എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഇനി ഈ ഡിസ്കൗണ്ട് ലഭിക്കില്ല; പെട്രോളിന് കാശ് കൂടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) 2019 ഒക്ടോബർ 1 മുതൽ ക്രെഡിറ്റ് കാർഡ് വഴിയുള്ള ഇന്ധന ഇടപാടുകളുടെ 0.75 ശതമാനം ക്യാഷ്ബാക്ക് നിർത്തലാക്കുമെന്ന് ഉപഭോക്താക്കളെ അറിയിച്ചു. രണ്ടര വർഷങ്ങൾക്ക് മുമ്പ്, സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവ ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ധന വാങ്ങലുകൾക്ക് കാർഡ് പേയ്‌മെന്റുകൾ ഉപയോ​ഗിക്കുമ്പോൾ ഏർപ്പെടുത്തിയ കിഴിവാണ് എസ്ബിഐ അവസാനിപ്പിക്കാൻ പോകുന്നത്.

നോട്ട് നിരോധനത്തിന് ശേഷം
 

നോട്ട് നിരോധനത്തിന് ശേഷം

നോട്ട് നിരോധനത്തിന് ശേഷം, 2016 ഡിസംബറിലാണ് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകളും ഇ-വാലറ്റുകളും ഉപയോഗിച്ച് നടത്തുന്ന ഇന്ധന വാങ്ങലുകൾക്ക് കിഴിവ് അവതരിപ്പിച്ചത്. ഇതിനുപുറമെ, കാർഡ് പേയ്മെന്റ് ചാർജുകൾ, മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) എന്നിവയുടെ ഭാരം വഹിക്കാനും സർക്കാർ ഓയിൽ മാർക്കറ്റിംഗ് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.

ക്രെഡിറ്റ് കാർ‍ഡ് ഇടപാടുകൾ

ക്രെഡിറ്റ് കാർ‍ഡ് ഇടപാടുകൾ

എല്ലാ ക്രെഡിറ്റ് കാർഡ് പേയ്മെന്റുകളുടെയും കിഴിവ് 2019 ഒക്ടോബർ 1 മുതൽ നിർത്താൻ എണ്ണ കമ്പനികൾ തീരുമാനിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. എന്നിരുന്നാലും, ഡെബിറ്റ് കാർഡിനും മറ്റ് ഡിജിറ്റൽ പണമടയ്ക്കലിനുമുള്ള കിഴിവ് തുടരും. നോട്ട് നിരോധനത്തിന് മുമ്പ് 4.5 കോടി ഉപഭോക്താക്കൾ പ്രതിദിനം 1,800 കോടി രൂപയുടെ പെട്രോളും ഡീസലും വാങ്ങിയിരുന്നു. നോട്ട് നിരോധനത്തിന് ശേഷം ഒരു മാസത്തിനുള്ളിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ 40 ശതമാനമായി ഉയർന്നു.

നിങ്ങൾക്ക് എസ്ബിഐയിൽ റിക്കറിം​ഗ് ഡിപ്പോസിറ്റുണ്ടോ? പുതുക്കിയ പലിശ നിരക്കുകൾ ഇതാ

പണരഹിത ഇടപാടുകൾ

പണരഹിത ഇടപാടുകൾ

പണരഹിതമായ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി ഇന്ധനം വാങ്ങുന്ന ഉപഭോക്താവിന് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ 0.75 ശതമാനം കിഴിവ് നൽകിയിരുന്നു. മൊബൈൽ വാലറ്റുകളും പ്രീപെയ്ഡ് ലോയൽറ്റി കാർഡുകൾ എന്നിവ ഉപയോ​ഗിക്കുന്നവർക്കും ഇളവ് ബാധകമായിരുന്നു.

ഉപഭോക്താക്കള്‍ക്ക് ആസ്വാദ്യമായ പരിഷ്‌കാരങ്ങളുമായി എസ്ബിഐ. പുതുക്കിയ നിരക്കുകളെ കുറിച്ച്കൂടുതല്‍ അറിയാം

എസ്ബിഐ

എസ്ബിഐ

ആസ്തി, നിക്ഷേപം, ലാഭം, ശാഖകൾ, ഉപഭോക്താക്കൾ, ജീവനക്കാർ എന്നിവരുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് എസ്‌ബി‌ഐ. 22,584 ശാഖകളും 59000 എടിഎമ്മുകളും എസ്ബിഐ ശൃഖലയിൽ ഉൾപ്പെടുന്നു. 37 രാജ്യങ്ങളിൽ 207 ഓഫീസുകളായ് എസ്ബിഐ ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ട്. എസ്‌ബി‌ഐക്ക് 2.84 കോടി മൊബൈൽ ബാങ്കിംഗ് ഉപയോക്താക്കളും 4.57 കോടി ഇന്റർനെറ്റ് ബാങ്കിംഗ് ഉപഭോക്താക്കളുമാണുള്ളത്.

നിങ്ങളുടെ എസ്ബിഐ അക്കൗണ്ടിൽ എത്ര ബാലൻസുണ്ട്? പിഴ ലഭിക്കാതിരിക്കാൻ സൂക്ഷിക്കുക

malayalam.goodreturns.in

English summary

എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഇനി ഈ ഡിസ്കൗണ്ട് ലഭിക്കില്ല; പെട്രോളിന് കാശ് കൂടും

Oil companies have decided to stop the deduction of all credit card payments from October 1, 2019, officials said. Read in malayalam.
Story first published: Monday, September 30, 2019, 15:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X