായ പാന്‍ എന്നാല്‍ എന്താണ് എന്ന് സര്‍ക്കാര്‍ ഇതുവരെ നിര്‍വചിച്ചിട്ടില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. 'പാന്‍ ഉപയോഗിച്ച് നിങ്ങള്‍ നടത്തിയ മുമ്പത്തെ ഇടപാടുകള്‍ പരിരക്ഷിക്കുന്നതിനായാണ് സമീപകാല ബജറ്റില്‍ ഈ മാറ്റം പ്രഖ്യാപിച്ചത്.' ഒരു പ്രമുഖ ബിസിനസ്സ് ദിനപത്രം ഉദ്ധരിച്ച് എന്‍എഎ ഷാ അസോസിയേറ്റ്‌സ് പങ്കാളിയായ ഗോപാല്‍ ബോഹ്ര പറഞ്ഞു.

ഇന്ത്യയില്‍ ഇത് നിക്ഷേപത്തിനുള്ള സുവര്‍ണാവസരം; പ്രധാനമന്ത്രി

1

ജൂലൈ 5 ന് അവതരിപ്പിച്ച അവസാന ബജറ്റില്‍ പാന്‍-ആധാര്‍ ലിങ്കിംഗ് നിയമങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. ബജറ്റ് രേഖയില്‍ ഇങ്ങനെ പറയുന്നു : ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ വഴി മുമ്പ് നടത്തിയ ഇടപാടുകളുടെ സാധുത പരിരക്ഷിക്കുന്നതിനായി, വ്യവസ്ഥയില്‍ ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നു. അങ്ങനെ ഒരു വ്യക്തി ആധാര്‍ നമ്പര്‍ അറിയിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, അത്തരം വ്യക്തിക്ക് അനുവദിച്ച പാന്‍ നിര്‍ദ്ദിഷ്ട രീതിയില്‍ പ്രവര്‍ത്തനരഹിതമാക്കുക.

2

പാന്‍ പ്രവര്‍ത്തനരഹിതമായാല്‍ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് സര്‍ക്കാരില്‍ നിന്ന് വ്യക്തതയില്ല. പരിണതഫലങ്ങള്‍ പാന്‍ കൈവശം വയ്ക്കാത്തതിന് സമാനമായിരിക്കാമെന്നും ആ സാഹചര്യത്തില്‍, പാന്‍ ഉദ്ധരിക്കല്‍ നിര്‍ബന്ധിതമായിരിക്കുന്ന നിര്‍ദ്ദിഷ്ട സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നും ഭോറ പറഞ്ഞു. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മുമ്പുതന്നെ പലതവണ നീട്ടിയിട്ടുണ്ടെങ്കിലും, സമയപരിധി കൂടുതല്‍ നീട്ടാന്‍ സാധ്യതയില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

3

പാനിന് പകരം ആധാറും, ആധാറിന് പകരം പാനും മതിയെങ്കിലും ആധാര്‍ നമ്പര്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നത് ഇവിടെ എടുത്തുപറയേണ്ടതാണ്. പാന്‍ ഇല്ലാത്ത ആളുകള്‍ക്ക് ഇപ്പോള്‍ അവരുടെ ആധാര്‍ നമ്പര്‍ ഉദ്ധരിച്ച് ഐടിആര്‍ ഫയല്‍ ചെയ്യാനും പാന്‍ ഉദ്ധരിക്കാന്‍ ആവശ്യമുള്ളിടത്ത് അത് ഉപയോഗിക്കാനും കഴിയും. ഇത്തരം എല്ലാ കേസുകളിലും പാന്‍ കാര്‍ഡുകള്‍ ഓട്ടോ ഇഷ്യു ചെയ്യുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.

English summary

നിങ്ങള്‍ ഇനിയും പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധപ്പിച്ചില്ലേ? സെപ്റ്റംബര്‍ 30നകം ചെയ്തില്ലെങ്കില്‍ എന്തു സംഭവിക്കും? |PAN Aadhaar linking deadline on September 30

PAN Aadhaar linking deadline on September 30
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X