കാർ വാങ്ങാൻ ഇതാണ് പറ്റിയ സമയം; മാരുതി ബലേനോയ്ക്ക് 1.65 ലക്ഷം രൂപ കുറവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബലേനോ മിനി കാറിന്റെ പെർഫോമൻസ് പതിപ്പായ ബലേനോ ആർ‌എസ് ഹാച്ച്ബാക്കിന് വമ്പൻ വിലക്കിഴിവ്. 65,000 രൂപയുടെ വിലക്കിഴിവിന് പുറമേ ഒരു ലക്ഷം രൂപയുടെ ഇളവ് കൂടിയാണ് മാരുതി ഇപ്പോൾ വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് ബലേനോ പുറത്തിറക്കുന്നത്. താരതമ്യേന മികച്ച 1 ലിറ്റർ ആർ‌എസ് പതിപ്പ് 20% കൂടുതൽ പവർ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ സാധാരണ ബലേനോയേക്കാൾ 1.3 ലക്ഷം രൂപ കൂടുതലാണ്.

 

എന്നാൽ ഇപ്പോൾ ഇളവുകൾക്ക് ശേഷം ആർ‌എസ് വേർഷന്റെ എക്‌സ്‌ഷോറൂം വില 7.9 ലക്ഷം രൂപയാണ്. കൂടാതെ 50,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭിക്കും. ഈ ആഴ്ച ആദ്യം കമ്പനി തിരഞ്ഞെടുത്ത മോഡലുകളുടെ എക്സ് ഷോറൂം വില 5,000 രൂപ വരെ കുറച്ചിരുന്നു. ആൾട്ടോ 800, ആൾട്ടോ കെ 10, സ്വിഫ്റ്റ് ഡിസൈൻ, സെലെറിയോ, ബലേനോ ഡിസൈൻ, ഇഗ്നിസ്, ഡിസയർ ഡീസൽ, ടൂർ എസ് ഡീസൽ, വിറ്റാര ബ്രെസ്സ, എസ്-ക്രോസ് എന്നിവയുടെ എല്ലാ വകഭേദങ്ങളും ഇതിൽ ഉൾപ്പെടുന്നു.

മാരുതിയിലും ജീവനക്കാരെ പിരിച്ചുവിടൽ; 10 വർഷത്തിനിടയിലെ ഏറ്റവും മോശം സമയം

കാർ വാങ്ങാൻ ഇതാണ് പറ്റിയ സമയം; മാരുതി ബലേനോയ്ക്ക് 1.65 ലക്ഷം രൂപ കുറവ്

സർക്കാർ കോർപ്പറേറ്റ് നികുതി നിരക്ക് വെട്ടിക്കുറച്ചതിന് പിന്നാലെയാണ് മാരുതി സുസുക്കി കാറുകളുടെ വില വീണ്ടും കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ട് ദശകങ്ങളിലെ ഏറ്റവും മോശം വിൽപ്പന മാന്ദ്യമാണ് വാഹന മേഖല അഭിമുഖീകരിക്കുന്നത്. ഉപഭോക്താക്കളെ ആകർഷിക്കാനായി നിരവധി കാർ നിർമ്മാതാക്കൾ മികച്ച കിഴിവുകളും മറ്റ് ഓഫറുകളും വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

വാഹന വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും കോർപ്പറേറ്റ് നികുതി കുറച്ചതിന്റെ നേട്ടങ്ങൾ ഉപഭോക്താക്കളുമായി പങ്കിടാൻ തീരുമാനിച്ചതായും മാരുതി അറിയിച്ചിരുന്നു.

ഡീസൽ വാഹനങ്ങൾക്ക് വിട; മാരുതി സുസുക്കിയുടെ നിർണായക തീരുമാനം

malayalam.goodreturns.in

Read more about: maruti price മാരുതി
English summary

കാർ വാങ്ങാൻ ഇതാണ് പറ്റിയ സമയം; മാരുതി ബലേനോയ്ക്ക് 1.65 ലക്ഷം രൂപ കുറവ്

Maruti has now offered a discount of Rs 1 lakh in addition to the Rs 65,000 discount for baleno. Read in malayalam.
Story first published: Saturday, September 28, 2019, 13:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X