ഉത്സവകാലത്ത് ജിഎസ്ടി ഒഴിവാക്കി ഇ-കൊമേഴ്‌സ് പോര്‍ട്ടലുകള്‍, അന്വേഷണം ആവശ്യപ്പെട്ട് സിഎഐടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉത്സവ വില്‍പ്പന വേളയില്‍ ഇ-കൊമേഴ്സ് പോര്‍ട്ടലുകള്‍ ഉല്‍പന്നത്തിന്റെ യഥാര്‍ത്ഥ വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ജിഎസ്ടി ഈടാക്കുന്നതിലൂടെ സര്‍ക്കാരിന് വലിയ വരുമാനനഷ്ടമുണ്ടാക്കുന്നുവെന്ന ആരോപണവുമായി അഖിലേന്ത്യ വ്യാപാര സംഘടനയായ സിഎഐടി (The Confideration of All India Traders -CAIT). ഇ-കൊമേഴ്സ് കമ്പനികള്‍, പ്രത്യേകിച്ച് ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവ ഉത്സവ വില്‍പ്പനയിലൂടെ വന്‍തോതില്‍ സര്‍ക്കാരിന്റെ ജിഎസ്ടി വരുമാനം നഷ്ടപ്പെടുത്തുന്നുവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് അയച്ച കുറിപ്പില്‍ കോണ്‍സിഎഐടി പറഞ്ഞു.

ഈ കമ്പനികളുടെ ബിസിനസ് മാതൃകയെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിടണമെന്ന് സിഐഐടി ധനമന്ത്രിയോട് ആവശ്യപ്പെട്ടു. ഒരു വ്യാപാരി തന്റെ ബിസിനസ്സിന്റെ സമയത്ത് ഒരു ചെറിയ തെറ്റ് പോലും ചെയ്താല്‍, അയാള്‍ നിരവധി പിഴകള്‍ക്കും പ്രോസിക്യൂഷനും വിധേയനാകും എന്നതാണ് വിരോധാഭാസം നിലനില്‍ക്കെ, ബിസിനസ് ടു ബിസിനസ് (ബി 2 ബി) പ്രവര്‍ത്തനങ്ങള്‍ മാത്രം ചെയ്യാന്‍ അധികാരമുള്ള ഈ ഇ-കൊമേഴ്സ് കമ്പനികള്‍ ബിസിനസ് ടു കണ്‍സ്യൂമര്‍ (ബി 2 സി) വില്‍പ്പന സര്‍ക്കാരിന്റെ മൂക്കിനു കീഴിലാണ് നടത്തുന്നത്. എഫ്ഡിഐ നയത്തിന്റെ ഇത്രയും നഗ്‌നമായ ലംഘനത്തിന് അവര്‍ക്കെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

 

ഇന്ത്യയുടെ വളർച്ചാ ശതമാനം എസ് ആൻഡ് പിയും കുറച്ചു

1

ഇ-കൊമേഴ്സ് കമ്പനികളുടെ ഉത്സവ വില്‍പ്പന വേളയില്‍ യഥാര്‍ത്ഥ വിലയേക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്ക് ധാരാളം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന് സിഎഐടി ദേശീയ പ്രസിഡന്റ് ബി സി ഭാര്‍ട്ട്യ പറഞ്ഞു. 10 മുതല്‍ 80 ശതമാനം വരെ ആഴത്തിലുള്ള കിഴിവുകള്‍ നല്‍കുന്നതിനാല്‍ ഇത് ഒരു കവര്‍ച്ച വിലനിര്‍ണമയല്ലാതെ മറ്റൊന്നുമല്ല. ഉല്‍പന്നത്തിന്റെ യഥാര്‍ത്ഥ മാര്‍ക്കറ്റ് വിലയില്‍ നിന്ന് വാഗ്ദാനം ചെയ്യുന്ന കിഴിവുകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ജിഎസ്ടി ഈടാക്കുന്നത്. അതേസമയം ഈ ഇ-കൊമേഴ്സ് പോര്‍ട്ടലുകള്‍ ഉല്‍പന്നത്തിന്റെ വിലകുറക്കുക മത്രമാണ് ചെയ്യുന്നത്. ഇത് സര്‍ക്കാരിന്റെ ജിഎസ്ടി വരുമാനത്തില്‍ വന്‍ നഷ്ടമുണ്ടാക്കുന്നു.

2

ഈ ഇ-കൊമേഴ്സ് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന ആകര്‍ഷകമായ കിഴിവുകള്‍ക്ക് അവരുടെ നിക്ഷേപകരാണ് ധനസഹായം ചെയ്യുന്നത്. അതിനാല്‍ ഇത്തരം പോര്‍ട്ടലുകള്‍ക്ക് നഷ്ടമുണ്ടാവുന്നില്ല. ആത്യന്തികമായ നഷ്ടം സംഭവിക്കുന്നത് സര്‍ക്കാരിനാണ്. യഥാര്‍ഥത്തില്‍ ലഭിക്കേണ്ടത് വിപണി വിലയാണ്, എന്നാല്‍ ഈ ഇ-കൊമേഴ്സ് കമ്പനികളുടെ തുറന്ന കൃത്രിമത്വം കാരണം, സര്‍ക്കാരിന്റെ വരുമാനം നിഷേധിക്കപ്പെടുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ കമ്പനികള്‍ നഷ്ടത്തിലാണെന്നതാണ് സത്യം.

3

എന്നിട്ടും അവര്‍ തങ്ങളുടെ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ തുടരുകയും കാലാകാലങ്ങളില്‍ ഉത്സവ വില്‍പ്പനയും മറ്റ് വില്‍പ്പനകളും നടത്തുകയും ചെയ്യുന്നു. വ്യാപാരികള്‍ ഇ-കൊമേഴ്സ് ബിസിനസിന് എതിരല്ലെന്നും രാജ്യത്തെ ഭാവിയിലെ ബിസിനസ്സ് രീതിയാണ് ഇ-കൊമേഴ്സ് എന്നും ഉറച്ച വീക്ഷണമുണ്ടെന്നും ഭാര്‍ട്ടിയ വ്യക്തമാക്കി. എന്നാല്‍ വിലനിര്‍ണ്ണയത്തിലും കിഴിവുകളിലും ന്യായമായ മര്യാദയും സര്‍ക്കാര്‍ അനുശാസിക്കുന്ന നിയമങ്ങളും പാലിക്കപ്പെടണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary

ഉത്സവകാലത്ത് ജിഎസ്ടി ഒഴിവാക്കി ഇ-കൊമേഴ്‌സ് പോര്‍ട്ടലുകള്‍, അന്വേഷണം ആവശ്യപ്പെട്ട് സിഎഐടി.

e-commerce sites avoiding gst during festival sales allegation by cait
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X