നിങ്ങൾ കാശ് നിക്ഷേപിച്ചിരിക്കുന്നത് ഏത് ബാങ്കിലാണ്? ഈ ഒൻപത് ബാങ്കുകൾ ഉടൻ അടച്ചുപൂട്ടുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ ബാങ്കിന് (പിഎംസി) ആറ് മാസത്തേക്ക് റിസർവ് ബാങ്ക് പണം പിൻവലിക്കൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യയിലെ ബാങ്കുകളെ നിരവധി അഭ്യൂ​ഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പിഎംസി ബാങ്ക് മാത്രമല്ല മറ്റ് ഒൻപത് വാണിജ്യ ബാങ്കുകളും ആർബിഐ അടച്ചുപൂട്ടാൻ ഒരുങ്ങുന്നു എന്ന തരത്തിലാണ് വ്യാജ വാർത്തകൾ പ്രചരിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തത നൽകാനായി റിസർവ് ബാങ്ക് ട്വിറ്ററിൽ ചില കാര്യങ്ങൾ വിശദീകരിച്ചിട്ടുമുണ്ട്.

ധനകാര്യ സെക്രട്ടറിയുടെ വിശദീകരണം
 

ധനകാര്യ സെക്രട്ടറിയുടെ വിശദീകരണം

ജനങ്ങൾക്ക് വളരെയധികം വിശ്വാസമുള്ള പൊതുമേഖലാ ബാങ്കുകൾ അടയ്ക്കുന്നതിനെക്കുറിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും ഇത്തരം അഭ്യൂഹങ്ങൾ അപഹാസ്യമാണെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാർ പറഞ്ഞു. മൂലധന നിക്ഷേപം നടത്തി സർക്കാർ ബാങ്കുകളെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യാജ വാർത്ത

വ്യാജ വാർത്ത

വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന തെറ്റായ സന്ദേശത്തിൽ വിവിധ ബാങ്കുകൾ അടച്ചു പൂട്ടാൻ പോകുന്നുവെന്നും നിക്ഷേപകർ എത്രയും വേ​ഗം ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കണമെന്നുമാണ് പൊതുജനങ്ങളോട് ആവശ്യപ്പെടുന്നത്. വ്യാജ വാർത്തയിൽ പ്രചരിക്കുന്ന ഒൻപത് ബാങ്കുകൾ താഴെ പറയുന്നവയാണ്.

ഈ ബാങ്കിലെ അക്കൗണ്ടിൽ നിന്ന് ഉപഭോക്താക്കൾക്ക് ഇനി 1,000 രൂപയിൽ കൂടുതൽ പിൻവലിക്കാനാകില്ല

ബാങ്കുകൾ ഇവയാണ്

ബാങ്കുകൾ ഇവയാണ്

  • കോർപ്പറേഷൻ ബാങ്ക്
  • യു‌ക്കോ ബാങ്ക്
  • ഐ‌ഡി‌ബി‌ഐ
  • ബാങ്ക് ഓഫ് മഹാരാഷ്ട്ര
  • ആന്ധ്ര ബാങ്ക്
  • ഇന്ത്യൻ ഓവർസീസ് ബാങ്ക്
  • സെൻ‌ട്രൽ ബാങ്ക് ഓഫ് ഇന്ത്യ
  • ദേനാ ബാങ്ക്
  • യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ

നിങ്ങൾക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുണ്ടോ? ക്ലോസ് ചെയ്യുമ്പോൾ തീർച്ചയായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ലയന പ്രഖ്യാപനം

ലയന പ്രഖ്യാപനം

മുകളിൽ പറയുന്ന മിക്ക ബാങ്കുകളും മറ്റ് ബാങ്കുകളുമായി ലയിപ്പിച്ചതോ ലയിപ്പിക്കുന്ന പ്രക്രിയയിൽ ഉൾപ്പെട്ടിട്ടുള്ളതോ ആണ്. രാജ്യത്തെ 10 പൊതുമേഖലാ ബാങ്കുകളെയാണ് നാല് വലിയ ബാങ്കുകളായി ലയിപ്പിക്കുമെന്ന് സർക്കാർ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കുമായി ലയിക്കും. സിൻഡിക്കേറ്റ് ബാങ്ക്, കാനറ ബാങ്കിന്റെ ഭാഗമാകും. ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിക്കും. അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കുമായും ലയിക്കും. സർക്കാർ ഇതിനകം ദേനാ ബാങ്കിനെയും വിജയ ബാങ്കിനെയും ബാങ്ക് ഓഫ് ബറോഡയുമായി ലയിപ്പിച്ചിട്ടുണ്ട്.

എടിഎമ്മിൽ നിന്ന് കാശ് കിട്ടിയില്ലെങ്കിൽ ഇനി ബാങ്കുകൾക്ക് പണിയാകും; പുതിയ നിയമം ഇങ്ങനെ

malayalam.goodreturns.in

English summary

നിങ്ങൾ കാശ് നിക്ഷേപിച്ചിരിക്കുന്നത് ഏത് ബാങ്കിലാണ്? ഈ ഒൻപത് ബാങ്കുകൾ ഉടൻ അടച്ചുപൂട്ടുമോ?

The fake news is spreading that not only PMC Bank, but also nine other commercial banks are preparing to close down the RBI. The Reserve Bank of India has clarified a few things on Twitter to clarify the matter. Read in malayalam.
Story first published: Tuesday, October 1, 2019, 10:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
X