ആവശ്യകതയിലെ മാന്ദ്യം; ഉല്‍പാദനമേഖലയെ കീഴടക്കിയതായി പിഎംഐ സൂചിക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉല്‍പന്നങ്ങളുടെ ആവശ്യകതയിലുള്ള മാന്ദ്യം സെപ്റ്റംബറില്‍ ഇന്ത്യയുടെ ഉല്‍പാദന മേഖലയെ കീഴടക്കിയതായി ഒരു പ്രധാന സാമ്പത്തിക സൂചിക ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഎച്ച്എസ് മാര്‍ക്കിറ്റ് ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജര്‍സ് ഇന്‍ഡെക്‌സാണ് (പിഎംഐ), 2019 സെപ്റ്റംബറില്‍ 51.4 എന്ന റീഡിംഗ് കാണിച്ചത്. അത് ഓഗസ്റ്റ് മുതല്‍ മാറ്റമില്ല. 2018 മെയ് മുതല്‍ ഏറ്റവും കുറഞ്ഞ റീഡിങ്ങാണ് കാണിക്കുന്നത്.

സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താന്‍ ആസ്തി സമ്പാദന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

50 ന് മുകളിലുള്ള റീഡിംഗ് സാമ്പത്തിക പ്രവര്‍ത്തനത്തിലോ വളര്‍ച്ചയിലോ മൊത്തത്തിലുള്ള വര്‍ദ്ധനവിനെയാണ് സൂചിപ്പിക്കുന്നത്. 50 ന് താഴെയുള്ളത് മൊത്തത്തിലുള്ള കുറവിനേയും. ആഭ്യന്തരമായും ബാഹ്യമായും ആവശ്യകതയെ കുറച്ചതായി സര്‍വേ സൂചിപ്പിച്ചു, ഇത് പരിമിതമായ ഉല്‍പാദനത്തിനും കുറഞ്ഞ ഇന്‍വെന്ററികള്‍ക്കും വാങ്ങല്‍ കുറയ്ക്കുന്നതിനും കാരണമായി. അതേസമയം, ബിസിനസ്സ് ആത്മവിശ്വാസം രണ്ടര വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. ''2019- 20 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും ഉല്‍പാദന മേഖലയിലെ ക്രമാനുഗതമായ മാന്ദ്യം തുടരുന്നതായി ഞങ്ങള്‍ കണ്ടു, പിഎംഐയുടെ കണക്കില്‍ ശരാശരി ഈ പാദത്തില്‍ 2017 മുതല്‍ ഏറ്റവും കുറഞ്ഞ സംഖ്യയിലാണ്.' ഏറ്റവും പുതിയ സര്‍വേ ഫലങ്ങളെക്കുറിച്ച് ഐഎച്ച്എസ് മാര്‍ക്കിറ്റിലെ പ്രിന്‍സിപ്പല്‍ ഇക്കണോമിസ്റ്റ് പോളിയന്ന ഡി ലിമ പറഞ്ഞു.

ആവശ്യകതയിലെ മാന്ദ്യം; ഉല്‍പാദനമേഖലയെ കീഴടക്കിയതായി പിഎംഐ സൂചിക

 

'സെപ്റ്റംബറില്‍ മാത്രം, ബിസിനസ്സ് ആത്മവിശ്വാസം, വാങ്ങലുകളുടെ അളവ് എന്നിവ പോലുള്ള ഫോര്‍വേഡ് ലുക്കിംഗ് സൂചകങ്ങള്‍ കുറഞ്ഞു, ഇത് കമ്പനികള്‍ മുന്നിലുള്ള പ്രയാസകരമായ സമയങ്ങളെ സ്വയം ബന്ധിപ്പിന്നുവെന്ന് സൂചിപ്പിക്കുന്നു.' പൊതുനയ ഉത്തേജനം ഈ മേഖലയെ വളര്‍ച്ചാ വേഗത കൈവരിക്കാന്‍ സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. ഓഗസ്റ്റില്‍ ബെഞ്ച്മാര്‍ക്ക് പലിശനിരക്ക് കുറച്ചതും കോര്‍പ്പറേറ്റ് നികുതി കുറയ്ക്കുന്നതായി അടുത്തിടെ പ്രഖ്യാപിച്ചതും ഇതിന് സഹായിക്കും. സാമ്പത്തിക വളര്‍ച്ചയുടെ ദുര്‍ബലമായ ഫലങ്ങളുടെയും പിഎംഐ ഡാറ്റ സൂചിപ്പിച്ച നിശബ്ദ പണപ്പെരുപ്പ സമ്മര്‍ദങ്ങളുടെയും വെളിച്ചത്തില്‍, വരും മാസങ്ങളില്‍ കൂടുതല്‍ പണ ലഘൂകരണം കാണുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായും ലിമ പറഞ്ഞു.

Read more about: india ഇന്ത്യ
English summary

ആവശ്യകതയിലെ മാന്ദ്യം; ഉല്‍പാദനമേഖലയെ കീഴടക്കിയതായി പിഎംഐ സൂചിക | pmi index shows lowest production growth reading

pmi index shows lowest production growth reading
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X