ഒക്ടോബറിൽ 11 ദിവസം ബാങ്ക് അവധി; ഇടപാടുകൾ വേ​ഗം നടത്തിക്കൊള്ളൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2019 ഒക്ടോബർ മാസത്തിൽ ബാങ്ക് അവധികളുടെ പൂരം. ഇത്തവണ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള ബാങ്കുകൾക്ക് മൊത്തത്തിൽ ലഭിക്കുന്നത് 11 ദിവസത്തെ അവധിയാണ്. എന്നാൽ ഓരോ സംസ്ഥാനത്തെയും ആഘോഷ ദിനങ്ങളും മറ്റും വ്യത്യസ്തമായതിനാൽ ചില വ്യത്യാസങ്ങളുമുണ്ട്. ഞായർ, രണ്ടാം ശനി, നാലാം ശനി ദസറ, ദീപാവലി തുടങ്ങി ഒക്ടോബർ 2 നും ഒക്ടോബർ 29 നും ഇടയിലാണ് 11 അവധി ദിനങ്ങളുള്ളത്.

അതിനാൽകാശിന് ആവശ്യങ്ങളുള്ളവർ ഒക്ടോബറിലെ ആ ബാങ്ക് അവധി ദിനങ്ങളുടെ പട്ടിക മനസ്സിൽ സൂക്ഷിക്കുന്നതും ആവശ്യത്തിന് പണം കൈയിൽ കരുതുന്നതും പ്രധാനമാണ്. ബാങ്ക് ജീവനക്കാർ അവധിയെടുക്കുന്നതിനാൽ ബാങ്ക് എടിഎം റീഫില്ലിംഗും താൽക്കാലികമായി തടസ്സപ്പെട്ടേയ്ക്കാം. നിലവിലെ റിസർവ് ബാങ്ക് നിയമങ്ങൾ അനുസരിച്ച്, ബാങ്കുകൾക്ക് മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ പൊതു അവധിയാണ്.

 

ബാങ്ക് ഇടപാടുകൾ വേ​ഗം നടത്തിക്കൊള്ളൂ, ഈ മാസം 2 ദിവസം പണിമുടക്ക്, തുടർച്ചയായി 4 ദിവസം അവധി

ഒക്ടോബറിൽ 11 ദിവസം ബാങ്ക് അവധി; ഇടപാടുകൾ വേ​ഗം നടത്തിക്കൊള്ളൂ

താഴെ പറയുന്നവയാണ് ഒക്ടോബറിലെ അവധി ദിനങ്ങൾ.

  • ഒക്ടോബർ 2: ഗാന്ധി ജയന്തി
  • ഒക്ടോബർ 6: ഞായർ
  • ഒക്ടോബർ 7: നവമി
  • ഒക്ടോബർ 8: ദസറ
  • ഒക്ടോബർ 12: രണ്ടാം ശനി
  • ഒക്ടോബർ 13: ഞായർ
  • ഒക്ടോബർ 20: ഞായർ
  • ഒക്ടോബർ 26: നാലാം ശനി
  • ഒക്ടോബർ 27: ദീപാവലി
  • ഒക്ടോബർ 28: ഗോവർദ്ധൻ പൂജ
  • ഒക്ടോബർ 29: ഭായ് ഡൂജ്

കേരളത്തില്‍ ഒക്ടോബര്‍ രണ്ട്, ഏഴ്, എട്ട്, 12, 26 എന്നീ ദിവസങ്ങള്‍ പൊതു അവധി ആയിരിക്കും. കഴിഞ്ഞ മാസം ധനമന്ത്രി നിർമ്മല സീതാരാമൻ 10 പ്രമുഖ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ചതിൽ പ്രതിഷേധിച്ച് നാല് ബാങ്ക് യൂണിയനുകൾ സെപ്റ്റംബർ 25 അർദ്ധരാത്രി മുതൽ സെപ്റ്റംബർ 27 വരെ രണ്ട് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് പണിമുടക്ക് മാറ്റി വച്ചു.

ബാങ്ക് ഇടപാടുകൾ നടത്താനുണ്ടോ? ഈ ആഴ്ച്ച ബാങ്കുകൾ പ്രവർത്തിക്കുന്നത് വെറും രണ്ടു ദിവസം മാത്രം

malayalam.goodreturns.in

English summary

ഒക്ടോബറിൽ 11 ദിവസം ബാങ്ക് അവധി; ഇടപാടുകൾ വേ​ഗം നടത്തിക്കൊള്ളൂ

The bank holidays boom in October 2019. This year, banks across the country are getting an 11-day holiday. Read in malayalam.
Story first published: Tuesday, October 1, 2019, 10:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more