നിങ്ങളുടെ ഫോൺ ഏതാണ്? അടുത്ത വർഷം മുതൽ ഈ ഫോണുകളിൽ വാട്ട്സ്ആപ്പ് ലഭിക്കില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐഫോൺ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്..വളരെക്കാലമായി ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ പതിപ്പിലേക്ക് അപ്‌ഗ്രേഡു ചെയ്യാത്ത ഐഫോൺ ഉപയോക്താക്കൾക്ക് അടുത്ത വർഷം മുതൽ വാട്ട്സ്ആപ്പ് ഉപയോ​ഗിക്കാൻ സാധിക്കില്ല. നിങ്ങളുടേത് iOS 8 ഓപ്പറേറ്റിം​ഗ് സിസ്റ്റമുള്ള ഐഫോണാണെങ്കിൽ വാട്ട്സ്ആപ്പിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് 2020 ഫെബ്രുവരി 1 വരെ മാത്രമേ നിങ്ങളുടെ ഫോണിൽ വാട്ട്സ്ആപ്പ് ഉപോ​ഗിക്കാൻ കഴിയൂ.

iOS 8ൽ ഇനി പുതിയ അക്കൗണ്ടുകൾ സൃഷ്ടിക്കാനോ നിലവിലുള്ള അക്കൗണ്ടുകൾ സ്ഥിരീകരിക്കാനോ കഴിയില്ലെന്നാണ് അപ്‌ഡേറ്റ് വ്യക്തമാക്കുന്നത്. അതിനാൽ വാട്ട്‌സ്ആപ്പ് പ്രവർത്തിപ്പിക്കാൻ ഐഫോൺ ഉപയോക്താക്കൾക്ക് iOS 9 അല്ലെങ്കിൽ അതിനുശേഷമുള്ള പുതിയ

ഓപ്പറേറ്റിം​ഗ് സിസ്റ്റത്തിലേയ്ക്ക് അപ്​ഗ്രേ‍ഡ് ചെയ്യേണ്ടി വരും.

1000 ജിബി ഫ്രീ ഡാറ്റയെന്ന വാട്ട്സ്ആപ്പ് സന്ദേശത്തില്‍ വീണുപോവല്ലേ; എട്ടിന്റെ പണി പുറകെ വരും

നിങ്ങളുടെ ഫോൺ ഏതാണ്? അടുത്ത വർഷം മുതൽ ഈ ഫോണുകളിൽ വാട്ട്സ്ആപ്പ് ലഭിക്കില്ല

 

മികച്ച സേവനത്തിനായി നിങ്ങളുടെ ഫോണിൽ ലഭ്യമായ iOS- ന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കാനാണ് വാട്ട്സ്ആപ്പും ശുപാർശ ചെയ്യുന്നത്. അൺ‌ലോക്ക് ചെയ്ത ഉപകരണങ്ങളുടെ ഉപയോഗത്തിൽ നിയന്ത്രണങ്ങളില്ല. എന്നിരുന്നാലും, ഈ പരിഷ്‌ക്കരണങ്ങൾ ഉപകരണത്തിന്റെ പ്രവർത്തനത്തെ ബാധിച്ചേക്കാമെന്നതിനാൽ, ഐഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പരിഷ്‌ക്കരിച്ച പതിപ്പുകൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും വാട്ട്സ്ആപ്പ് സേവനം നൽകാൻ കഴിയില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.

ഐഫോണിൽ മാത്രമല്ല ആൻഡ്രോയിഡ് പതിപ്പുകൾ 2.3.7 നേക്കാൾ പഴയ ഓപ്പറേറ്റിം​ഗ് സിസ്റ്റമുള്ള മൊബൈൽ ഫോണുകളിലും ഇനി പുതിയ അക്കൗണ്ടുകൾ സൃഷ്ടിക്കാനോ നിലവിലുള്ള അക്കൗണ്ടുകൾ വേരിഫൈ ചെയ്യാനോ കഴിയില്ലെന്നും വാട്ട്‌സ്ആപ്പ് അറിയിച്ചു. എന്നിരുന്നാലും, 2020 ഫെബ്രുവരി 1 വരെ ഈ ഫോണുകൾ ഉപയോ​ഗിക്കുന്നവർക്ക് വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നത് തുടരാനാകും.

വാട്ട്സ്ആപ്പും ഫേസ്ബുക്കും ഇൻസ്റ്റ​ഗ്രാമും പണി മുടക്കി!! നിങ്ങളുടെ ഫോണിൽ ഇവ പ്രവർത്തിക്കുന്നുണ്ടോ?

malayalam.goodreturns.in

English summary

നിങ്ങളുടെ ഫോൺ ഏതാണ്? അടുത്ത വർഷം മുതൽ ഈ ഫോണുകളിൽ വാട്ട്സ്ആപ്പ് ലഭിക്കില്ല

iPhone users who have not upgraded to the latest version of the operating system for a long time will not be able to use WhatsApp from next year. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more