പാൻ നമ്പർ, ആധാർ നമ്പറുമായി ലിങ്ക് ചെയ്യാനുള്ള തീയതി സർക്കാർ ശനിയാഴ്ച വീണ്ടും നീട്ടി. സെപ്റ്റംബർ 30ന് അവസാന തീയതി പ്രഖ്യാപിച്ചിരുന്നെങ്കിലും വീണ്ടും മൂന്ന് മാസത്തേയ്ക്കാണ് തീയതി നീട്ടിയിരിക്കുന്നത്. പാനുമായി ആധാർ ലിങ്ക് ചെയ്യുന്നതിനുള്ള പുതിയ സമയപരിധി ഡിസംബർ 31 ആയിരിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. രണ്ട് തിരിച്ചറിയൽ നമ്പറുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള പൊതുജനങ്ങളുടെ സമയപരിധി ഇത് ഏഴാം തവണയാണ് നീട്ടുന്നത്.
സർക്കാരിന്റെ പ്രധാന ആധാർ പദ്ധതി ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന് സുപ്രീംകോടതി കഴിഞ്ഞ സെപ്റ്റംബറിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ ആധാർ നമ്പർ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ അനുവദിക്കുന്നതിനും നിർബന്ധമായി തുടരുമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
ആധാറിന് അപേക്ഷിക്കാനും അപ്ഡേറ്റ് ചെയ്യാനും ഇനി പുതിയ രീതി; തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ടേമിന്റെ ആദ്യ ബജറ്റിൽ ആദായനികുതി നിയമപ്രകാരം പാൻ കാർഡിന് പകരം ആധാർ പരസ്പരം മാറ്റി ഉപയോഗിക്കാമെന്ന് സർക്കാർ അനുമതി നൽകി. അതായത് പാൻ കാർഡിന് പകരം ആധാർ കാണിച്ച് നികുതി ദായകർക്ക് ഇപ്പോൾ ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ കഴിയും.
പാൻ കാർഡ് ഇല്ലെങ്കിൽ റിട്ടേൺ സമർപ്പിക്കുമ്പോൾ ഒരു പാൻ ഓട്ടോമാറ്റിക്കായി സൃഷ്ടിക്കപ്പെടുമെന്നും, ആദായനികുതി വകുപ്പിന്റെ ഉന്നത നയരൂപീകരണ സമിതിയായ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് ഈ മാസം ആദ്യം പറഞ്ഞിരുന്നു. ആദായനികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫാന്യൂമെറിക് ഐഡന്റിഫിക്കേഷൻ നമ്പറാണ് പാൻ നമ്പർ. ഇത് ഒരു വ്യക്തിയുമായി സാമ്പത്തിക ഇടപാടുകളെ നികുതി വകുപ്പുമായി ബന്ധിപ്പിക്കുന്നു. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐഐ) നൽകുന്ന 12 അക്ക തിരിച്ചറിയൽ നമ്പറാണ് ആധാർ നമ്പർ.
പ്രവാസികൾ അറിഞ്ഞോ? നിങ്ങൾക്കുള്ള ആധാർ കാർഡ് ഉടൻ, അപേക്ഷിക്കേണ്ടത് എങ്ങനെ?
malayalam.goodreturns.in